Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ahaana Krishna Statement

സു​താ​ര്യ​വും നീ​തി​യു​ക്ത​വു​മാ​യ ഒ​രു സം​വി​ധാ​നം ന​മ്മു​ടെ കു​ട്ടി​ക​ൾ അ​ർ​ഹി​ക്കു​ന്നു​ണ്ട്: അ​ച്ഛ​ന്‍റെ നി​ല​പാ​ടി​നെ ത​ള്ളി അ​ഹാ​ന

ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ​യു​മാ​യി ന​ടി​യും ബി​ജെ​പി നേ​താ​വ് കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക​ളു​മാ​യ അ​ഹാ​ന കൃ​ഷ്ണ. പ്ര​തി​ഷേ​ധ​ത്തെ എ​തി​ർ​ത്ത് കൃ​ഷ്ണ​കു​മാ​ർ രം​ഗ​ത്ത് എ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ഹാ​ന പി​ന്തു​ണ​ച്ചെ​ത്തി​യ​ത് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

കൃ​ഷ്ണ​കു​മാ​റി​ന്‍റെ നി​ല​പാ​ടി​ന് തി​ക​ച്ചും ഘ​ട​ക​വി​രു​ദ്ധ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് അ​ഹാ​ന ന​ട​ത്തി​യ​ത്. സു​താ​ര്യ​വും നീ​തി​യു​ക്ത​വും ത​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തി​ന് അ​ർ​ഹ​വു​മാ​യ ഒ​രു സം​വി​ധാ​നം ന​മ്മു​ടെ കു​ട്ടി​ക​ൾ അ​ർ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് അ​ഹാ​ന പ​റ​യു​ന്നു.

‘‘ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ കാ​ര​ണം ഒ​രു കു​ട്ടി​യു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ന്ന​ടി​യു​ന്ന​ത് കാ​ണു​ന്ന​ത് തി​ക​ച്ചും വേ​ദ​നാ​ജ​ന​ക​മാ​ണ്. ഓ​രോ പ​രീ​ക്ഷ​യ്ക്ക് പി​ന്നി​ലും ന​മ്മ​ൾ എ​പ്പോ​ഴും കാ​ണാ​ത്ത ഒ​രു ക​ഥ​യു​ണ്ട് - വ​ർ​ഷ​ങ്ങ​ളു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ, ത്യാ​ഗ​ങ്ങ​ൾ, ക​ഠി​നാ​ധ്വാ​നം ന​മ്മെ എ​വി​ടെ​യെ​ങ്കി​ലും എ​ത്തി​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സം. ഓ​രോ വാ​ർ​ത്താ ത​ല​ക്കെ​ട്ടു​ക​ൾ​ക്ക് പി​ന്നി​ലും നി​ഷ്ക​ള​ങ്ക​മാ​യ സ്വ​പ്ന​ങ്ങ​ളു​ള്ള കു​റ​ച്ച് ചെ​റു​പ്പ​ക്കാ​രും, അ​വ​രു​ടെ മി​ക​ച്ചൊ​രു ഭാ​വി​പ്ര​തീ​ക്ഷി​ച്ചു ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളു​മു​ണ്ട്. 

വ​ർ​ഷ​ങ്ങ​ളോ​ളം പ​രീ​ക്ഷ​യ്ക്കാ​യി ത​യാ​റെ​ടു​ത്തി​ട്ട്, പ​രീ​ക്ഷ​യു​ടെ ത​ലേ​ദി​വ​സം അ​ത് റ​ദ്ദാ​ക്ക​പ്പെ​ട്ട​പ്പോ​ൾ ത​ള​ർ​ന്നു​പോ​യ സു​ഹൃ​ത്തു​ക്ക​ളെ ഞാ​ൻ വ​ള​രെ അ​ടു​ത്ത​റി​ഞ്ഞി​ട്ടു​ണ്ട്. അ​ത് എ​ത്ര​ത്തോ​ളം ദാ​രു​ണ​മാ​ണെ​ന്നും, അ​ത് അ​വ​രു​ടെ പ്ലാ​നു​ക​ളെ മാ​ത്ര​മ​ല്ല, നീ​തി​യെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ സ​ങ്ക​ൽ​പ്പ​ങ്ങ​ളെ​ത്ത​ന്നെ എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് ത​ക​ർ​ത്തു ക​ള​യു​ന്ന​തെ​ന്നും ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്.

എ​ല്ലാ​വ​ർ​ക്കും ഇ​ത് ഒ​രു​പോ​ലെ​യ​ല്ല. സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ള്ള ഒ​രു കു​ടും​ബ​ത്തി​ലെ കു​ട്ടി​യെ സം​ബ​ന്ധി​ച്ച് തി​രി​ച്ച​ടി​ക​ൾ കേ​വ​ലം ഒ​രു തി​രി​ച്ച​ടി മാ​ത്ര​മാ​യി​രി​ക്കാം. എ​ന്നാ​ൽ വ​ള​രെ പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന ഒ​രു കു​ടും​ബ​ത്തി​ലെ കു​ട്ടി​യെ സം​ബ​ന്ധി​ച്ച്, അ​വ​രു​ടെ ജീ​വി​തം ത​ന്നെ മാ​റ്റി​മ​റി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന ഒ​രേ​യൊ​രു വ​ഴി​യാ​ണ് വി​ദ്യാ​ഭ്യാ​സം. ആ ​വി​ശ്വാ​സം ത​ക​രു​മ്പോ​ൾ, അ​വി​ടെ ന​ഷ്ട​പ്പെ​ടു​ന്ന​ത് വെ​റു​മൊ​രു പ​രീ​ക്ഷ മാ​ത്ര​മ​ല്ല... ഒ​രു കു​ടും​ബ​ത്തി​ന്റെ പ്ര​തീ​ക്ഷ​ക​ൾ കൂ​ടി​യാ​ണ്.

ഇ​ത്ത​രം വീ​ഴ്ച​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ ആ​രാ​യാ​ലും, യാ​തൊ​രു ഇ​ള​വു​ക​ളു​മി​ല്ലാ​തെ അ​വ​ർ വി​ചാ​ര​ണ ചെ​യ്യ​പ്പെ​ടു​ക​യും ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും വേ​ണം.

സു​താ​ര്യ​വും നീ​തി​യു​ക്ത​വും ത​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തി​ന് അ​ർ​ഹ​വു​മാ​യ ഒ​രു സം​വി​ധാ​നം ന​മ്മു​ടെ കു​ട്ടി​ക​ൾ അ​ർ​ഹി​ക്കു​ന്നു​ണ്ട്. ഒ​രു കു​ട്ടി​ക്കും ഇ​നി ഇ​ത്ത​രം ഭാ​ര​ങ്ങ​ൾ പേ​റേ​ണ്ടി വ​രി​ല്ലെ​ന്ന് ഞാ​ൻ ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ക്കു​ന്നു... ഒ​രി​ക്ക​ൽ ന​ൽ​കി​യ പ്ര​തീ​ക്ഷ​ക​ൾ ഇ​ത്ര എ​ളു​പ്പ​ത്തി​ൽ ഇ​ല്ലാ​താ​കാ​തി​രി​ക്കു​ന്ന ഒ​രു നാ​ളേ​ക്ക് വേ​ണ്ടി.’’– അ​ഹാ​ന കൃ​ഷ്ണ കു​റി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ‘ക​ശ്മീ​രി​ലെ ക​ല്ലേ​റ് നി​ർ​ത്താ​ൻ അ​റി​യാ​മെ​ങ്കി​ൽ... പി​ന്നെ​യാ ഡ​ൽ​ഹി...’ എ​ന്നാ​യി​രു​ന്നു കൃ​ഷ്ണ​കു​മാ​ർ കു​റി​ച്ച​ത്. ​ഇ​തി​നെ​തി​രെ വ്യാ​പ​ക​വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

 

Latest News

Corehub Up