x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​ര്യ​വം​ശി ടീ​മി​ൽ; ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു

സ്പോർട്സ് ഡെസ്ക്
Published: October 24, 2026 01:01 PM IST | Updated: October 24, 2026 01:04 PM IST

പ്രതീകാത്മക ചിത്രം

ക്രൈ​സ്റ്റ്ച​ർ​ച്ച്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ടി20​യി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ ശ്രേ​യ​സ് അ​യ്യ​ർ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. യു​വ​താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി ഇ​ന്ത്യ​ൻ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടം​നേ​ടി​യെ​ങ്കി​ലും സ​ഞ്ജു സാം​സ​ണും അ​ഭി​ഷേ​ക് ശ​ർ​മ​യും ത​ന്നെ​യാ​ണ് ഇ​ന്ത്യ​യു​ടെ ഓ​പ്പ​ണിം​ഗ് സ​ഖ്യം.

വൈ​ഭ​വ് മൂ​ന്നാം ന​മ്പ​രി​ലാ​കും ബാ​റ്റി​ങ്ങി​നി​റ​ങ്ങു​ക. ഇ​ഷാ​ൻ കി​ഷ​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് താ​രം എ​ത്തി​യ​ത്. പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ഇ​ഷാ​ൻ പു​റ​ത്താ​യ​പ്പോ​ൾ മാ​യ​ങ്ക് യാ​ദ​വി​ന് പ​ക​രം പ്രി​ൻ​സ് യാ​ദ​വും അ​ന്തി​മ ഇ​ല​വ​നി​ൽ ഇ​ടം​പി​ടി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ലെ ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.

ടീം ​ഇ​ന്ത്യ: അ​ഭി​ഷേ​ക് ശ​ർ​മ, സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), വൈ​ഭ​വ് സൂ​ര്യ​വം​ശി, ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ, ന​മ​ൻ ധീ​ർ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, അ​ക്‌​സ​ർ പ​ട്ടേ​ൽ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, അ​ർ​ഷ്‌​ദീ​പ് സിം​ഗ്, പ്രി​ൻ​സ് യാ​ദ​വ്

ന്യൂ​സീ​ല​ൻ​ഡ്: ഫി​ൻ അ​ല​ൻ, ടീം ​സെ​യ്‌​ഫ​ർ​ട്ട് (വി​ക്ക​റ്റ് കീ​പ്പ​ർ), ഡാ​രി​ൽ മി​ച്ച​ൽ, ഗ്ലെ​ൻ ഫി​ലി​പ്‌​സ്, ബീ​വ​ൺ ജേ​ക്ക​ബ്സ്, മൈ​ക്ക​ൽ ബ്രേ​സ്വെ​ൽ, മി​ച്ച​ൽ സാ​ന്‍റ​ന​ർ (ക്യാ​പ്റ്റ​ൻ), ന​ഥാ​ൻ സ്‌​മി​ത്ത്, മാ​റ്റ് ഹെ​ന്‍റി, ജേ​ക്ക​ബ് ഡ​ഫി, ലോ​ക്കി ഫെ​ർ​ഗൂ​സ​ൺ.

Tags : India Opt to Bowl Toss T20 Match India New Zealand Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up