പുതിയ അധ്യയന വർഷത്തിൽ ഒൻപതാം ക്ലാസിലേക്ക് പ്രവേശിച്ച മകൾ സബൈനയ്ക്ക് ആശംസകൾ നേർന്ന് നടി ശ്വേത മേനോൻ. സമൂഹമാധ്യമങ്ങളിലൂടെ മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്. കൈകൊണ്ട് മുഖം മറച്ച രീതിയിൽ സ്കൂളിൽ നിൽക്കുന്ന കുട്ടിയുടെ ചിത്രമാണ് ശ്വേത പങ്കുവച്ചത്.
"ഒൻപതാം ക്ലാസിലേക്ക് ചുവടുവയ്ക്കുന്ന എന്റെ പ്രിയപ്പെട്ട മകൾക്ക് എല്ലാവിധ ആശംസകളും. ഈ വർഷം നിനക്ക് ആത്മവിശ്വാസവും ജിജ്ഞാസയും ഒരുപാട് അഭിമാന നിമിഷങ്ങളും സമ്മാനിക്കട്ടെ", ശ്വേത മേനോൻ കുറിച്ചു. നിരവധി ആരാധകരാണ് സബൈനയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്.
ജനിച്ചപ്പോൾ തന്നെ കളിമണ്ണ് സിനിമയിലൂടെ കാമറക്കണ്ണുകൾ ഒപ്പിയെടുത്ത മുഖമാണ് മകൾ സബൈനയുടേത്. എന്നാൽ, പിന്നീടിങ്ങോട്ട് സബൈനയെ മീഡിയയ്ക്ക് മുന്നിൽ കാണാറില്ലായിരുന്നു.
അഭിനയരംഗത്തും അമ്മ സംഘടനയുടെ നേതൃത്വത്തിലും ഒരുപോലെ സജീവമായ ശ്വേത, കുടുംബ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറില്ല.
Tags : Shweta Menon wishes daughter Sabaina