x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലി​ഫോ​ർ​ണി​യ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ കു​ത്തേ​റ്റ് മ​രി​ച്ചു; മ​ക​ൾ​ക്ക് പ​രി​ക്ക്

പി.​പി. ചെ​റി​യാ​ൻ
Published: April 23, 2026 05:17 PM IST | Updated: April 23, 2026 05:17 PM IST

ക​ലി​ഫോ​ർ​ണി​യ: ബ​ർ​ബാ​ങ്കി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ അ​ധ്യാ​പി​ക കു​ത്തേ​റ്റ് മ​രി​ച്ചു. ബ്രെ​റ്റ് ഹാ​ർ​ട്ട് എ​ലി​മെ​ന്‍റ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ ആ​ർ​തി വ​ർ​മ​യാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​ക​ൾ മീ​ര വ​ർ​മ ചി​കി​ത്സ​യി​ലാ​ണ്.

ഈ മാസം 20ന് ​ബ​ർ​ബാ​ങ്കി​ലെ നോ​ർ​ത്ത് ബ്രൈ​റ്റ​ൺ സ്ട്രീ​റ്റി​ലു​ള്ള ഇ​വ​രു​ടെ വ​സ​തി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി ഇ​രു​വ​രെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സെ​ർ​ജി​യോ ഫ്രെ​യ​റി​നെ (30) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്ക് കു​ടും​ബ​വു​മാ​യി മു​ൻ​പ​രി​ച​യ​മു​ണ്ടോ എ​ന്നോ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കൃ​ത്യ​മാ​യ കാ​ര​ണ​മെ​ന്തെ​ന്നോ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ആ​ർ​തി​യു​ടെ ഭ​ർ​ത്താ​വ് ഈ ​സ​മ​യ​ത്ത് ഇ​ന്ത്യ​യി​ലാ​യി​രു​ന്നു. മാ​ന​സി​കാ​രോ​ഗ്യ മേ​ഖ​ല​യി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ് പ​രി​ക്കേ​റ്റ മീ​ര വ​ർ​മ.

ബ​ർ​ബാ​ങ്ക് മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ഈ ​ദാ​രു​ണ സം​ഭ​വം ഏ​റെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : Arti Varma Meera Varma Indian origin mother Daughter Stabbed USA

Recent News

Corehub Up