x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ത്ത​യി​ൽ​നി​ന്ന് ഇപി​യു​ടെ ഭാ​ര്യ പ​ണം വാ​ങ്ങി; ആരോപണവുമായി ബന്ധു

വെബ് ഡെസ്ക്
Published: October 24, 2026 01:18 PM IST | Updated: October 24, 2026 01:18 PM IST

ഇ.​പി.​ജ​യ​രാ​ജ​ന്‍.

ക​ണ്ണൂ​ർ: സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത​യി​ൽ​നി​ന്ന് ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ പി.​കെ. ഇ​ന്ദി​ര പ​ണം വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​പി​യു​ടെ സ​ഹോ​ദ​രീ​പു​ത്ര​ൻ ശ്യാം​ജി​ത്ത് രം​ഗ​ത്ത്. വൈ​ദേ​കം റി​സോ​ർ​ട്ടി​ൽ ചെ​ല​വ​ഴി​ച്ച പ​ണം ഇ​താ​ണെ​ന്നും ശ്യാം​ജി​ത്ത് ആ​രോ​പി​ച്ചു. താ​ൻ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്.

അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം പി.​കെ. ഇ​ന്ദി​ര​യ്ക്കും ഇ.​പി. ജ​യ​രാ​ജ​നു​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന ശ്യാം​ജി​ത്തി​ന്‍റെ കു​റി​പ്പും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് ഇ.​പി. ജ​യ​രാ​ജ​ൻ രം​ഗ​ത്തെ​ത്തി. വൈ​ദേ​കം റി​സോ​ർ​ട്ടു​മാ​യി ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. റി​സോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ദേ​ശ​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​മാ​യി ത​നി​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളൊ​ന്നു​മി​ല്ലെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഇ.​പി പ​റ​ഞ്ഞു. എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച വ്യ​ക്തി​ക്കെ​തി​രെ​യും വാ​ർ​ത്ത ന​ൽ​കി​യ ചാ​ന​ലി​നെ​തി​രെ​യും മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കു​മെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Tags : E.P. Jayarajan P.K. Indira Sashidharan Kartha CMRL Vaidekam Resort Controversy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up