x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​യെ മ​ർ​ദി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ​പോ​യ അ​മ്മ 13 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ; കോ​ട​തി​മു​റ്റ​ത്ത് അ​മ്മ​യും മ​ക​നും ഒ​ന്നാ​യി

വെബ് ഡെസ്ക്
Published: October 24, 2026 07:12 AM IST | Updated: October 24, 2026 07:12 AM IST

ആ​യി​ഷാ​ബി

കാ​സ​ർ​ഗോ​ഡ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​നെ മ​ർ​ദി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ അ​മ്മ 13 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ലാ​യി. കാ​സ​ർ​ഗോ​ഡ് സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ വീ​ട്ട​മ്മ​യെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത് ഇ​തി​ന​കം വ​ള​ർ​ന്നു വ​ലു​താ​യ മ​ക​നും മ​ക​ളും. പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് മ​ക​ൻ അ​റി​യി​ച്ച​തോ​ടെ കോ​ട​തി യു​വ​തി​ക്ക് ജാ​മ്യ​വും അ​നു​വ​ദി​ച്ചു.

ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം 2013ൽ ​ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന ആ​ര്യ എ​ന്ന വി.​പി. ആ​യി​ഷാ​ബി (43) യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്‌​പി​യു​ടെ ഇ​ന്‍റ​ലി​ജ​ൻ​സ് സ്ക്വാ​ഡ് പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.
ചീ​മേ​നി സ്വ​ദേ​ശി​യാ​യ ആ​യി​ഷാ​ബി ആ​ര്യ എ​ന്ന പേ​രു സ്വീ​ക​രി​ച്ച് പ​ത്മ​നാ​ഭ​ൻ എ​ന്ന​യാ​ളി​നൊ​പ്പം 2013 കാ​ല​ത്ത് പെ​ട്ടി​ക്കു​ണ്ടി​ൽ താ​മ​സി​ച്ചി​രു​ന്നു.

ഒ​രു മ​ക​നും ഒ​രു മ​ക​ളു​മാ​ണ് ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​ർ​ക്കു​മി​ട​യി​ലു​ണ്ടാ​യ കു​ടും​ബ​വ​ഴ​ക്കു​ക​ളെ​ത്തു​ട​ർ​ന്നാ​ണ് അ​മ്മ മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി അ​ച്ഛ​ൻ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ആ​യി​ഷാ​ബി അ​റ​സ്റ്റി​ലാ​കു​ക​യും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​കു​ക​യു​മാ​യി​രു​ന്നു. ഒ​ളി​വി​ൽ പോ​യ​ശേ​ഷം ആ​ര്യ എ​ന്ന പേ​രി​ൽ​ത്ത​ന്നെ എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ഹോം ​ന​ഴ്സാ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ഇ​വ​ർ.

മി​ക്ക​പ്പോ​ഴും മൊ​ബൈ​ൽ ഫോ​ൺ പോ​ലും ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. നാ​ട്ടി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളോ മ​റ്റു​ള്ള​വ​രോ ആ​യി യാ​തൊ​രു ബ​ന്ധ​വും പു​ല​ർ​ത്തി​യ​തു​മി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പൊ​ലി​സി​ന് ഇ​വ​രെ അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്താ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ടേ​ണ്ടി​വ​ന്നു. ല​ഭ്യ​മാ​യ സൂ​ച​ന​ക​ൾ വ​ച്ച് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്‌​പി എം.​വി. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്‍റ​ലി​ജ​ൻ​സ് സ്ക്വാ​ഡ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണു ഹോം ​ന​ഴ്സു​മാ​രെ ഏ​ർ​പ്പെ​ടു​ത്തി ന​ൽ​കു​ന്ന ഒ​രു ഏ​ജ​ൻ​സി മു​ഖേ​ന ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രു​ടെ ഭ​ർ​ത്താ​വാ​യി​രു​ന്ന പ​ത്മ​നാ​ഭ​ൻ ഇ​തി​ന​കം വേ​റെ വി​വാ​ഹം ക​ഴി​ച്ച് താ​മ​സം മാ​റി​യി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​യ മ​ക​നും വി​വാ​ഹി​ത​നാ​യി. എ​വി​ടെ​യാ​ണെ​ന്നു​പോ​ലും അ​റി​യാ​തി​രു​ന്ന അ​മ്മ​യെ ദീ​ർ​ഘ​കാ​ല​ത്തി​നൊ​ടു​വി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ശ്വാ​സ​മാ​ണ് കോ​ട​തി​യി​ൽ ഇ​വ​രെ കാ​ണാ​നെ​ത്തി​യ മ​ക​നും മ​ക​ൾ​ക്കും ഉ​ണ്ടാ​യി​രു​ന്ന​ത്. ഓ​രോ നി​മി​ഷ​വും ഭ​യ​ന്നു​ക​ഴി​ഞ്ഞി​രു​ന്ന ഒ​ളി​വു​കാ​ല​ത്തി​നൊ​ടു​വി​ൽ പൊ​ലി​സി​ന്‍റെ​യും കോ​ട​തി​യു​ടെ​യും അ​നു​മ​തി​യോ​ടു​കൂ​ടി​ത്ത​ന്നെ കു​ടും​ബ​വു​മാ​യി ഒ​ത്തു​ചേ​രാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷം ആ​യി​ഷാ​ബി​യും മ​റ​ച്ചു​വ​ച്ചി​ല്ല.

കേ​സ് ഇ​പ്പോ​ഴും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ങ്കി​ലും ഇ​രു​ക​ക്ഷി​ക​ളും ഒ​ന്നാ​യ​തോ​ടെ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags : Child Assault Case Arrest Mother and Son Reunited Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up