x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

40 വ​ർ​ഷ​ത്തി​ന് ശേ​ഷം തി​യേ​റ്റ​റി​ലെ​ത്തി ത​ലൈ​വ​ർ; ജ​യി​ല​ർ 2 ആ​സ്വ​ദി​ച്ച് ര​ജ​നി  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 24, 2026 02:31 PM IST | Updated: October 24, 2026 02:33 PM IST

തിയറ്ററിൽ ‘ജയിലർ 2’ കാണുന്ന രജനികാന്ത്

40 വ​ർ​ഷ​ത്തി​ന് ശേ​ഷം ത​ന്‍റെ സി​നി​മ ആ​രാ​ധ​ക​ർ​ക്കൊ​പ്പം തി​യേ​റ്റ​റി​ലി​രു​ന്ന് ക​ണ്ട് സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത്. സം​വി​ധാ​യ​ക​ൻ നെ​ൽ​സ​ൺ ഒ​രു​ക്കി​യ ‘ജ​യി​ല​ർ 2’ കാ​ണാ​നാ​ണ് ത​ലൈ​വ​ർ തി​യേ​റ്റ​റി​ലേ​ക്ക് നേ​രി​ട്ടെ​ത്തി​യ​ത്.

ഫീ​നി​ക്സ് മാ​ളി​ലെ ഐ​മാ​ക്സ് തി​യേ​റ്റ​റി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ര​ഹ​സ്യ സ​ന്ദ​ർ​ശ​നം. നെ​ൽ​സ​ണും സം​ഗീ​ത​സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധും ഒ​പ്പം കൊ​ച്ചു​മ​ക്ക​ളാ​യ ലിം​ഗ​യും യാ​ത്ര​യും ര​ജ​നി​കാ​ന്തി​നൊ​പ്പം സി​നി​മ കാ​ണാ​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ബോ​ക്സ്ഓ​ഫി​സി​ൽ കു​തി​പ്പ് തു​ട​ർ​ന്ന് ജ​യി​ല​ർ 2

അ​തേ​സ​മ​യം, തി​യേ​റ്റ​റു​ക​ളി​ൽ വ​ൻ ബോ​ക്സ്ഓ​ഫി​സ് മു​ന്നേ​റ്റ​മാ​ണ് ചി​ത്രം ന​ട​ത്തു​ന്ന​ത്. റി​ലീ​സ് ചെ​യ്ത് ഒ​മ്പ​താം ദി​ന​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന് മാ​ത്രം 14.50 കോ​ടി രൂ​പ നെ​റ്റ് ക​ള​ക്ഷ​ൻ നേ​ടി​യ ചി​ത്രം, 350 കോ​ടി ക്ല​ബ്ബി​ന്‍റെ തൊ​ട്ട​രി​കി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഒ​മ്പ​ത് ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ ഇ​ന്ത്യ​യി​ൽ നി​ന്ന് ആ​കെ 348.85 കോ​ടി രൂ​പ​യാ​ണ് ചി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. നി​ല​വി​ൽ ചി​ത്ര​ത്തി​ന്‍റെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​കെ ക​ള​ക്ഷ​ൻ 628.05 കോ​ടി രൂ​പ​യി​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണ്.

Tags : Rajinikanth RajinikanthMovie SuperstarRajinikanth Jailer 2 movienews

Recent News

Corehub Up