അർജുൻ സർജയുടെ മകളുടെ വിവാഹത്തിൽ നിന്നും
തെന്നിന്ത്യൻ താരം അർജുൻ സർജയുടെ ഇളയ മകൾ അഞ്ജന വിവാഹിതയായി. വിദേശിയായ ഐസേയ്യ നട്ടറാണ് അഞ്ജനയുടെ കഴുത്തിൽ താലി ചാർത്തിയത്. പതിനാല് വർഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹം.
ഇറ്റലിയിൽ വച്ചാണ് വിവാഹം നടന്നത്. ചടങ്ങിന്റെ ഫോട്ടോകൾ അർജുന്റെയും മക്കളുടെയും ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടു. ഒക്ടോബർ 19-നായിരുന്നു അഞ്ജനയുടെയും ഐസേയ്യയുടെയും വിവാഹം.
രണ്ട് ചടങ്ങുകളായാണ് വിവാഹം നടത്തിയത്. ഇന്ത്യൻ ഹൈന്ദവ ആചാര പ്രകാരം ഒരു താലികെട്ട് ചടങ്ങ് നടത്തിയിരുന്നു. സൗത്ത് ഇന്ത്യയുടെ പരമ്പരാഗത വേഷത്തിലാണ് വധൂവരന്മാർ വിവാഹച്ചടങ്ങിൽ എത്തിയത്. ശേഷം പാശ്ചാത്യ രീതിയിൽ ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങും നടന്നു.
കഴിഞ്ഞ വർഷം ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
Tags : arjun sarja Anjana marriage arjunsarja daughter