കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ പിതാവിന് 14 വര്‍ഷം തടവും 1,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെള്ളമുണ്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ.ആര്. സുനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ വെള്ളമുണ്ട എസ്ഐ എം.പി. ഷാജിയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.
Tags : Sexual assault case daughter Father sentenced prison fined