Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T20 Match

ഇ​ന്ത്യ​യും ജ​പ്പാ​നും നേ​ർ​ക്കു​നേ​ർ; ച​രി​ത്ര പോ​രാ​ട്ടം ചൊ​വ്വാ​ഴ്ച

ടോ​ക്കി​യോ: ഇ​ന്ത്യ​യും ജ​പ്പാ​നും ത​മ്മി​ലു​ള്ള ച​രി​ത്ര​ത്തി​ലെ ആ​ദ്യ ടി20 ​മ​ത്സ​രം ചൊ​വ്വാ​ഴ്ച ന​ട​ക്കും. സു​ഡോ​കി ക​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഈ ​മ​ത്സ​രം വ​രു​ന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സി​നാ​യു​ള്ള ഇ​രു ടീ​മു​ക​ളു​ടെ​യും സു​പ്ര​ധാ​ന ഒ​രു​ക്ക​ങ്ങ​ള്‍ കൂ​ടി​യാ​ണ്. ജ​പ്പാ​നി​ലെ സാ​നോ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. 

ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മ​ത്സ​രം ആ​രം​ഭി​ക്കും. അ​തേ​സ​മ​യം ഈ ​മ​ത്സ​ര​ത്തി​ല്‍ കൗ​മാ​ര​താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​ക്ക് ഇ​ടം ല​ഭി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ല്‍ മു​ഴു​വ​ന്‍ മ​ത്സ​ര​ങ്ങ​ളി​ലും താ​രം ബെ​ഞ്ചി​ലാ​യി​രു​ന്നു. സിം​ബാ​ബ്‌​വേ പ​ര്യ​ട​ന​ത്തി​ലും ദു​ലീ​പ് ട്രോ​ഫി​യി​ലും താ​രം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​രു​ന്നു.

ടി20 ​ലോ​ക​ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​യും ലോ​ക റാ​ങ്കിം​ഗി​ല്‍ 41-ാം സ്ഥാ​ന​ത്തു​ള്ള ജ​പ്പാ​നും ത​മ്മി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ബേ​സ്‌​ബോ​ളി​ന് ഏ​റെ ജ​ന​പ്രീ​തി​യു​ള്ള ജ​പ്പാ​നി​ല്‍ ക്രി​ക്ക​റ്റി​നെ കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കാ​ന്‍ ഈ ​മ​ത്സ​രം സ​ഹാ​യി​ക്കു​മെ​ന്ന് ജ​പ്പാ​ന്‍ ക്രി​ക്ക​റ്റ് അസോസിയേഷൻ വ്യ​ക്ത​മാ​ക്കി. വി.​വി.​എ​സ്. ല​ക്ഷ്മ​ണ​ന്‍റെ പരിശീലനത്തിൻ കീഴിലാണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. 

 

Latest News

Corehub Up