Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minibus

മി​നി​ബ​സ് ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് മ​ര​ണം, 19 പേ​ർ​ക്ക് പ​രി​ക്ക്

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ ദേ​ശീ​യ​പാ​ത-48​ൽ മി​നി​ബ​സ് ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു, 19 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നു ബ​ഗ്രു​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മി​നി​ബ​സ് ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ മി​നി​ബ​സി​ന്‍റെ ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു. രാ​ത്രി എ​ല്ലാ​വ​രും ഉ​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നും 10 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ഉ​ൾ​പ്പെ​ടെ 30ഓ​ളം പേ​ർ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​രി​ക്കേ​റ്റ യാ​ത്രി​കാ​ർ പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ നി​ന്നു​ള്ള​വ​രാ​ണ് മി​നി​ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ. ഖാ​തു ശ്യാ​മി​ൽ നി​ന്ന് സ​ലാ​സ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നുവ​രി​ക​യാ​ണ്.

Latest News

Corehub Up