x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ ​പി​റ​ന്നാ​ളി​ന് ആ ​ഫോ​ൺ കോ​ൾ ഇ​ല്ല: ഹൃ​ദ​യം നു​റു​ങ്ങു​ന്ന കു​റി​പ്പു​മാ​യി സം​വി​ധാ​യ​ക​ൻ ബെ​ൽ​രാ​ജി​ന്‍റെ ഭാ​ര്യ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 26, 2026 03:22 PM IST | Updated: October 26, 2026 03:22 PM IST

ബെൽരാജും ഭാര്യയും

വി​വാ​ഹ​ത്തി​ന്‍റെ സ​ന്തോ​ഷ​വും ആ​ദ്യ സ്വ​ത​ന്ത്ര സം​വി​ധാ​ന സം​രം​ഭ​ത്തി​ന്‍റെ തി​ള​ക്ക​വും മാ​യും മു​ൻ​പേ വി​ധി ത​ട്ടി​യെ​ടു​ത്ത പ്രി​യ​ത​മ​ന്‍റെ ഓ​ർ​മ്മ​ക​ളി​ൽ യു​വ​സം​വി​ധാ​യ​ക​ൻ ബെ​ൽ​രാ​ജ് ക​ള​രി​ക്ക​ലി​ന്‍റെ (ചെ​ഗു) ഭാ​ര്യ ആ​തി​ര.

ആ​റു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു കാ​പ്പി സ്ക്വാ​ഡ് വെ​ബ് സീ​രീ​സ് സ്ര​ഷ്ടാ​വാ​യ ബെ​ൽ​രാ​ജും ആ​തി​ര​യും വി​വാ​ഹി​ത​രാ​യ​ത്. എ​ന്നാ​ൽ ഒ​ക്ടോ​ബ​റി​ലു​ണ്ടാ​യ ബെ​ൽ​രാ​ജി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം ആ​തി​ര​യു​ടെ ജീ​വി​ത​ത്തി​ൽ ഇ​രു​ട്ട് വീ​ഴ്ത്തി.

വി​വാ​ഹ​ശേ​ഷ​മു​ള്ള ആ​ദ്യ ജ​ന്മ​ദി​ന​ത്തി​ൽ, ബെ​ൽ​രാ​ജ് ത​നി​ക്ക് ന​ൽ​കി​യ ക​രു​ത​ലി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും നി​മി​ഷ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ആ​തി​ര സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പ് ഏ​വ​രു​ടെ​യും ക​ണ്ണീ​ര​ണി​യി​ക്കു​ന്ന​താ​ണ്.

ആ​തി​ര​യു​ടെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

"എ​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ പോ​സ്റ്റ് ചെ​യ്യാ​ൻ നീ ​തി​ര​ഞ്ഞെ​ടു​ത്ത ചി​ത്രം ഇ​താ​ണി​ത്. ന​മു​ക്ക് ഒ​ന്നി​ച്ച് ഇ​ത്ര​യ​ധി​കം മ​നോ​ഹ​ര​മാ​യ പു​തി​യ ചി​ത്ര​ങ്ങ​ളു​ള്ള​പ്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് ഈ ​പ​ഴ​യ ഫോ​ട്ടോ ത​ന്നെ തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഞാ​ൻ നി​ന്നോ​ട് ചോ​ദി​ച്ചി​രു​ന്നു. അ​പ്പോ​ൾ നീ ​ന​ൽ​കി​യ മ​റു​പ​ടി ഇ​താ​യി​രു​ന്നു: 'ന​മ്മ​ൾ ത​മ്മി​ലു​ള്ള ഈ ​ബ​ന്ധം ഇ​ന്ന​ലെ​യോ ഇ​ന്നോ തു​ട​ങ്ങി​യ​ത​ല്ലെ​ന്ന് എ​ല്ലാ​വ​രെ​യും കാ​ണി​ക്കാ​നാ​ണ് എ​നി​ക്ക് ഇ​ഷ്ടം.'

എ​ല്ലാ ജ​ന്മ​ദി​ന​ത്തി​ലും നീ ​എ​നി​ക്ക് ചെ​യ്യാ​റു​ള്ള ആ ​അ​ർ​ദ്ധ​രാ​ത്രി​യി​ലെ ഫോ​ൺ കോ​ൾ ഇ​ന്ന് ഞാ​ൻ ഒ​രു​പാ​ട് മി​സ്സ് ചെ​യ്തു. തി​ര​ക്കു​പി​ടി​ച്ച ഷൂ​ട്ടി​ങ് തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും നീ ​അ​ത് മു​ട​ക്കാ​റു​ണ്ടാ​യി​രു​ന്നി​ല്ല...

എ​നി​ക്ക് ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ ബ​ർ​ത്ത്ഡേ വി​ഷ് നി​ന്‍റേ​ത് ത​ന്നെ​യാ​ണെ​ന്ന് നീ ​എ​ന്നും ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു. എ​നി​ക്ക് ചെ​യ്തു​ത​ന്ന എ​ല്ലാ​ത്തി​നും ഒ​ത്തി​രി ന​ന്ദി. എ​ന്നെ തി​ര​ഞ്ഞെ​ടു​ത്ത്, എ​ന്നി​ൽ വി​ശ്വ​സി​ച്ച്, ഈ ​രീ​തി​യി​ൽ സ്നേ​ഹി​ച്ച​തി​ന് ന​ന്ദി. എ​ന്നെ​ന്നും നി​ന്‍റേ​ത് മാ​ത്രം, നി​ന്‍റെ കു​ഞ്ഞി​മാ​ളു."

കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി​യാ​യ ബെ​ൽ​രാ​ജ് ക​ള​രി​ക്ക​ൽ (ചെ​ഗു), 'നി​ഴ​ൽ', 'മ​ധു​രം', 'ഡാ​കി​നി' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്റ്, അ​സോ​സി​യേ​റ്റ് സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

റി​നോ​ഷ് ജോ​ർ​ജ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന 'കാ​പ്പി സ്ക്വാ​ഡ്' എ​ന്ന വെ​ബ് സീ​രീ​സി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യ​ത്. വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ ത​ന്‍റെ ക​രി​യ​റി​ലെ പു​തി​യൊ​രു അ​ദ്ധ്യാ​യം തു​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത മ​ര​ണം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യ​ത്.

Tags : BelrajKalarickal wife birthdaynote belraj cinema movie malayalam cinema

Recent News

Corehub Up