x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്ലാ മാ​സ​വും എ​നി​ക്ക് വ​യ​റു​വേ​ദ​ന വ​രു​മ്പോ​ൾ നി​ങ്ങ​ള​ല്ല അ​ടു​ത്തു​ണ്ടാ​കു​ന്ന​ത്, അ​യാ​ളാ​ണ്: സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് ര​ശ്മി​ക  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 26, 2026 03:51 PM IST | Updated: October 26, 2026 03:51 PM IST

വിജയ്‌യും രശ്മികയും

ത​നി​ക്കും ഭ​ർ​ത്താ​വ് വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യ്ക്കു​മെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും പ​രി​ഹാ​സ​ങ്ങ​ൾ​ക്കും മ​റു​പ​ടി​യു​മാ​യി ന​ടി ര​ശ്മി​ക മ​ന്ദാ​ന.

ത​ങ്ങ​ൾ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ന് ശേ​ഷം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ള​ല്ല മ​റി​ച്ച് വെ​റു​പ്പ് തീ​ർ​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്ന് ര​ശ്മി​ക പ​റ​ഞ്ഞു.

ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേ​റി​യ ഘ​ട്ട​ങ്ങ​ളി​ൽ വി​ജ​യ് മാ​ത്ര​മാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​ന്ന് ഇ​ത്ത​രം ആ​ളു​ക​ളാ​രും സ​ഹാ​യി​ക്കാ​നു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ര​ശ്മി​ക ഓ​ർ​മി​പ്പി​ച്ചു. 

‘‘എ​ന്‍റെ പ്രി​യ​പ്പെ​ട്ട ഇ​ന്‍റ​ർ​നെ​റ്റി​ലെ സു​ഹൃ​ത്തു​ക്ക​ളെ, 

ഹൃ​ദ​യം കൊ​ണ്ട് ആ​ഴ​ത്തി​ൽ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്കും, എ​ന്നെ​ന്നേ​ക്കു​മാ​യി വി​ദ്വേ​ഷം മ​ന​സ്സി​ൽ സൂ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും. ഞാ​നും വി​ജ്ജു​വും ത​മ്മി​ലു​ള്ള ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് എ​നി​ക്ക് പ​റ​യാ​നു​ള്ള ചെ​റി​യൊ​രു കാ​ര്യം.

സാ​ധാ​ര​ണ​യാ​യി ഞാ​ൻ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​റി​ല്ല, കാ​ര​ണം ഓ​രോ​രു​ത്ത​ർ​ക്കും അ​വ​രു​ടേ​താ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്. ചി​ല​പ്പോ​ഴൊ​ക്കെ മ​റ്റു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ വാ​യി​ക്കു​ന്ന​തും അ​വ​യി​ലൂ​ടെ വ്യ​ത്യ​സ്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ മ​ന​സ്സി​ലാ​ക്കു​ന്ന​തും ഞാ​ൻ ആ​സ്വ​ദി​ക്കാ​റു​മു​ണ്ട്.

എ​ന്നാ​ൽ ഞ​ങ്ങ​ളു​ടെ അ​ഭി​മു​ഖ​ത്തി​ന് ശേ​ഷം ഇ​പ്പോ​ൾ ഉ​ണ്ടാ​കു​ന്ന പ്ര​ക്ഷോ​ഭം ആ​ളു​ക​ൾ അ​ഭി​പ്രാ​യം പ​റ​യു​ന്ന​തു​പോ​ലെ​യ​ല്ല, മ​റി​ച്ച് ആ​രോ​ടെ​ങ്കി​ലും ദേ​ഷ്യം തീ​ർ​ക്കാ​ൻ ന​ട​ക്കു​ന്ന ഒ​രു ആ​ൾ​ക്കൂ​ട്ട​ത്തെ​പ്പോ​ലെ​യാ​ണ് തോ​ന്നു​ന്ന​ത്. എ​വി​ടെ​യോ വെ​ച്ച് ഈ ​വി​ഷ​യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ അ​ർ​ത്ഥം എ​ല്ലാ​വ​ർ​ക്കും ന​ഷ്ട​പ്പെ​ട്ടു.

അ​ത് നി​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യി​രി​ക്കി​ല്ല. അ​ല്ലെ​ങ്കി​ൽ ചി​ല​ർ​ക്ക് അ​ത് കാ​ണാ​ൻ തീ​രെ താ​ല്പ​ര്യ​മി​ല്ലാ​യി​രി​ക്കാം. സ്നേ​ഹ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രെ സം​ര​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഞാ​ൻ ഇ​ത് എ​ഴു​തു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും അ​വ​ര​വ​രു​ടെ രീ​തി​യി​ലു​ള്ള സ്നേ​ഹം ക​ണ്ടെ​ത്താ​ൻ ക​ഴി​യ​ട്ടെ എ​ന്ന് ഞാ​ൻ ആ​ശം​സി​ക്കു​ന്നു.

ഞ​ങ്ങ​ളു​ടെ​യും നി​ങ്ങ​ളു​ടെ​യും പ്രൊ​ഫൈ​ലു​ക​ളി​ൽ അ​നാ​വ​ശ്യ​മാ​യി അ​ഭി​പ്രാ​യ​ങ്ങ​ളും ക​മ​ന്‍റു​ക​ളും ഉ​പ​ദേ​ശ​ങ്ങ​ളും കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ആ​ളു​ക​ൾ ഞ​ങ്ങ​ളെ ആ​ക്ര​മി​ച്ച ആ ​രീ​തി എ​ന്നെ ശ​രി​ക്കും ഞെ​ട്ടി​ച്ചു. ‘ഇ​വി​ടെ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്?’ എ​ന്ന് ഞാ​ൻ ചി​ന്തി​ച്ചു പോ​യി. 

അ​തു​കൊ​ണ്ട് ഞാ​ൻ ഒ​രു പ​ടി പു​റ​കോ​ട്ട് മാ​റി, ഇ​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ചു. ഇ​താ എ​ന്‍റെ സ്വ​ന്തം ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള എ​ന്‍റെ ചെ​റി​യ കാ​ഴ്ച​പ്പാ​ട്:

ആ​ദ്യ​മാ​യി, ഇ​ത് എ​ത്ര ത​വ​ണ എ​ന്ന​തി​നെ​ക്കു​റി​ച്ചോ ഒ​രു വ​ർ​ഷ​ത്തെ​ക്കു​റി​ച്ചോ ആ​യി​രു​ന്നി​ല്ല. അ​വി​ടെ​യാ​ണ് നി​ങ്ങ​ളി​ൽ ചി​ല​ർ ഉ​ട​ക്കി നി​ന്ന​ത്. അ​തെ, ആ ​സം​ഭാ​ഷ​ണം ന​ട​ന്നി​രു​ന്നു.

എ​ന്നാ​ൽ ഞ​ങ്ങ​ളാ​രും ഒ​രു വ​ലി​യ വി​വാ​ഹാ​ഭ്യ​ർ​ഥ​ന പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ജീ​വി​ത​ത്തി​ലെ എ​ല്ലാ ഉ​യ​ർ​ച്ച താ​ഴ്ച​ക​ൾ​ക്കും, സ​ന്തോ​ഷ​ങ്ങ​ൾ​ക്കും, മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്കും ഇ​ട​യി​ലും, ഇ​താ​ണോ ന​മ്മ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്നും, ഇ​തി​ന് അ​നു​യോ​ജ്യ​മാ​യ സ​മ​യ​മാ​ണോ ഇ​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും ഞ​ങ്ങ​ൾ​ക്ക് ഇ​രു​വ​രും സ​മ​യ​വും ഇ​ട​വും ന​ൽ​ക​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു ആ ​സം​ഭാ​ഷ​ണം. ഞ​ങ്ങ​ൾ അ​ത് ചെ​യ്തു. ഞ​ങ്ങ​ൾ പ​ര​സ്പ​രം തി​ര​ഞ്ഞെ​ടു​ത്തു.

എ​നി​ക്ക് എ​ന്താ​ണ് വേ​ണ്ട​തെ​ന്ന് എ​നി​ക്ക് കൃ​ത്യ​മാ​യി അ​റി​യാ​മാ​യി​രു​ന്നു എ​ന്ന​ത് പൂ​ർ​ണ്ണ​മാ​യും ശ​രി​യാ​ണ്. അ​തു​പോ​ലെ ത​ന്നെ ജീ​വി​ത​ത്തി​ലെ പ്രാ​യോ​ഗി​ക കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​നും ഉ​റ​പ്പു വ​രു​ത്താ​നും അ​ദ്ദേ​ഹ​ത്തി​ന് സ​മ​യം വേ​ണ​മാ​യി​രു​ന്നു എ​ന്ന​തും ശ​രി​യാ​ണ്. അ​ത് ഞ​ങ്ങ​ളു​ടെ സ്നേ​ഹ​ത്തെ ഒ​രു ത​ര​ത്തി​ലും മാ​റ്റി​മ​റി​ച്ചി​ല്ല.

ഞാ​ൻ പൂ​ർ​ണ്ണ​മാ​യും ഹൃ​ദ​യം കൊ​ണ്ട് ചി​ന്തി​ക്കു​ന്ന​വ​ളാ​ണ്, അ​ദ്ദേ​ഹം ബു​ദ്ധി​പൂ​ർ​വം ചി​ന്തി​ക്കു​ന്ന​വ​നാ​ണ് - ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ ഞ​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം ആ​വ​ശ്യ​മു​ണ്ട്. ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വി​വാ​ഹം എ​ന്ന​ത് ഒ​രു പ്രൊ​പ്പോ​സ​ലോ, മു​ട്ടു​കു​ത്തി നി​ൽ​ക്കു​ന്ന​തോ, വി​ര​ലി​ൽ മോ​തി​രം അ​ണി​യി​ക്കു​ന്ന​തോ ആ​യി​രു​ന്നി​ല്ല.

അ​തൊ​ക്കെ ഭം​ഗി കൂ​ട്ടാ​നു​ള്ള കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ്. ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്, ഒ​രു​മി​ച്ച് ഒ​രു ജീ​വി​ത​വും ഭാ​വി​യും പ​ടു​ത്തു​യ​ർ​ത്തു​ക എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​നം.  ഇ​തു​വ​രെ ഞ​ങ്ങ​ൾ അ​ത് മ​നോ​ഹ​ര​മാ​യി ത​ന്നെ ചെ​യ്തു എ​ന്ന് ഞാ​ൻ ക​രു​തു​ന്നു.  

നി​ങ്ങ​ൾ ആ​ർ​ക്കു​വേ​ണ്ടി​യാ​ണോ ഏ​ത​റ്റം വ​രെ​യും പോ​കാ​ൻ ത​യാ​റാ​കു​ന്ന​ത്, നി​ങ്ങ​ൾ​ക്ക് വേ​ണ്ടി അ​തു​പോ​ലെ ചെ​യ്യാ​ൻ ത​യാ​റാ​കു​ന്ന ഒ​രാ​ളെ ക​ണ്ടെ​ത്തു​ക.  
അ​തെ, എ​നി​ക്ക് എ​ന്‍റെ ഭ​ർ​ത്താ​വി​നോ​ട് അ​മി​ത​മാ​യ പ്ര​ണ​യ​മു​ണ്ട്. അ​ത് എ​പ്പോ​ഴാ​ണ് ഒ​രു മോ​ശം കാ​ര്യ​മാ​യി മാ​റി​യ​ത്? ​ഞാ​ൻ വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്ന പു​രു​ഷ​നെ ഞാ​ൻ ജീ​വ​നോ​ടെ പ്ര​ണ​യി​ക്കു​ന്നി​ല്ലെ​ങ്കി​ൽ, പി​ന്നെ എ​ന്തി​നാ​ണ് ഞാ​ൻ അ​യാ​ളെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്? 

അ​വ​ൻ എ​ന്‍റെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ കൂ​ടെ​യു​ള്ള പ​ങ്കാ​ളി​യാ​യി​രി​ക്കും. എ​ന്‍റെ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ലും അ​സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ലും എ​ന്‍റെ സു​ഹൃ​ത്ത്. എ​ന്‍റെ കു​ട്ടി​ക​ളു​ടെ പി​താ​വ്. എ​നി​ക്കൊ​പ്പം വാ​ർ​ധ​ക്യ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന പു​രു​ഷ​ൻ വി​വാ​ഹ​ശേ​ഷ​വും "ന​മു​ക്ക് വി​വാ​ഹം ക​ഴി​ക്കാം" എ​ന്ന് പ​റ​യാ​ൻ തോ​ന്നു​ന്ന​ത്ര മ​നോ​ഹ​ര​മാ​യി നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്ന ഒ​രു പു​രു​ഷ​നെ ക​ണ്ടെ​ത്തു​ക. നൂ​റ​ല്ല, ആ​യി​രം ത​വ​ണ വേ​ണ​മെ​ങ്കി​ലും ഞാ​ൻ അ​ത് ചെ​യ്യും. അ​ത് വ​ള​രെ ല​ളി​ത​മാ​യ കാ​ര്യ​മാ​ണ്.

സ്വ​ന്തം ചി​ന്ത​ക​ളി​ൽ പൂ​ർ​ണ്ണ​മാ​യും അ​ന്ധ​രാ​യി​പ്പോ​യ ചി​ല​രോ​ട്...

ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും ഞ​ങ്ങ​ളു​ടെ സ്വ​ന്തം നി​ബ​ന്ധ​ന​ക​ളി​ലും, തീ​രു​മാ​ന​ങ്ങ​ളി​ലും, ക​ഠി​നാ​ധ്വാ​ന​ത്തി​ലു​മാ​ണ് ജീ​വി​തം പ​ടു​ത്തു​യ​ർ​ത്തി​യ​ത്. എ​ങ്ങ​നെ ജീ​വി​ക്ക​ണ​മെ​ന്നും ആ​രു​മാ​യി ജീ​വി​തം പ​ങ്കി​ട​ണ​മെ​ന്നും തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വും അ​വ​കാ​ശ​വു​മു​ള്ള ബു​ദ്ധി​യും പ്രാ​പ്തി​യു​മു​ള്ള മു​തി​ർ​ന്ന വ്യ​ക്തി​ക​ളാ​ണ് ഞ​ങ്ങ​ൾ.

ഞ​ങ്ങ​ൾ "ഞ​ങ്ങ​ളെ" ത​ന്നെ തി​ര​ഞ്ഞെ​ടു​ത്തു. അ​വ​സാ​നം വ​രെ ഞ​ങ്ങ​ൾ പ​ര​സ്പ​രം തി​ര​ഞ്ഞെ​ടു​ത്തു​കൊ​ണ്ടേ​യി​രി​ക്കും.

ഞ​ങ്ങ​ളു​ടെ സ്നേ​ഹം, സ്നേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ങ്ങ​ളു​ടെ സ​ങ്ക​ല്പ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മ​ല്ലെ​ങ്കി​ൽ, അ​ത് കു​ഴ​പ്പ​മി​ല്ല, അ​ല്ലേ? നി​ങ്ങ​ളു​ടെ ആ ​മ​നോ​ഹ​ര​മാ​യ സ​ങ്ക​ല്പം നി​ങ്ങ​ളു​ടെ സ്വ​ന്തം ജീ​വി​ത​ത്തി​ൽ ജീ​വി​ച്ചു കാ​ണി​ക്കൂ. സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ന്ന ഓ​രോ​രു​ത്ത​ർ​ക്കും വേ​ണ്ടി ഞാ​ൻ കൈ​യ​ടി​ക്കും.  നാം ​എ​ല്ലാ​വ​രും പ​രി​ശ്ര​മി​ക്കേ​ണ്ട ഏ​റ്റ​വും കു​റ​ഞ്ഞ കാ​ര്യം അ​താ​ണ്.

എ​ന്‍റെ ചി​ല പ്രി​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളോ​ട്...

മ​റ്റൊ​രു സ്ത്രീ​യോ​ടു​ള്ള ഉ​ത്ക​ണ്ഠ എ​ന്ന വ്യാ​ജേ​ന റീ​ലു​ക​ൾ ഉ​ണ്ടാ​ക്കി, എ​ന്നോ​ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ പ​റ​യു​ക​യും എ​ന്നെ സം​ര​ക്ഷി​ക്കാ​ൻ സൗ​ജ​ന്യ ഉ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്ന​വ​രോ​ട്. ന​ന്ദി. സ​ത്യ​മാ​യും ന​ന്ദി.

പ​ക്ഷേ, എ​നി​ക്ക് കാ​ര്യ​ങ്ങ​ൾ വ​ള​രെ വ​ള​രെ ബു​ദ്ധി​മു​ട്ടാ​യി​രു​ന്ന ഒ​ന്ന് ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നി​ങ്ങ​ളി​ൽ ചി​ല​ർ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ച്ചു പോ​കു​ന്നു. അ​ന്ന് നി​ങ്ങ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​ൻ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു, ഇ​പ്പോ​ഴും അ​വ​ൻ ഇ​വി​ടെ​യു​ണ്ട്.  

ഇ​പ്പോ​ൾ, എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഞാ​ൻ ഏ​റ്റ​വും സ​ന്തോ​ഷ​വ​തി​യാ​യ നി​മി​ഷ​ത്തി​ലാ​ണ്. വി​വാ​ഹ​ശേ​ഷം എ​ന്‍റെ മു​ഖ​ത്തു​ള്ള സ​ന്തോ​ഷ​ത്തി​ലും, എ​ന്‍റെ അ​ഭി​ന​യ​ത്തി​ലും, എ​ന്‍റെ സി​നി​മ​ക​ളി​ലും, ഞാ​ൻ ജീ​വി​ക്കു​ന്ന രീ​തി​യി​ലും നി​ങ്ങ​ൾ​ക്ക് അ​ത് കാ​ണാ​ൻ ക​ഴി​യു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. ഞാ​ൻ സ​ന്തോ​ഷ​വ​തി​യാ​ണ്. ഞാ​ൻ സം​തൃ​പ്ത​യാ​ണ്. ഞാ​ൻ അ​നു​ഗ്ര​ഹീ​ത​യാ​ണ്.

എ​ന്‍റെ സ്വ​ന്തം ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഞാ​ൻ പ​റ​യു​ന്ന​തി​നേ​ക്കാ​ൾ, ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ളും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന എ​ഡി​റ്റു​ക​ളും പ​ച്ച​ക്ക​ള്ള​ങ്ങ​ളും വി​ശ്വ​സി​ക്കാ​ൻ ചി​ല​ർ ഇ​ഷ്ട​പ്പെ​ടു​ന്നു എ​ന്ന​ത് ശ​രി​ക്കും അ​ല്പം പേ​ടി​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണ്.

എ​ന്‍റെ ഒ​രു അ​സ്ഥി ഒ​ടി​യു​മ്പോ​ൾ, നി​ങ്ങ​ൾ അ​വി​ടെ ഉ​ണ്ടാ​കാ​റി​ല്ല. അ​വ​ൻ ഉ​ണ്ടാ​കും. എ​ല്ലാ മാ​സ​വും എ​നി​ക്ക് വ​യ​റു​വേ​ദ​ന എ​ടു​ക്കു​മ്പോ​ൾ, നി​ങ്ങ​ൾ അ​വി​ടെ ഉ​ണ്ടാ​കാ​റി​ല്ല. അ​വ​ൻ ഉ​ണ്ടാ​കും. അ​ർ​ധ​രാ​ത്രി​യി​ൽ പേ​ടി​യോ​ടെ​യും ഉ​ത്ക​ണ്ഠ​യോ​ടെ​യും ഞാ​ൻ ഉ​ണ​രു​മ്പോ​ൾ, നി​ങ്ങ​ൾ അ​വി​ടെ ഉ​ണ്ടാ​കാ​റി​ല്ല. അ​വ​ൻ ഉ​ണ്ടാ​കും. എ​നി​ക്ക് വി​ഷ​മം തോ​ന്നു​മ്പോ​ൾ, ഉ​പ​ദേ​ശം വേ​ണ്ട​പ്പോ​ൾ, സം​ര​ക്ഷ​ണം വേ​ണ്ട​പ്പോ​ൾ, ആ​ശ്വാ​സം വേ​ണ്ട​പ്പോ​ൾ, പി​ന്തു​ണ വേ​ണ്ട​പ്പോ​ൾ - നി​ങ്ങ​ൾ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല, ഉ​ണ്ടാ​കാ​റു​മി​ല്ല. അ​വ​ൻ ഉ​ണ്ടാ​യി​രു​ന്നു.

നി​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ക​യും, സ്നേ​ഹം ചൊ​രി​യു​ക​യും, സം​ര​ക്ഷി​ക്കു​ക​യും, ശ്ര​ദ്ധി​ക്കു​ക​യും, നി​ങ്ങ​ളു​ടെ ഓ​രോ വി​ജ​യ​വും ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രാ​ൾ ഒ​പ്പ​മു​ണ്ടാ​വു​ക - അ​ത് മാ​ത്ര​മാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്നേ​ഹം - അ​ത് എ​നി​ക്കു​ണ്ട്.

അ​തു​കൊ​ണ്ട് ദ​യ​വാ​യി എ​ന്നെ​ക്കു​റി​ച്ചോ അ​വ​നെ​ക്കു​റി​ച്ചോ ഓ​ർ​ത്ത് വി​ഷ​മി​ക്ക​ണ്ട.

നി​ങ്ങ​ൾ ആ​ഴ​ത്തി​ൽ സ്നേ​ഹി​ക്കു​ന്ന, നി​ങ്ങ​ളെ അ​ത്ര​ത്തോ​ളം തി​രി​ച്ചു സ്നേ​ഹി​ക്കു​ന്ന ഒ​രാ​ളെ നി​ങ്ങ​ൾ​ക്ക് ല​ഭി​ക്ക​ട്ടെ എ​ന്ന് ഞാ​ൻ ആ​ത്മാ​ർ​ത്ഥ​മാ​യി ആ​ശം​സി​ക്കു​ക​യും പ്രാ​ർ​ത്ഥി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​നി അ​ത് നി​ങ്ങ​ൾ​ക്ക് വേ​ണ്ട എ​ന്നാ​ണെ​ങ്കി​ൽ, അ​തും പൂ​ർ​ണ​മാ​യും ശ​രി​യാ​ണ്. നി​ങ്ങ​ൾ​ക്ക് സ​ന്തോ​ഷം ന​ൽ​കു​ന്ന ജീ​വി​തം ജീ​വി​ക്കു​ക.  എ​ന്താ​യാ​ലും ഞാ​ൻ നി​ങ്ങ​ൾ​ക്ക് വേ​ണ്ടി സ​ന്തോ​ഷി​ക്കും.

പി​ന്നെ ഒ​രു കാ​ര്യം കൂ​ടി.

എ​ന്നെ​ക്കു​റി​ച്ച് എ​ത്ര വേ​ണ​മെ​ങ്കി​ലും കു​റ്റം പ​റ​ഞ്ഞോ​ളൂ. എ​നി​ക്ക് അ​ത് സ​ഹി​ക്കാ​ൻ ക​ഴി​യും.

പ​ക്ഷേ എ​ന്‍റെ കു​ടും​ബ​ത്തെ​ക്കു​റി​ച്ച് അ​വ​രെ അ​റി​യാ​തെ സം​സാ​രി​ക്കു​ന്ന​തോ? അ​ത് സ്ത്രീ​സ​മ​ത്വ​മ​ല്ല. അ​ത് സ്ത്രീ​സ​മ​ത്വ​ത്തി​ന്‍റെ​പേ​രി​ൽ ന​ട​ത്തു​ന്ന അ​ധി​ക്ഷേ​പ​മാ​ണ്. ആ​ണു​ങ്ങ​ളാ​യാ​ലും പെ​ണ്ണു​ങ്ങ​ളാ​യാ​ലും മ​റ്റൊ​രാ​ളെ താ​ഴ്ത്തി​ക്കെ​ട്ടാ​നോ മേ​ധാ​വി​ത്വം സ്ഥാ​പി​ക്കാ​നോ ഉ​ള്ള​താ​യി​രു​ന്നി​ല്ല സ്ത്രീ​സ​മ​ത്വം. സ്വ​ന്തം ജീ​വി​തം തി​ര​ഞ്ഞെ​ടു​ക്കാ​നും അ​തി​ന് നേ​തൃ​ത്വം ന​ൽ​കാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു അ​ത് എ​പ്പോ​ഴും.

എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ചു​മ​ത​ല ഞാ​ൻ ഏ​റ്റെ​ടു​ത്തു.  അ​ത് എ​നി​ക്ക് അ​ള​വ​റ്റ സ്നേ​ഹം സ​മ്മാ​നി​ച്ചു.  

എ​ന്‍റെ ചി​ല ക​ന്ന​ഡി​ഗ സു​ഹൃ​ത്തു​ക്ക​ളോ​ട്...

ആ​ഹാ, 10 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​വും ഞാ​ൻ നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ത്ര​യും ആ​ഴ​ത്തി​ൽ പ​തി​ഞ്ഞു​നി​ൽ​ക്കു​ന്നു എ​ന്ന​റി​യു​ന്ന​ത് എ​ത്ര മ​നോ​ഹ​ര​മാ​ണ്. ഇ​ത്ര​യും കാ​ല​ത്തി​ന് ശേ​ഷ​വും നി​ങ്ങ​ൾ എ​ന്നെ ആ​ഘോ​ഷി​ക്കു​ന്നു എ​ന്ന​തി​ൽ... സ​ത്യ​മാ​യും ഞാ​ൻ അ​നു​ഗ്ര​ഹീ​ത​യാ​ണ്!

സ്നേ​ഹ​വും സ​ന്തോ​ഷ​വും ആ​ഘോ​ഷി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ്നേ​ഹം.

മ​റ്റെ​ല്ലാ​വ​ർ​ക്കും... ദ​യ​വാ​യി നി​ങ്ങ​ൾ​ക്ക് സ​ന്തോ​ഷം ന​ൽ​കു​ന്ന എ​ന്തെ​ങ്കി​ലും ക​ണ്ടെ​ത്തു​ക.’’

Tags : rashmika mandanna RashmikaMandanna Vijay Devarakonda cyber trolls cinema movie

Recent News

Corehub Up