ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ ബൗളിംഗ് തെരഞ്ഞെടുത്തു. യുവതാരം വൈഭവ് സൂര്യവംശി ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ ഇടംനേടിയെങ്കിലും സഞ്ജു സാംസണും അഭിഷേക് ശർമയും തന്നെയാണ് ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യം.
വൈഭവ് മൂന്നാം നമ്പരിലാകും ബാറ്റിങ്ങിനിറങ്ങുക. ഇഷാൻ കിഷന് പകരക്കാരനായാണ് താരം എത്തിയത്. പരിക്കിനെത്തുടർന്ന് ഇഷാൻ പുറത്തായപ്പോൾ മായങ്ക് യാദവിന് പകരം പ്രിൻസ് യാദവും അന്തിമ ഇലവനിൽ ഇടംപിടിച്ചു. ആദ്യ മത്സരത്തിലെ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
ടീം ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നമൻ ധീർ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്
ന്യൂസീലൻഡ്: ഫിൻ അലൻ, ടീം സെയ്ഫർട്ട് (വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബീവൺ ജേക്കബ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റനർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, മാറ്റ് ഹെന്റി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ.