x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ല് മാ​സ​ത്തോ​ളം വീ​ട്ടി​ൽ സൂ​ക്ഷി​ച്ചു; വ​യോ​ധി​ക​ൻ പി​ടി​യി​ൽ


Published: May 7, 2026 02:11 PM IST | Updated: May 7, 2026 02:11 PM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ മ​രി​ച്ച മ​ക​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​തെ നാ​ല് മാ​സ​ത്തോ​ളം വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ. തെ​ലി മൊ​ഹ​ല്ല സ്വ​ദേ​ശി ഉ​ദ​യ​ഭാ​നു ബി​ശ്വാ​സ് (72) ആ​ണ് മ​ക​ൾ പ്രി​യ​ങ്ക (35) യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ലെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട​ത്.

രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്ന പ്രി​യ​ങ്ക 2025 ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് മ​രി​ച്ച​ത്. മ​ര​ണ​വി​വ​രം പു​റ​ത്ത​റി​യി​ക്കാ​തെ ഉ​ദ​യ​ഭാ​നു മാ​സ​ങ്ങ​ളോ​ളം മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം അ​തേ വീ​ട്ടി​ൽ ക​ഴി​ഞ്ഞു. മൃ​ത​ദേ​ഹം അ​ഴു​കി​യ ഗ​ന്ധം, പു​റ​ത്തു​വ​രാ​തി​രി​ക്കാ​ൻ ഇ​യാ​ൾ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം വീ​ട്ടി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​പ്പോ​ഴേ​യ്ക്കും ശ​രീ​രം അ​ഴു​കി അ​സ്ഥി​കൂ​ട​മാ​യി മാ​റി​യി​രു​ന്നു.

നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു. മാ​ന​സി​ക പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യ ശേ​ഷം പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Tags : Man Keep Daughter Body

Recent News

Corehub Up