NRI
ഷാർജ: മലയാളി യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് സ്വദേശി ആർഷ (35), മകൾ റൂഹി (അഞ്ച്) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഭർത്താവ് നിഹാലിനൊപ്പം ഷാർജ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമല്ല.
സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. അഴീക്കോട് സ്വദേശി ടി.കെ. പുരുഷോത്തമൻ - ഗീത ദമ്പതികളുടെ മകളാണ് ആർഷ. സഹോദരി: അഷിത (ഷാർജ).
National
അമൃത്സർ: വസ്ത്രധാരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിന് നേരെ മകൾ വെടിയുതിർത്തു. അമൃത്സറിലെ ഖൽചിയാൻ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ പർമീന്ദർ സിംഗിനാണ് വെടിയേറ്റത്.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ പർമീന്ദറിന്റെ മകൾ സ്നേഹ്ദീപ് കൗർ (21) നെ പോലീസ് അറസ്റ്റ് ചെയ്തു. ജീൻസും ടോപ്പും ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ പർമീന്ദർ സിംഗ് അമൃത്സറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
പർമീന്ദർ സിംഗിന്റെ മുതുകിലും തോളിലുമാണ് വെടിയേറ്റത്. പ്രതിയിൽ നിന്ന് ലൈസൻസുള്ള റിവോൾവർ കണ്ടെത്തി. പർമീന്ദർ സിംഗിന്റെ പേരിലാണ് തോക്കിന്റെ ലൈസൻസെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന പർമീന്ദറിനെ ആശുപത്രിയിലെത്തിച്ചതും പോലീസിൽ വിവരമറിയിച്ചതും. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
National
അമൃത്സർ: ജീൻസ് ധരിക്കുന്നത് എതിർത്ത പിതാവിന് നേരെ വെടിയുതിർത്ത യുവതി അറസ്റ്റിൽ. പഞ്ചാബിലെ ഖൽചിയാനിലാണ് സംഭവം. 21കാരിയായ സ്നേഹ്ദീപ് കൗർ ആണ് പിതാവ് പർമിന്ദർ സിംഗിന് നേരെ വെടിയുതിർത്ത്. വെടിയേറ്റ ഇയാളെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെടിയേറ്റ പർമിന്ദർ സിംഗിന്റെ നില തൃപ്തികരമാണ്. മേയ് 14ന് രാവിലെയാണ് സംഭവം. അച്ഛനും മകൾക്കും ഇടയിലുണ്ടായ തർക്കമാണ് ഇതിന് കാരണമെന്ന് പോലീസ് പറയുന്നു. ജീൻസും ടോപ്പും ധരിക്കുന്നതും വിദേശത്ത് പോകുന്നതും പിതാവ് എതിർത്തെന്നും ഇതിൽ പ്രകോപിതയായ യുവതി പിതാവിന് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പർമിന്ദർ സിംഗിന്റെ പുറത്തും തോളിലുമാണ് വെടിയേറ്റത്. സംഭവത്തിൽ ലൈസൻസുണ്ടായിരുന്ന റിവോൾവർ തോക്ക് പോലീസ് പിടിച്ചെടുത്തു. നാല് വെടിയുണ്ടകളും പോലീസ് പ്രതിയിൽനിന്ന് പിടിച്ചെടുത്തു. പ്ലസ്ടു കഴിഞ്ഞ യുവതി ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ പിതാവ് എതിർത്തതിനെ തുടർന്ന് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാൽ കുടുംബം ഇത് തള്ളി. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ഭോപ്പാൽ: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ. അയൽവാസിയുടെ മകളെയാണ് പ്രതി പീഡിപ്പിച്ചത്. മേയ് മൂന്നിന് മധ്യപ്രദേശിലെ ഹബീബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
അഭിഭാഷകന്റെ പേരക്കുട്ടിയോടൊപ്പം കളിക്കുന്നതിനായി അവരുടെ വീട്ടിലേക്ക് പോയതായിരുന്നു പെൺകുട്ടി. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ പ്രതി പെൺകുട്ടിയെ റൂമിലേക്ക് കൊണ്ടുപോവുകയും ഉപദ്രവിക്കുകയുമായിരുന്നെന്നാണ് പരാതി. വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. കുട്ടിയെ പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്ത് പോറലുകൾ കാണുകയും ചെയ്തു.
ഉടൻ കുട്ടിയെ അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും വൈദ്യപരിശോധനയിൽ ലൈംഗികാതിക്രമം നടന്നതായി തെളിയുകയും ചെയ്തു. തുടർന്ന് കുടുംബം ഹബീബ്ഗഞ്ച് പോലീസിൽ പരാതി നൽകുകയായിരുന്നു. കൗൺസിലിംഗിനിടെ താൻ ‘നാന' എന്ന് വിളിക്കുന്ന അയൽവാസി തന്നെയാണ് ഉപദ്രവിച്ചതെന്ന് കുട്ടി വെളിപ്പെടുത്തി.
വിവാഹിതയായ മകളോടും പേരക്കുട്ടിയോടുമൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. ഇയാളുടെ കൊച്ചുമകൾ ‘നാന’ എന്ന് വിളിക്കുന്നത് കേട്ട് ഇരയായ പെൺകുട്ടിയും അഭിഭാഷകനെ ‘നാന’ എന്നാണ് വിളിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ മരിച്ച മകളുടെ മൃതദേഹം സംസ്കരിക്കാതെ നാല് മാസത്തോളം വീടിനുള്ളിൽ സൂക്ഷിച്ച വയോധികൻ അറസ്റ്റിൽ. തെലി മൊഹല്ല സ്വദേശി ഉദയഭാനു ബിശ്വാസ് (72) ആണ് മകൾ പ്രിയങ്ക (35) യുടെ മൃതദേഹം വീടിനുള്ളിലെ മുറിയിൽ പൂട്ടിയിട്ടത്.
രോഗബാധിതയായിരുന്ന പ്രിയങ്ക 2025 ഡിസംബർ ഒന്നിനാണ് മരിച്ചത്. മരണവിവരം പുറത്തറിയിക്കാതെ ഉദയഭാനു മാസങ്ങളോളം മൃതദേഹത്തോടൊപ്പം അതേ വീട്ടിൽ കഴിഞ്ഞു. മൃതദേഹം അഴുകിയ ഗന്ധം, പുറത്തുവരാതിരിക്കാൻ ഇയാൾ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ചിരുന്നു.
കഴിഞ്ഞ മാസം വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേയ്ക്കും ശരീരം അഴുകി അസ്ഥികൂടമായി മാറിയിരുന്നു.
നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മാനസിക പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Movies
സ്റ്റൈലിഷ് ലുക്ക് കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന യുവതാരം ദുല്‍ഖര്‍ സല്മാന് ഇത്തവണ പാരീസ് നഗരത്തെ ആവേശത്തിലാഴ്ത്തി.
മകള്‍ മറിയത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച്, പാരീസിലെ തെരുവുകളിലൂടെ മകള്‍ക്കൊപ്പം ദുല്‍ഖര്‍ നടത്തിയ ബൈക്ക് സവാരിയുടെ ചിത്രങ്ങളാണു സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.
അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് എന്ന ബ്രാന്‍ഡിന്റെ പാരീസ് ലോഞ്ചിനിടെയായിരുന്നു താരം മകള്‍ക്കൊപ്പം ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്കായ എഫ് 77-ല്‍ നിരത്തിലിറങ്ങിയത്.
കൂടെ സമയം ചെലവഴിക്കാന്‍ പറ്റിയ ഏറ്റവും മികച്ച കൊച്ചു വലിയ ആള്... എന്നാണ് തന്റെ കുഞ്ഞുമാലാഖയെ ദുല്‍ഖര്‍ വിശേഷിപ്പിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓര്‍മകളില്‍ ഒന്നാണിതെന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ദുല്‍ഖറിന്റെ അമ്മ സുല്ഫത്തിന്റെപിറന്നാളിനു തൊട്ടുപിന്നാലെയാണ് മറിയത്തിന്റെയും പിറന്നാള്‍ എത്തിയത്. സാധാരണയായി മകളുടെ സ്വകാര്യതയ്ക്കു വലിയ പ്രാധാന്യം നല്കുന്ന ദുല്‍ഖര്‍, ഈ സ്പെഷല്‍ ഡേയിലെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുകയായിരുന്നു.
ദുല്‍ഖറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം, ഐ ആം ഗെയിമിന്റെ അവസാനഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. ആകാശത്തിലോ ഒക്ക താര- എന്ന വമ്പന്‍ തെലുങ്ക് പ്രോജക്റ്റിലും ദുല്‍ഖര്‍ ഉടന്‍ ജോയിന്‍ ചെയ്യുമെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
National
ചെന്നൈ: വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിക്കും മകള്‍ വിദ്യാറാണിക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍തോല്‍വി.
കൃഷ്ണഗിരി മണ്ഡലത്തില്‍ മുത്തുലക്ഷ്മി വീരപ്പന് തമിഴക വാഴ്വുരുമൈ കക്ഷി സ്ഥാനാര്‍ഥിയായി മത്സരിച്ച് നേടിയത് 366 വോട്ടുകള്‍. വിജയ് നയിച്ച തമഴക വെട്രി കഴകം പാര്‍ട്ടി സ്ഥാനാര്‍ഥി പി. മുകുന്ദനാണ് ഇവിടെ വിജയിച്ചത്.
വീരപ്പന്റെ മകള്‍ വിദ്യാറാണി നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയായി മേട്ടൂര്‍ മണ്ഡലത്തിലാണ് മത്സരിച്ചത്. വിദ്യാറാണിക്ക് 7109 വോട്ടുകള്‍ ലഭിച്ചു.
National
ചെന്നൈ: മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽനിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ. അജിത് കുമാറാണു കൊല്ലപ്പെട്ടത്.
ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ മാസമാണു ജാമ്യം ലഭിച്ചത്. ഇതറിഞ്ഞ, കാവ്യയുടെ പിതാവ് പുണ്യമൂർത്തി മൂന്ന് ബന്ധുക്കളോടൊപ്പം അജിത്തിന്റെ വീട്ടിലെത്തിയാണ് ഉറക്കത്തിലായിരുന്ന ഇയാളെ വെട്ടിക്കൊന്നത്.
അമ്മൻപേട്ട പോലീസിൽ കീഴടങ്ങിയ നാല് പേരെയും റിമാൻഡ് ചെയ്തു. ആലങ്കുടി സർക്കാർ പ്രൈമറി സ്കൂളിലെ താൽക്കാലിക അധ്യാപികയായിരുന്ന കാവ്യ കഴിഞ്ഞ വർഷം നവംബറിലാണു കൊല്ലപ്പെട്ടത്.
മറ്റൊരാളുമായി കാവ്യയുടെ വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായ അജിത് കുമാർ, സ്കൂളിലേക്കു പോകവേ കാവ്യയെ തടഞ്ഞുനിർത്തി വെട്ടി വീഴ്ത്തുകയായിരുന്നു. കാവ്യ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
National
മുംബൈ: ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ മകളോട് ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെ നഗ്നചിത്രം ആവശ്യപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുംബൈ സൈബർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ മുംബൈയിലെ പോലീസ് ആസ്ഥാനത്ത് നടന്ന പരിപാടിക്കിടെയാണ് 13കാരിയായ മകൾക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് അക്ഷയ് കുമാർ വെളിപ്പെടുത്തിയത്.
ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെ അജ്ഞാതനായ വ്യക്തി കുട്ടിയോട് നഗ്ന ചിത്രങ്ങൾ അയച്ചു നൽകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും മകൾ സംഭത്തെക്കുറിച്ച് ഭാര്യയോട് പറഞ്ഞുവെന്നും അക്ഷയ് കുമാർ വെളിപ്പെടുത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
NRI
കലിഫോർണിയ: ബർബാങ്കിൽ ഇന്ത്യൻ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു. ബ്രെറ്റ് ഹാർട്ട് എലിമെന്ററി സ്കൂളിലെ അധ്യാപികയായ ആർതി വർമയാണ് മരിച്ചത്. പരിക്കേറ്റ മകൾ മീര വർമ ചികിത്സയിലാണ്.
ഈ മാസം 20ന് ബർബാങ്കിലെ നോർത്ത് ബ്രൈറ്റൺ സ്ട്രീറ്റിലുള്ള ഇവരുടെ വസതിയിലാണ് സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ഇരുവരെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ സെർജിയോ ഫ്രെയറിനെ (30) പോലീസ് അറസ്റ്റ് ചെയ്തു.
സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിക്ക് കുടുംബവുമായി മുൻപരിചയമുണ്ടോ എന്നോ ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണമെന്തെന്നോ വ്യക്തമായിട്ടില്ല.
ആർതിയുടെ ഭർത്താവ് ഈ സമയത്ത് ഇന്ത്യയിലായിരുന്നു. മാനസികാരോഗ്യ മേഖലയിലെ സജീവ പ്രവർത്തകയാണ് പരിക്കേറ്റ മീര വർമ.
ബർബാങ്ക് മേഖലയിലെ ഇന്ത്യൻ സമൂഹത്തെയും സഹപ്രവർത്തകരെയും ഈ ദാരുണ സംഭവം ഏറെ ഞെട്ടിച്ചിരിക്കുകയാണ്.
National
ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ അമർ കോളനി പ്രദേശത്ത് ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊന്നു. 23കാരിയാണ് കൊല്ലപ്പെട്ടത്.
ഇവരുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന 19കാരനാണ് പ്രതിയെന്നാണ് സൂചന. ഇയാൾ ഒളിവിലാണ്. ഇയാളെ ഒരുമാസം മുൻപ് പറഞ്ഞുവിട്ടിരുന്നു.
വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, യുവതിയെ പീഡിപ്പിച്ചതിന് ശേഷം മൊബൈൽ ഫോൺ ചാർജറിന്റെ കേബിൾ കഴുത്തിൽ ചുറ്റി കൊല്ലുകയായിരുന്നു. സംഭവസമയം യുവതി വീട്ടിൽ തനിച്ചായിരുന്നു. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പോലീസ് അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
Kerala
അമ്പലപ്പുഴ: ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്പലപ്പുഴ പുതുവൽ സ്വദേശി സിബിമോനെതിരെ പോലീസ് കേസെടുത്തു. ഭാര്യ നിഷാമോൾ (39), 16 വയസുകാരിയായ മകൾ നന്ദ എന്നിവരെയാണ് മർദിച്ചത്.
ഏപ്രിൽ 15ന് രാത്രി 10.30നും 11നും ഇടയിലാണ് സംഭവം നടന്നത്. കഠിനമായ ചൂട് സഹിക്കാനാവാതെ രാത്രിയിൽ മുറിയിൽനിന്ന് ഇറങ്ങി വീടിന്റെ മുറ്റത്ത് തുണി വിരിച്ച് കിടന്നതിനായിരുന്നു മർദനമെന്ന് പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. പ്രതി അസഭ്യവാക്കുകൾ പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്ഐആറിലുണ്ട്.
"ആരെ കാണിക്കാനാണ് ഇവിടെ തുണി വിരിക്കുന്നത്" എന്ന് ചോദിച്ചുകൊണ്ടാണ് സിബിമോൻ മർദിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. ഭാര്യ നിഷമോളുടെ നടുവിന് ചവിട്ടുകയും മുടിയിൽ പിടിച്ചു വലിച്ച് മുഖത്ത് ക്രൂരമായി കൈവീശി അടിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു.
മർദനം തടയാൻ എത്തിയ 16 വയസുകാരിയായ മകൾ നന്ദയെ പ്രതി അസഭ്യം പറയുകയും കൈകൊണ്ട് പലതവണ അടിക്കുകയും ചെയ്തു. നിഷാമോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 296(b), 115(2) എന്നിവ പ്രകാരവും മകളെ മർദിച്ചതിന് ജുവനൈൽ ജസ്റ്റിസ് (JJ) ആക്റ്റിലെ സെക്ഷൻ 75 പ്രകാരവുമാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തിരിക്കുന്നത്.
NRI
ഡാളസ്: ടെക്സസിൽ ഡോ. റുബെലിസ് ബൊളീവറിനെയും അഞ്ച് വയസുള്ള മകളെയും ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തു. കലിഫോർണിയയിൽ നടക്കാനിരിക്കുന്ന കേസ് സംബന്ധിച്ച കോടതി നടപടികളിൽ പങ്കെടുക്കാൻ യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ ഏപ്രിൽ 11ന് ടെക്സസിലെ മക്അലൻ വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്.
കഴിഞ്ഞ ആഴ്ച മറ്റൊരു വെനിസ്വേലൻ ഡോക്ടറും അറസ്റ്റിലായിരുന്നു. ഡോക്ടറുടെ പക്കൽ 2030 വരെ കാലാവധിയുള്ള ഔദ്യോഗിക ജോലി അനുമതി പത്രം ഉണ്ടായിരുന്നു. എന്നാൽ വെനിസ്വേലയിൽ നിന്നുള്ള രേഖകൾക്ക് സാധുതയില്ലെന്ന് പറഞ്ഞാണ് അധികൃതർ അവരെ തടഞ്ഞുവെച്ചത്.
കസ്റ്റഡിയിലെടുത്ത് 16 മണിക്കൂറിന് ശേഷം മകളെ വിട്ടയച്ചെങ്കിലും ഡോക്ടറെ ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. പത്തുവർഷത്തോളമായി ഡോ. റുബെലിസ് അമേരിക്കയിൽ താമസിച്ചുവരികയാണ്.
ഡോക്ടറുടെ അറസ്റ്റിനെതിരെ മെഡിക്കൽ സമൂഹവും ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്.അമേരിക്കയിലെ വിവിധ ആശുപത്രികളിൽ നിലവിൽ രണ്ടായിരത്തിലധികം വെനിസ്വേലൻ ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ട്.
എന്നാൽ ഇവരിൽ 90 ശതമാനത്തിലധികം പേരുടെയും ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായിട്ടില്ല. കൃത്യമായ രേഖകൾ കൈവശമുണ്ടായിട്ടും ഡോക്ടർമാരെ ഇത്തരത്തിൽ തടഞ്ഞുവയ്ക്കുന്നത് വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
National
ബംഗളൂരു: മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനു പിന്നാലെ അമ്മ ജീവനൊടുക്കി. ബംഗളൂരുവിൽ നടന്ന സംഭവത്തിൽ സുവർണ (40), 13 വയസുകാരിയായ മകൾ എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്.
അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് വ്യത്യസ്ത കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. ഭാര്യ മകളെ കൊലപ്പെടുത്തിയെന്ന ഭർത്താവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് ഒരു കേസ് രജിസ്റ്റർ ചെയ്തത്.
സുവർണയുടെ സഹോദരൻ മഞ്ജുനാഥ് നൽകിയ മറ്റൊരു പരാതിയിലും പോലീസ് കേസെടുത്തു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ലാച്ചമ്മഗുഡെമിൽ മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ട്രാക്ടർ ഡ്രൈവറായ വാരിക്കുപ്പാല രവി (30) യാണ് മൂത്തമകൾ മേഘന (രണ്ട്) യെ കൊലപ്പെടുത്തിയത്.
വാരിക്കുപ്പാല ഭാര്യ സ്വാതിയുമായി ഇടക്കിടെ വഴക്കിടാറുണ്ടായിരുന്നു. ഇതേ തുടർന്ന് മൂന്ന് മാസം മുന്‍പ് സ്വാതി ഒമ്പത് മാസം പ്രയാമുള്ള ഇളയമകൾ മയൂരിയുമായി മധുഗുലയിലുള്ള മാതാപിതാക്കളുടെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. മേഘന വാരിക്കുപ്പാലയോടൊപ്പവുമായിരുന്നു.
സ്വാതി, മേഘനയെ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇത് വിസമ്മതിച്ച വാരിക്കുപ്പാല മേഘനക്ക് എലിവിഷം കലർത്തി കൊടുക്കുകയും ഇയാളും ഇത് കുടിക്കുകയും ചെയ്തു.
ഇതേ തുടർന്ന് മേഘന ഛർദിക്കാൻ തുടങ്ങുകയും വാരിക്കുപ്പാല അവശനാവുകയും ചെയ്തു. ഇരുവരെയും വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരക്കെ മേഘന മരണമടയുകയായിരുന്നു. വാരിക്കുപ്പാല ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വാതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വാരിക്കുപ്പാല ആശുപത്രി വിട്ടാലുടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ നർമദാപുരം റെയിൽവേ സ്റ്റേഷനിൽ എട്ട് വയസുകാരിയെ അമ്മ ഓടുന്ന ട്രെയിന്‍ മുന്നിൽ തള്ളിയിട്ടു. ട്രെയിൻ എൻജിൻ തട്ടി പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയിൽ കുടുങ്ങിയ പെൺകുട്ടി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടക്കുന്നതിന് മൂന്ന് മണിക്കൂർ മുന്‍പ് അമ്മയും മകളും പ്ലാറ്റ്ഫോം ഒന്നിൽ എത്തിയതായിരുന്നു. ട്രെയിൻ വന്നയുടൻ തന്നെ അമ്മ കുട്ടിയെ പാളത്തിലേയ്ക്ക് തള്ളിയിടുകയായിരുന്നു. തലയ്ക്ക് ഗുരുതര പിരക്കേറ്റ് അമിതമായി രക്തം വാർന്ന കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ട്രാക്കിൽ കിടന്ന് വേദനകൊണ്ട് നിലവിളിക്കുന്പോഴും കുട്ടിയെ രക്ഷിക്കരുതെന്ന് യുവതി വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ മൊഴി നൽകി. ട്രെയിൻ കടന്ന് പോയ ഉടൻ റെയിൽവേ ജീവനക്കാരും യാത്രക്കാരും ചേർന്നാണ് കുട്ടിയെ പുറത്തെടുത്തത്.
ഭർത്താവിന്റെ മരണശേഷം ഇരുവരും തനിച്ചാണ് താമസിച്ചിരുന്നതെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുവതി മാനസികാരോഗ്യത്തിന് ചികിത്സ തേടിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ ചികിത്സ രേഖകൾ ശേഖരിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
വടക്കഞ്ചേരി: കറ്റുക്കോട് ചൊവ്വല്ലൂർ വീട്ടിലെ ജോസ്ഫീന വലിയ സന്തോഷത്തിലാണ്. കരസേനയിലെ ഉയർന്ന റാങ്കായ കേണൽ പദവി മകൾ ഷെറീനയ്ക്കു ലഭിച്ചതിലുള്ള സന്തോഷത്തിലും അഭിമാനത്തിലുമാണ് ജോസ്ഫീന. ഏറ്റവും ഉയർന്ന റാങ്കായ ബ്രിഗേഡിയറിനു തൊട്ടുതാഴെ വരുന്നതാണ് കേണൽ പദവി.
ലക്നോയിൽ നടന്ന സ്ഥാനാരോഹണച്ചടങ്ങിൽ ജോസ്ഫീനയാണ് സേനാമേധാവികളുടെ നിർദേശപ്രകാരം മകൾ ഷെറീനയുടെ യൂണിഫോമിൽ കേണൽബാഡ്ജ് ചാർത്തിയത്. മൂന്നു സേനാവിഭാഗങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത വലിയ ചടങ്ങായിരുന്നു അതെന്ന് ജോസ്ഫീന പറഞ്ഞു.
ലോക വനിതാദിനത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം കേണൽ ഷെറീനയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ ആദരിച്ച വാർത്തയും വീടിനും നാടിനും അഭിമാനനിമിഷങ്ങളായി. ലക്നോയിൽ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ ഡെപ്യൂട്ടി പ്രിൻസിപ്പൽ കം മേട്രണായാണ് (ഡിപിഎം) ഷെറീന ഇപ്പോൾ സേവനം ചെയ്യുന്നത്.
തൃശൂർ വടൂക്കര തേറാട്ടിൽ നോബലാണ് ഭർത്താവ്. എംഎസ്സി വിദ്യാർഥിനി ആൻ നോബൽ, പ്ലസ് ടു വിദ്യാർഥി ആൽഡൺ നോബൽ എന്നിവരാണ് മക്കൾ.
Kerala
ആലപ്പുഴ: മാന്നാറിൽ പിതാവ് വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവ നന്ദന (12) ആണ് മരിച്ചത്. ഇളയ മകൾ ശിവ കീർത്തന ആശുപത്രിയിൽ തുടരുകയാണ്.
സംഭവത്തിൽ മാന്നാർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശിവ നന്ദന ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് രണ്ട് കുട്ടികൾക്കും വിഷം നൽകിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കുകയായിരുന്നു. സ്കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് കാറിൽവച്ച് ജ്യൂസിൽ വിഷം കലർത്തി നൽകിയത്.
സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മനോജിന്റെ മരണം സ്ഥീരികരിച്ചിരുന്നു.
Kerala
പത്തനംതിട്ട: വീട്ടുവഴക്കിനേ തുടർന്ന് അഞ്ചു വയസുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി കൂടല്‍ പാലമല ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഷിജു (41) നെയാണ് കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം.
ലഹരിക്കടിമയായ ഇയാൾ വീട്ടില്‍ ഭാര്യയുമായി കലഹിച്ച് തന്റെ അഞ്ചുവയസുള്ള മകളെയും കൊണ്ട് മരിക്കാന്‍ പോകുകയാണെന്നു പറഞ്ഞ് പുറത്തേക്കു പോയി. തുടർന്ന് വീടിനു സമീപത്തുള്ള കനാലിലേക്ക് ഇയാൾ കുട്ടിയെ വലിച്ചെറിയുകയായിരുന്നു.
സംഭവസമയം അവിടെ കൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. തുടര്‍ന്ന് കൂടല്‍ പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ അമ്മ പരാതി നല്കി.
ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തിയ പോലീസ് സംഘം ഷിജുവിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
National
ചണ്ഡിഗഡ്: പഞ്ചാബിലെ ലുധിയാനയിൽ നവജാത ശിശുവിനെ 2.10 ലക്ഷം രൂപയ്ക്ക് വില്ക്കാൻ ശ്രമം. കുഞ്ഞിന്റെ അമ്മയും വാങ്ങാനെത്തിയ യുവതിയുമടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ മൂന്നുപേർ ഒളിവിലാണ്.
കുഞ്ഞിന്റെ അമ്മ സുനിത ദേവി, കുഞ്ഞിനെ വാങ്ങാൻ ശ്രമിച്ച മൻദീപ് കൗർ, ഷഹീദ് ഭഗത് സിംഗ് കോളനിയിലെ ഷേർപൂർ കലൻ, സുനിതയുടെ സുഹൃത്ത് പ്രവീൺ, സന്ത് കബീർ നഗർ സ്വദേശിനി രുചി, വിൽപ്പനയ്ക്ക് ഇടപാടുകൾ നടത്തിയ ഡോ. മൻമീത് കൗർ എന്നിവരാണ് അറസ്റ്റിലായത്. ആശാ വർക്കർ പമ്മ, സ്വകാര്യ ആശുപത്രിയിലെ നഴ്സായ ആശ, ആശയുടെ സുഹൃത്ത് ഗുർമീത് കൗർ എന്നിവർ ഒളിവിലാണ്.
ഗുരുദ്വാര ഛെവിൻ പത്ഷാഹിക്ക് സമീപമുള്ള പാർക്കിൽ വച്ച് കുഞ്ഞിനെ കൈമാറുന്നത് കണ്ട് സംശയം തോന്നിയ ഒരാളാണ് പോലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി.
ഫെബ്രുവരി 13 നായിരുന്നു ഒരു സ്വകാര്യ ആശുപത്രിയിൽ സുനിത കുഞ്ഞിന് ജന്മം നൽകിയത്. നാല് പെൺമക്കളുള്ളതിനാൽ അഞ്ചാമത്തെ പെൺകുഞ്ഞിനെ വളർത്താൻ ആഗ്രഹമില്ലായിരുന്നു. ഇതേ തുടർന്ന് പ്രവീണുമായി ചർച്ച ചെയ്ത് പ്രതികൾ മക്കളില്ലാത്ത ഒരു യുവതിക്ക് കുഞ്ഞിനെ വിൽക്കാൻ തിരുമാനിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
NRI
ഡാളസ്: മദ്യത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മകളെ വെടിവച്ച കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഡാളസിലെ ഈസ്റ്റ് ഓക്ക് ക്ലിഫിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
ഷാനിക ബാറ്റിൽ (49) ആണ് മകളായ തബത ജോൺസിനെ(28) കൊലപ്പെടുത്തിയത്. തബതയുടെ മദ്യം അമ്മ എടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വെടിയേറ്റ തബതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളെ ഭയപ്പെടുത്താൻ മാത്രമാണ് തോക്കെടുത്തതെന്നും വെടിവച്ചിട്ടില്ലെന്നുമാണ് അമ്മ പോലീസിനോട് പറഞ്ഞത്.
എന്നാൽ വീട്ടിൽ നിന്ന് തോക്കും തിരകളും കണ്ടെടുത്ത പോലീസ് ഷാനികയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
NRI
ന്യൂമെക്സിക്കോ: അമേരിക്കയിലെ അൽബുക്കർക്കിയിൽ ഭിന്നശേഷിക്കാരിയായ 16 വയസുകാരിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു. 33 കാരിയായ ഡോറീലിയ എസ്പിനോസയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
കാഴ്ചശക്തിയില്ലാത്തതും അപസ്മാര രോഗിയുമായിരുന്ന മരിയ എന്ന പെൺകുട്ടിയാണ് മരിച്ചത്. മരിക്കുമ്പോൾ വെറും 18 കിലോ (40 പൗണ്ട്) മാത്രമായിരുന്നു കുട്ടിയുടെ ഭാരം. ശരീരത്തിൽ ഒട്ടും കൊഴുപ്പോ പേശികളോ അവശേഷിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ കണ്ടെത്തി.
പെൺകുട്ടി മരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ മുറിയിൽ ഈച്ചകളും രക്തവും മാലിന്യങ്ങളും നിറഞ്ഞ നിലയിലായിരുന്നു. അഞ്ചോ ആറോ ദിവസത്തോളം നീണ്ടുനിന്ന കടുത്ത അവഗണനയാണ് മരണകാരണമെന്ന് ജഡ്ജി നിരീക്ഷിച്ചു.
താൻ മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന അധ്വാനിയായ അമ്മയാണെന്നും മകളുടെ മരണം താൻ ആഗ്രഹിച്ചിരുന്നില്ലെന്നും കോടതിയിൽ എസ്പിനോസ കരഞ്ഞുകൊണ്ട് പറഞ്ഞു. എന്നാൽ ഇതൊരു അപകടമല്ലെന്നും ബോധപൂർവമായ പീഡനമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിയുടെ മാനസികാരോഗ്യം കണക്കിലെടുത്തെങ്കിലും, കുട്ടി അനുഭവിച്ച വേദന അതിഭീകരമാണെന്ന് വിലയിരുത്തിയ കോടതി 15 വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി മരിച്ച ഗ്രീമയുടെ ഭർതൃസഹോദരൻ ബി.എം. ചന്തു.
ഗ്രീമയും മാതാവ് സജിതയും ജീവനൊടുക്കിയതിന് പിന്നാലെ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയിരുന്നു. സഹോദരൻ തെറ്റുകാരനല്ല് ചന്തു പറഞ്ഞു.
"ചേട്ടൻ അയർലൻഡിൽ പിഎച്ച്ഡി ചെയ്യുന്നതിനിടെയാണ് വിവാഹം. വിവാഹം കഴിഞ്ഞ് നാലഞ്ചുദിവസത്തിനുശേഷം ഹണിമൂണിനായി ഇരുവരും ആൻഡമാനിലേയ്ക്ക് പോയി. കുറച്ചുദിവസത്തിനുശേഷം ചേട്ടൻ അയർലൻഡിലേയ്ക്ക് തിരികെപ്പോയി. ചേച്ചി ഒറ്റമോളാണ്'.
"ചേട്ടനും ചേച്ചിക്കും ഒരിക്കലും പ്രൈവസി ലഭിച്ചിരുന്നില്ല. ഹണിമൂൺ സമയത്തല്ലാതെ ഒരു ദിവസം മുഴുവനായി ഒരിക്കൽ പോലും ചേച്ചിയുടെ വീട്ടുകാർ ഇരുവർക്കും മാത്രമായി സമയം നൽകിയിട്ടില്ല. ഹണിമൂൺ സമയത്തുപോലും ഗ്രീമയുടെ അമ്മ എപ്പോഴും മകളെ വിളിക്കുമായിരുന്നു. ചെറിയ കാര്യങ്ങൾക്കുപോലും അമ്മയോട് ചോദിച്ചിട്ടാണ് ചേച്ചി ചേട്ടന് മറുപടി നൽകിയിരുന്നത്. ചേട്ടൻ ഐർലൻഡിൽ പോയതിനുശേഷം ചേച്ചിയോട് സംസാരിക്കുമ്പോൾ പോലും ലൗഡ് സ്പീക്കറിലായിരിക്കും ഫോൺ. ചേട്ടന് മറുപടി നൽകുന്നതുപോലും ചേച്ചിയുടെ അമ്മയായിരുന്നു'.
"എന്ത് വാക്കുതർക്കം വന്നാലും ആത്മഹത്യ ചെയ്യുമെന്ന് ചേച്ചി ചേട്ടനെ ഭീഷണിപ്പെടുത്തുമായിരുന്നു. പലപ്പോഴും പിണങ്ങി വീട്ടിൽപ്പോയിട്ടുണ്ട്. ചേട്ടനും ചേച്ചിയും രണ്ടുപേരുടെ മാതാപിതാക്കളുമായി രണ്ടുതവണ കൗൺസിലിംഗിന് പോയി. അതൊന്നും പൂർത്തീകരിക്കാൻ ചേച്ചിയുടെ വീട്ടുകാർ സമ്മതിച്ചില്ല'.
"വിവാഹമോചനമാണ് നല്ലതെന്നാണ് സൈക്കോളജിസ്റ്റുകൾതന്നെ അഭിപ്രായപ്പെട്ടത്. ആത്മഹത്യാക്കുറിപ്പ് ഞങ്ങൾക്കും അയച്ചുതന്നിരുന്നു. ചേട്ടൻ ചേച്ചിയെ മാനസികമായി പീഡിപ്പിച്ചതായി കരുതുന്നില്ല. ഞങ്ങളുടെ പേരിൽ ഗാർഹിക പീഡനത്തിന് കേസുകൊടുക്കുമെന്നും എല്ലാവരും കൂടെ വീടിന് മുറ്റത്ത് ആത്മഹത്യ ചെയ്യുമെന്നും പലപ്പോഴും ഭീഷണിപ്പെടുത്തിയിട്ടുണ്ട്'.- ചന്തു വ്യക്തമാക്കി.
അതേസമയം, ഗാർഹിക പീഡനത്തിനും ആത്മഹത്യ പ്രേരണയ്ക്കുമാണ് ഉണ്ണിക്കൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്.
Kerala
ചണ്ഡീഗഡ്: ഫരീദാബാദിൽ ഒന്നു മുതൽ 50 വരെയുള്ള സംഖ്യകൾ ശരിയായി എഴുതാൻ കഴിയാത്തതിന് നാലര വയസുകാരിയെ പിതാവ് ചപ്പാത്തി കോലുപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തി. ജാഡ്സെന്റടാലിയിൽ വാടക വീട്ടിൽ കഴിയുന്ന കൃഷ്ണ ജെസ്വാൾ (31) ആണ് മകൾ വൻഷികയെ കൊലപ്പെടുത്തിയത്. കൃഷ്ണയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. വൻഷികയെ സ്കൂളിൽ ചേർക്കാത്തിനാൽ കൃഷ്ണ ജെസ്വാളാണ് പഠിപ്പിച്ചിരുന്നത്. കുട്ടിയെ പഠിപ്പിക്കുന്നതിനിടെ ഒന്ന് മുതൽ 50 വരെയുള്ള സംഖ്യകൾ എഴുതാൻ ആവശ്യപ്പെടുകയും വാൻഷികയ്ക്ക് ശരിയായി എഴുതാൻ കഴിയാതെ വന്നതോടെ ചപ്പാത്തി കോൽ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇയാൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതാണെന്നാണ് ഇയാൾ ഭാര്യ രഞ്ചിതയോടും ഡോക്ടർമാരോടും പറഞ്ഞത്.
എന്നാൽ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന വൻഷികയുടെ ഏഴ് വയസുള്ള സഹോദരൻ കൃഷ്ണ വൻഷികയെ മർദിച്ച വിവരം രഞ്ചിതയോട് പറഞ്ഞു. ഉടൻ തന്നെ രഞ്ചിത പോലീസിൽ വിവരമറിയിക്കുകയും കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
സംഭവത്തിൽ ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴികൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ കേസ്. മരിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസെടുക്കും
ഗ്രീമയുടെയും മാതാവിന്റെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. 200 പവൻ സ്ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്ണന് അവകാശമില്ലെന്നും കുറിപ്പിലുണ്ട്.
ഉണ്ണികൃഷ്ണന്റെ ബന്ധുവിന്റെ മരണവീട്ടിൽ വച്ചുണ്ടായ അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ്.
കമലേശ്വരത്ത് സജ്ജന (53), ഗ്രീമ (33) എന്നിവരാണ് മരിച്ചത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പോലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് വീട്ടിനുള്ളിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. സജ്ജന (53), ഗ്രീമ (33) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
സൈനഡ് ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പോലീസിന്റെ സംശയം. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പോലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗ്രീമയുടെ കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലിസ് സംശയിക്കുന്നു. ആറ് വർഷം മുമ്പാണ് ഗ്രീമയുടെ വിവാഹം കഴിഞ്ഞത്. സംഭവത്തിൽ പൂന്തുറ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവുമായി വഴക്കുണ്ടായതിന് പിന്നാലെ ഒരു വയസുകാരിയായ മകളെ കുത്തിക്കൊന്ന് യുവതി. ലാത്തൂർ ജില്ലയിലാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിൽ വൈകിയെത്തുന്നതിനെ ചൊല്ലിയായിരുന്നു ഭർത്താവുമായി യുവതി വഴക്കുണ്ടായത്. സംഭവത്തിൽ ശ്യാം നഗർ പ്രദേശത്ത് താമസിക്കുന്ന 30കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
34കാരനായ യുവാവ് ദിവസവേതന തൊഴിലാളിയാണ്. തിങ്കളാഴ്ച ജോലിക്ക് ശേഷം വൈകിവന്ന ഭർത്താവുമായി യുവതി വഴക്കുണ്ടായി. തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂർച്ചയേറിയ കത്തികൊണ്ട് ഇവർ മകളുടെ മുഖത്തും വയറിലും നെഞ്ചിലും തലയിലും നിരവധി തവണ കുത്തുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
ഭർത്താവിന്റെ പരാതി പ്രകാരം യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി.
National
ഭോപ്പാൽ: മധ്യപ്രദേശിലുണ്ടായ വാഹനാപകടത്തിൽ മുൻആഭ്യന്തര മന്ത്രിയുടെ മകൾ ഉൾപ്പടെ മൂന്നുപേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
മുൻ ആഭ്യന്തരമന്ത്രി ബാല ബച്ചന്റെ മകൾ പ്രേർണ ബച്ചൻ, കോൺഗ്രസ് സംസ്ഥാന വക്താവ് ആനന്ദ് കസ്ലിവാളിന്റെ മകൻ പ്രഖർ കസ്ലിവാൾ, മന സന്ധു എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അനുഷ്ക രതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇൻഡോറിലെ റാലമണ്ഡല് പ്രദേശത്ത് പുലർച്ചെ 5.15 ഓടെയാണ് അപകടം നടന്നത്. അമിതവേഗതയിലെത്തിയ കാർ ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രഖർ കസ്ലിവാളിന്റെ ജന്മദിനം ആഘോഷിച്ചതിന് ശേഷം ഇൻഡോറിലേക്ക് മടങ്ങുകയായിരുന്നു സംഘം. പ്രഖർ ആണ് വാഹനം ഓടിച്ചിരുന്നത്. അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടസമയം 100 കിലോമീറ്റർ വേഗതയിലായിരുന്നു കാറെന്നും വാഹനത്തിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) കൃഷ്ണലാൽ ചാന്ദാനി പറഞ്ഞു.
National
മുംബൈ: നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ച് മുംബൈയെ വിറപ്പിച്ച അധോലോക നായകൻ ഹാജി മസ്താന്റെ മകൾ ഹസീൻ മസ്താൻ മിർസ.
ശൈശവ വിവാഹം, ലൈംഗീകാതിക്രമം, സ്വത്ത് തട്ടിയെടുക്കൽ എന്നിവ താൻ നേരിട്ടുവെന്നും ഇതിനെതിരെ താൻ നൽകിയ പരാതിയിൽ നടപടി ഉണ്ടാകണമെന്നും ഹസീൻ മസ്താൻ കത്തിൽ അഭ്യർഥിച്ചു.
1996ൽ പ്രായപൂർത്തിയാകും മുൻപ് അമ്മാവന്റെ മകനെ കൊണ്ട് തന്നെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന് ഹസീന പറയുന്നു. ഇയാൾ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും പലതവണ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് ഹസീന്റെ പരാതി.
തനിക്ക് മുൻപേ എട്ടുപേരെ ഇയാൾ വിവാഹം കഴിച്ചിരുന്നതായും മൂന്ന് പ്രാവശ്യം താൻ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും ഹസീൻ വ്യക്തമാക്കി. പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
അധോലോക നായകനായിരുന്ന ഹാജി മസ്താൻ 1994 ജൂൺ 25 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
National
അമരാവതി: വിവാഹത്തിന് പിന്നാലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾ ജീവനൊടുക്കി. ചിന്നരമ്മുഡുവിന്റെ മകൾ മാധുരി സാഹിതിഭായി (27)യെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി തഡേപള്ളിയിലെ വസതിയിലെ ശുചിമുറിയിലാണ് മാധുരി സാഹിതിഭായിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് സംഭവം.
2025 മാർച്ചിൽ നന്ദ്യാൽ ജില്ലയിലെ ബെതാൻചെർല മണ്ഡലത്തിലെ ബുഗ്ഗനപ്പള്ളി തണ്ടയിലെ രാജേഷ് നായിഡുവുമായി മാധുരിയുടെ വിവാഹം നടന്നിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഭർത്താവ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് മാധുരി മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇതേതുടർന്ന് ലോക്കൽ പോലീസിന്റെ സഹായത്തോടെ, രണ്ട് മാസം മുമ്പ് മാധുരിയെ മാതാപിതാക്കൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു.
ജോലിയുണ്ടെന്ന് പറഞ്ഞ് രാജേഷ് മകളെ വഞ്ചിച്ചുവെന്നും മഹാനന്ദിയിൽ രജിസ്റ്റർ വിവാഹം നടത്തണമെന്ന് നിർബന്ധിച്ചുവന്നും ചിന്നാരമ്മുഡു മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് രാജേഷ് മകളെ പീഡിപ്പിക്കുകയും അധിക സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
അമ്മ ലക്ഷ്മിഭായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മംഗളഗിരി എയിംസിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
തൃശൂർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും ആൺ സുഹൃത്തും പിടിയിൽ. മുണ്ടൂർ സ്വദേശി തങ്കമണി (75)യുടെ കൊലപാതകത്തിൽ മകൾ സന്ധ്യയും കാമുകൻ നിധിനുമാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
അമ്മ തലയടിച്ചു വീണു മരിച്ചുവെന്നാണ് സന്ധ്യ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സന്ധ്യ(45)യും കാമുകനും അയൽവാസിയുമായ 27കാരൻ നിധിനും ചേർന്നാണ് കൊല നടത്തിയത്. തങ്കമണിയെ തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം രാത്രി പറമ്പിൽ കൊണ്ടിടുകയായിരുന്നു.
തങ്കമണിയുടെ സ്വർണാഭരണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഇവർക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിധിൻ അവിവാഹിതനാണ്. കൊലയ്ക്കു ശേഷം തലയടിച്ചു വീണു മരിച്ചതാണെന്നു സന്ധ്യ ഭർത്താവിനേയും കുടുംബക്കാരേയും വിശ്വസിപ്പിക്കുകയായിരുന്നു.
National
അഹമ്മദാബാദ്: പെൺമക്കളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ഗുജറാത്ത് രാജ്കോട്ട് ജില്ലയിൽ നവഗാം പട്ടണത്തിലെ ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരിയായ അസ്മിത സോളങ്കിയാണ് (32) മക്കളെ കൊന്നശേഷം ആത്മഹത്യ ചെയ്തത്.
ഏഴും അഞ്ചും വയസുള്ള കുട്ടികളെ കൊലപ്പെടുത്തിയ ശേഷമാണ് അമ്മ വീടിന്റെ ഉത്തരത്തിൽ തൂങ്ങി മരിച്ചത്. അസ്മിതയും ഭർത്താവ് ജയേഷും മക്കളും ഒരുമിച്ചാണ് താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് പോലീസ് കമ്മിഷണർ രാജേഷ് ബാരിയ പറഞ്ഞു.
കുടുംബപ്രശ്നങ്ങളാണോ മരണത്തിലേക്കു നയിച്ചതെന്നു പോലീസ് സംശയിക്കുന്നുണ്ട്. ജയേഷിന്റെ മൊഴി രേഖപ്പെടുത്തിയെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
കാസർഗോഡ്: ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച മകളെ സിപിഎം നേതാവായ പിതാവും സഹോദരനും വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുന്നതായി പരാതി.
കാസർഗോഡ് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി. ഭാസ്കരനെതിരെ മകൾ സംഗീതയാണ് രംഗത്ത് വന്നിരിക്കുന്നത്. പിതാവിൽ നിന്നും കുടുംബത്തിൽ നിന്നും കടുത്ത ശാരീരിക, മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്ന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട യുവതി വെളിപ്പെടുത്തി. യുവതി സ്വയം ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഏകദേശം അഞ്ചുമാസത്തോളമായി ഞാൻ വീട്ടുതടങ്കലിലാണ്. അരയ്ക്ക് താഴെ തളർന്ന എന്റെ ട്രീറ്റ്മെന്റ് എല്ലാം നിർത്തിവച്ചിരിക്കുകയാണ്. തനിക്ക് ലഭിച്ച വിവാഹമോചന സെറ്റിൽമെന്റ് തുക മുഴുവൻ പിതാവും സഹോദരനും ചേർന്ന് കൈക്കലാക്കി. അതിനുശേഷം ചികിത്സപോലും കൃത്യമായി ലഭിക്കുന്നില്ല.
ഒരു ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് ശാരീരികവും മാനസികവുമായ പീഡനം അതിരുകടന്നത്. തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട്. "പോയി ചാകാൻ' പലതവണ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു.
ഒരു മകളോട് പറയാനോ ചെയ്യാനോ പാടില്ലാത്തത്രയുമുള്ള കാര്യങ്ങളാണ് എന്റെ അച്ഛൻ ചെയ്യുന്നത്. അദ്ദേഹത്തെ പറഞ്ഞാൽ എല്ലാവർക്കും അറിയും. ഉദുമയിലെ ഒരു കമ്യൂണിസ്റ്റ് നേതാവാണ്. പി.വി ഭാസ്കരൻ.
കമ്യൂണിസം എന്നുള്ളത് പുറത്ത് കാണിക്കാൻ മാത്രമുള്ളതാണെന്ന് ഈയിടെയാണ് എനിക്ക് മനസിലായത്. അച്ഛൻ മുഖത്ത് നോക്കി പറഞ്ഞു, കമ്യൂണിസമൊക്കെ വീട്ടിന് പുറത്ത്. വീടിന് അകത്ത് അതൊന്നും നടക്കില്ല. അക്കാര്യം പറഞ്ഞ് ഇവിടെ നിൽക്കാമെന്ന് കരുതണ്ട. പറയുന്നത് അനുസരിച്ചില്ലേൽ കൊല്ലാനും അതിൽ നിന്ന് ഊരിപോരാനും തനിക്കറിയാമെന്ന് അച്ഛൻ മുഖത്ത് നോക്കി പറഞ്ഞു.
ഇനി നീ നടക്കാനും പോകുന്നില്ല. അരയ്ക്ക് താഴെ തളർന്ന നീ ഇതുപോലെ ഇവിടെ കിടന്ന് പുഴുത്തോ.'-പുറത്ത് വന്ന വിഡിയോയിൽ സംഗീത പറയുന്നു. ഫോൺ വാങ്ങിവച്ചതിനെ തുടർന്ന് തന്റെ കൈയിൽ രഹസ്യമായി സൂക്ഷിച്ച ഫോണിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ച് സംഗീത പുറത്ത് വിടുന്നത്.
വിവാഹ മോചിതായായ സംഗീത ഒരു വാഹനാപകടത്തെ തുടർന്ന് അരയ്ക്ക് താഴെ തളരുകയും വീട്ടിൽ ഒതുങ്ങികൂടുകയായിരുന്നു. ചികിത്സയിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ നാഡി വൈദ്യം പരീക്ഷിച്ചിരുന്നു വീട്ടുകാർ.
അതിനായി എത്തിയ യുവാവുമായാണ് സംഗീത അടുപ്പത്തിലാകുന്നതും വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നതും. ഇതോടെ ചികിത്സ മതിയാക്കി യുവതിയെ വീട്ടിൽ പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതി.
തന്റെ അവസ്ഥ വിവരിച്ച് സംഗീത കഴിഞ്ഞ ദിവസമാണ് എസ്പിക്കും കളക്ടർക്കും പരാതി നൽകിയത്. ഈ പരാതിക്ക് പിന്നാലെയാണ് സഹായം അഭ്യർഥിച്ച് യുവതിയുടെ വിഡിയോ സന്ദേശം പുറത്തുവന്നത്.
നേരത്തെ, വീട്ടുതടങ്കലിൽ നിന്ന് മോചനം ആവശ്യപ്പെട്ട് സംഗീത സുഹൃത്തിന്റെ സഹായത്തോടെ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ, മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത് എന്ന പോലീസ് റിപ്പോർട്ടിനെ തുടർന്ന് കോടതിയിൽ ഈ ഹർജി നിലനിന്നില്ല.
താൻ തടങ്കലിലാണെന്ന വിവരം പോലീസിനോട് പറയാൻ അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും, പിതാവിന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണം പൊലീസ് തന്നോട് ഒരു വിവരവും ആരാഞ്ഞില്ലെന്ന് സംഗീത ആരോപിക്കുന്നു. പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമുള്ളതിനാലാണ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതെന്നും അവർ പറയുന്നു.
എത്രയും പെട്ടെന്ന് വീട്ടുതടങ്കലിൽ നിന്നും പീഡനത്തിൽ നിന്നും മോചനം ലഭിക്കണമെന്നാണ് സംഗീതയുടെ അടിയന്തരമായ ആവശ്യം. യുവതിയുടെ പരാതിയിൽ കാസർഗോഡ് പോലീസ് ഇതുവരെ ഔദ്യോഗികമായി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
Movies
സൈബർ കുറ്റകൃത്യങ്ങളുടെ ഭീകരതയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. സ്വന്തം മകൾക്ക് നേരിട്ട ദുരനുഭവം പങ്കുവച്ചുകൊണ്ടായിരുന്നു അക്ഷയ് കുമാർ സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്തിയത്.
വീഡിയോ ഗെയിം കളിക്കുന്നതിനിടെ ഓൺലൈനിൽ പാർട്ണറായി കളിക്കുന്ന അപരിചിതനായ വ്യക്തി മകളോട് താങ്കൾ ആണാണോ പെണ്ണാണോ എന്ന് ചോദിച്ചുവെന്നും പെണ്ണാണ് എന്ന് മറുപടി നൽകിയപ്പോൾ ഉടൻ തന്നെ അയാൾ നഗ്നചിത്രം അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നും അക്ഷയ്കുമാർ പറയുന്നു.
അക്ഷയ് കുമാറിന്റെ വാക്കുകൾ
മാസങ്ങൾക്കു മുമ്പ് എന്റെ വീട്ടിൽ നടന്ന ഒരു ചെറിയ സംഭവം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എന്റെ മകൾ ഒരു വീഡിയോ ഗെയിം കളിക്കുകയായിരുന്നു, ചില വീഡിയോ ഗെയിമുകൾ മറ്റൊരാളുമായി ചേർന്ന് കളിക്കാൻ സാധിക്കും.
നിങ്ങൾ ഒരു അപരിചിതനുമായിട്ടാണ് കളിക്കുന്നത്. നിങ്ങൾ കളിക്കുമ്പോൾ, ചിലപ്പോൾ അപ്പുറത്തുനിന്ന് ഒരു സന്ദേശം വരും. മകൾ കളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു മെസേജ് വന്നു, നിങ്ങൾ ആണാണോ പെണ്ണാണോ? എന്നായിരുന്നു അത്. അവൾ പെണ്ണ് എന്ന് മറുപടി നൽകി.
തുടർന്ന് അയാൾ ഇങ്ങനെ ഒരു സന്ദേശം അയച്ചു, നിങ്ങളുടെ നഗ്നചിത്രങ്ങൾ അയച്ചു തരാമോ? എന്ന്. എന്റെ മകളായിരുന്നു അത്. അവൾ ഉടൻ തന്നെ എല്ലാം സ്വിച്ച് ഓഫ് ചെയ്ത് എന്റെ ഭാര്യയോട് ചെന്ന് കാര്യം പറഞ്ഞു.’’
ഇങ്ങനെയാണ് കാര്യങ്ങൾ തുടങ്ങുന്നത്. ഇതും സൈബർ ക്രൈമിന്റെ ഒരു ഭാഗമാണ്. മഹാരാഷ്ട്ര സംസ്ഥാനത്ത്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കായി ആഴ്ചയിൽ ഒരു സൈബർ പീരിയഡ് ഉണ്ടായിരിക്കണം എന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്.
അവിടെ കുട്ടികളോട് ഇതിനെക്കുറിച്ച് വിശദീകരിക്കണം. ഈ കുറ്റകൃത്യം തെരുവുകളിലെ കുറ്റകൃത്യങ്ങളെക്കാൾ വലുതായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ കുറ്റകൃത്യം തടയേണ്ടത് വളരെ പ്രധാനമാണ്,’’. അക്ഷയ് കുമാർ പറഞ്ഞു.
Kerala
ആലപ്പുഴ: അമ്മയെ മകൾ കുത്തി പരിക്കേൽപ്പിച്ചു. ആലപ്പുഴ വാടയ്ക്കൽ ആണ് സംഭവം. മഹിളാ കോൺഗ്രസ് നേതാവായ യുവതിയുടെ കഴുത്തിലാണ് 17കാരിയായ മകൾ കുത്തിയത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Movies
നടൻ രാമുവിന്റെ മകൾ അമൃത വിവാഹിതയായി. തൃശൂർ വച്ച് നടന്ന ചടങ്ങിൽ മലയാള സിനിമാ ലോകത്തെ പ്രമുഖരാണ് പങ്കെടുത്തത്. സുരേഷ് ഗോപി, ജയറാം, ദിലീപ്, ഇന്ദ്രജിത്ത് എന്നിവർ കുടുംബസമേതം പങ്കെടുത്തു. പൃഥ്വിരാജ്, ബിജു മേനോൻ, ഷാജി കൈലാസ്, ആനി തുടങ്ങി സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അതിഥികളായി എത്തി.
പൃഥ്വിരാജ്–ഇന്ദ്രജിത്ത് എന്നിവരുടെ അച്ഛനായ നടൻ സുകുമാരൻ രാമുവിന്റെ ബന്ധുവാണ്. ഭരതൻ സംവിധാനം ചെയ്ത ഓർമയ്ക്കായി എന്ന സിനിമയിലൂടെയാണ് രാമു അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.