Movies
സൂര്യയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന വിശ്വനാഥ് ആൻഡ് സൺസിന്റെ ട്രെയിലര്‍ റിലീസായി. കുടുംബ പശ്ചാത്തലത്തില്‍ ഫീല്‍ ഗുഡ് കഥ പറയുന്ന ചിത്രത്തില്‍ 40 കാരനായ രാജ്യാന്തര ഷൂട്ടർ സഞ്ജയ് വിശ്വനാഥിനെ പ്രണയിക്കുന്ന മാഡി എന്ന 20 കാരിയായിട്ടാണ് മമിത ബൈജു എത്തുന്നത്.
ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേല്‍ സൂര്യ ആരാധകര്‍ക്കും പ്രതീക്ഷ ഏറെയാണ്.
രവീണ ടണ്ടന്, രാധിക ശരത്കുമാര് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിതാര എന്റർടെയിൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിക്കുന്നു.
Movies
സിനിമകൾ പരാജയപ്പെട്ടതിനെക്കുറിച്ചും അതിൽ നിന്നും ഉൾക്കൊണ്ട പാഠത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ സൂര്യ. ചിലത് നമ്മൾ പ്രതീക്ഷിച്ച വിജയത്തിലേയ്ക്കെത്തില്ലെന്നും അതിനാൽ വർഷം പിന്നിട്ടിട്ടും സിനിമയിലെ എല്ലാം ഇപ്പോഴും പഠിച്ചുവെന്ന് പറയാനാകില്ലെന്നും സൂര്യ പറയുന്നു. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സൂര്യയുടെ പ്രതികരണം.
‘‘അതേ ആത്മവിശ്വാസത്തോടെയും വിശ്വാസത്തോടെയും ഏകദേശം 200 ദിവസം, അരവർഷത്തോളം ഒരു സിനിമയ്ക്കായി ജോലി ചെയ്യും. പക്ഷേ അത് പൂർണമായും പരാജയപ്പെടാം. അതേസമയം വെറും 45 ദിവസത്തിൽ ചിത്രീകരണം തീർത്ത മറ്റൊരു സിനിമ ആ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററാകാം. അതുകൊണ്ടാണ് ഇനിയും ഒരുപാട് പഠിക്കാനും ചിലത് മറക്കാനും ബാക്കിയുണ്ടെന്ന് തോന്നുന്നത്. 30 വർഷം കഴിഞ്ഞെങ്കിലും എല്ലാം പഠിച്ചുവെന്ന് എനിക്ക് പറയാനാകില്ല,
‘കറുപ്പ്’ സിനിമയുടെ സാമ്പത്തിക പ്രശ്നത്തിന്റെ എല്ലാ ബാധ്യതയും അവസാന നിമിഷം എന്റെ തലയിലാണ് വന്നു വീണത്. അതിനായി വീണ്ടും ലോൺ എടുക്കുക എന്നതു മാത്രമായിരുന്നു പോംവഴി. അവസാന നിമിഷം ഈ അധിക കടമെടുക്കലിന്റെ വലിയൊരു ഉത്തരവാദിത്തം എന്റെ തലയിലായി. പക്ഷേ, ജോ എന്നെ പൂർണമായി വിശ്വസിക്കുകയും ആ വായ്പകൾ എടുക്കാൻ എന്നെ അനുവദിക്കുകയും ചെയ്തു.
ഇനി കാര്യങ്ങൾ എന്തെങ്കിലും തെറ്റിയാൽ തന്നെയും, ഒരു കുടുംബമെന്ന നിലയിൽ അതിനെ അതിജീവിച്ച് ആ സാഹചര്യത്തെ നേരിടാമെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. ചിലപ്പോഴൊക്കെ ഈ ഇൻഡസ്ട്രിയിൽ, നിങ്ങൾ എത്രകാലമായി ഇവിടെയുണ്ടെന്നു പറഞ്ഞാലും ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിനും അപ്പുറത്തേക്ക് പോകും. അങ്ങനെയുള്ള സമയത്ത്, ഈ ഘട്ടം നമ്മൾ മറികടക്കുമെന്നും ഈ കടങ്ങൾ വീട്ടിതീർക്കാൻ സാധിക്കുമെന്നുമുള്ള കേവലമൊരു വിശ്വാസം മാത്രമാണ് കൈമുതൽ.
എന്നെ സംബന്ധിച്ച് അതൊരു വലിയ ചുവടുവെയ്പ്പായിരുന്നു. പക്ഷേ, ആ വിശ്വാസവും അവളുടെ ആത്മബോധവും കാരണമാണ് ഞങ്ങൾക്ക് അത് ഒന്നിച്ചു ചെയ്യാൻ സാധിച്ചത്. പ്രത്യാഘാതം എത്ര ചെറുതായാലും വലുതായാലും, അത് നേരിടേണ്ടി വരുന്നത് ഞങ്ങളുടെ കുടുംബമായിരുന്നു.
ബാലാജി രണ്ടു വർഷത്തിലേറെയാണ് ഈ സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചത്. ധാരാളം ആളുകൾ ഈ ചിത്രത്തെ ആശ്രയിച്ചും, ഇതിന്റെ ശരിയായ റിലീസിനായി കാത്തിരിക്കുയുമായിരുന്നു. അതൊരു കൂട്ടായ പരിശ്രമമായിരുന്നു. ധനകാര്യങ്ങൾ കൈകാര്യം ചെയ്തവർ പോലും വളരെ സഹകരണത്തോടെയാണ് പെരുമാറിയത്. ‘ശരി, നമ്മൾ 25% അല്ലെങ്കിൽ 30% തിരിച്ചെടുക്കാം, സിനിമ റിലീസ് ചെയ്യാൻ അനുമതി നൽകാം’ എന്ന് പറഞ്ഞ് കാത്തിരിക്കാൻ അവർ തയാറായി.
തിയറ്റർ ഉടമകളും ഫിനാൻസിയേഴ്സും ഉൾപ്പെടെ എല്ലാവരും ഒന്നിച്ചു നിന്നതുകൊണ്ടാണ് ആ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചത്. ഒരിക്കൽക്കൂടി പറയട്ടെ, ഇതൊരു മികച്ച കാര്യമായിരുന്നു.’’സൂര്യ പറഞ്ഞു.
Movies
വിവാഹിതരാകുന്നതോടെ നിന്നുപോകേണ്ട ഒന്നല്ല പ്രണയമെന്നും എല്ലാ ദിവസവും പരസ്പരം സ്നേഹിക്കണമെന്നും നടൻ സൂര്യ. പുതിയ ചിത്രമായ വിശ്വനാഥ് ആൻഡ് സൺസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് താരം മനസു തുറന്നത്.
പ്രണയം കല്യാണത്തിനു മുൻപോ താലികെട്ടുന്നത് വരെയോ മാത്രം ഉള്ള ഒന്നല്ലെന്നും അത് ജീവിതകാലം മുഴുവൻ നിലനിൽക്കേണ്ട ഒന്നാണെന്നും സൂര്യ ഓർമ്മിപ്പിച്ചു.
‘‘നമ്മുടെ ആൺകുട്ടികൾക്ക് പ്രണയത്തെക്കുറിച്ച് ഒരു ഉപദേശം നൽകണമെന്നുണ്ടെങ്കിൽ, പ്രണയം എപ്പോഴും നിലനിൽക്കുന്ന ഒന്നായിരിക്കണം എന്നാണ് ഞാൻ കരുതുന്നത്. കല്യാണത്തിന് മുൻപുള്ള പ്രണയം താലികെട്ടുന്നത് വരെ മാത്രം ഉള്ളതല്ല. ദിവസവും സ്നേഹിക്കണം. 20 വർഷം കഴിഞ്ഞാലും പ്രണയിക്കണം.സ്നേഹിച്ചുകൊണ്ടേയിരിക്കണം, അവർക്ക് ബഹുമാനം കൊടുത്തുകൊണ്ടേയിരിക്കണം.
നമ്മൾ എല്ലാവരും മാറും; നമ്മളും മാറും, അവരും മാറും. 20 വയസിലുള്ള ചിന്തകളല്ല 25 വയസിൽ, 30 വയസാകുമ്പോൾ അവരുടെ മുൻഗണനകളും മനസും ഒക്കെ വേറെ രീതിയിൽ മാറും. എന്തിനാണ് ജീവിക്കുന്നത്, എന്താണ് നമ്മുടെ തിരച്ചിൽ എന്നിങ്ങനെ പല കാര്യങ്ങളും ജീവിതത്തിൽ മാറിക്കൊണ്ടേയിരിക്കും. എന്നാൽ അവർക്ക് മേലുള്ള ആ സ്നേഹവും പ്രണയവും ഒരിക്കലും മാറാൻ പാടില്ല. ഒരു പ്രണയ ഉപദേശം എന്ന് പറഞ്ഞാൽ എനിക്ക് ഇത് മാത്രമേ നൽകാൻ കഴിയൂ.
കൂടാതെ പരസ്പര ബഹുമാനം വളരെ പ്രധാനപ്പെട്ടതാണ്. ഉദാഹരണത്തിന്, ഒരു പുരുഷന് ഒരു സ്ഥലത്തേക്ക് പോകണമെങ്കിൽ ഒരു വണ്ടിയുമെടുത്ത് ഒരു മണിക്കൂർ കൊണ്ട് അവിടെ എത്തിച്ചേരാൻ സാധിക്കും. എന്നാൽ ഒരു സ്ത്രീക്ക് അതേ സ്ഥലത്തേക്ക് പോകണമെങ്കിൽ 10 മണിക്കൂർ വരെ എടുത്തേക്കാം. ഞാൻ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും; കാരണം വിവാഹം കഴിഞ്ഞാൽ, ഒരു കുഞ്ഞുണ്ടായാൽ, വീട് നോക്കണമെന്നുണ്ടെങ്കിൽ ഇതിനെയെല്ലാം മുൻനിർത്തി വിട്ടുവീഴ്ചകൾ ചെയ്യുന്നത് സ്ത്രീകൾ മാത്രമാണ്.
അതുകൊണ്ട് അവരുടെ വിജയങ്ങൾക്ക് 10 മടങ്ങല്ല, 100 മടങ്ങ് സല്യൂട്ട് അടിച്ച് ബഹുമാനം നൽകുക. അവരുടെ വിജയങ്ങൾക്ക് സാധ്യമാകുന്നത്രയും ഒപ്പം നിൽക്കുക എന്ന് ഞാൻ പറയും. സ്നേഹത്തേക്കാൾ ഉപരിയായി അവർക്ക് കൂടുതൽ ബഹുമാനം നൽകുക.’’ സൂര്യ പറഞ്ഞു.
Movies
തമിഴകത്തിന്റെ സൂപ്പർതാരം സൂര്യയും മലയാളികളുടെ പ്രിയപ്പെട്ട യുവനടി മമിത ബൈജുവും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം വിശ്വനാഥ് ആൻഡ് സൺസിന്റെ ഓഡിയോ ലോഞ്ച് ഞായറാഴ്ച കോയമ്പത്തൂരിൽ. വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ സംവിധായകൻ. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലാണ് ഗംഭീരമായ ഓഡിയോ ലോഞ്ച്. നിർമാതാക്കളായ സിതാര എന്റർടൈൻമെന്റ്സ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജി.വി. പ്രകാശ് കുമാർ ആണ് സംഗീതസംവിധായകൻ.
മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആളവന്താൻ റിലീസ് ആയി 25 വർഷത്തിനുശേഷമാണ് രവീണ ടണ്ടൻ തമിഴ് സിനിമയിലേക്കു തിരിച്ചെത്തുന്നത്. സൂരറൈ പോട്ര് എന്ന ചിത്രത്തിനു ശേഷം സൂര്യയും ജി.വി. പ്രകാശ് കുമാറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഓഗസ്റ്റ് 14-ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മധ്യവയസ്കനും പെൺകുട്ടിയും തമ്മിലുള്ള പ്രണയബന്ധത്തിന്റെ കഥ പറയുന്ന ചിത്രം, സ്വപ്നങ്ങളുടെയും വികാരങ്ങളുടെയും അപ്രതീക്ഷിത പ്രണയത്തിന്റെയും ഹൃദയസ്പർശിയായ യാത്ര എന്നാണ് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ഗജിനിയിലെ സൂര്യയുടെ ബിസിനസുകാരനായ കഥാപാത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇതിലെ 'സഞ്ജയ് വിശ്വനാഥ്' എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.
രാധികാ ശരത്കുമാർ, നാസർ, രഘു ബാബു, സുനിൽ റെഡ്ഡി, ഭവാനി ശ്രീ, വിവേക് ഹർഷ, കാളി വെങ്കട് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Movies
സൂര്യയെ നായകനാക്കി ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്ലനും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്.
കഴിഞ്ഞ വർഷം അവസാനമാണ് ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രം ആരംഭിച്ചത്. ചിത്രത്തിന് കേരളത്തിലും ചിത്രീകരണം ഉണ്ടായിരുന്നു. വമ്പൻ ബഡ്ജറ്റിൽ വൻ കാൻവാസിലാണ് ഈ മാസ് എന്റർടെയ്നെർ ചിത്രം ഒരുങ്ങുന്നത്. സൂര്യ ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ താരനിര, സാങ്കേതിക നിര എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള അപ്ഡേറ്റുകൾക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഛായാഗ്രഹണം -വിനീത് ഉണ്ണി പാലോട്, സംഗീതം -സുഷിൻ ശ്യാം, എഡിറ്റിംഗ് -അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ -അശ്വിനി കാലേ, സംഘട്ടനം -ചേതൻ ഡിസൂസ, പിആർഒ -ശബരി
Movies
സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന വിശ്വനാഥ് ആൻഡ് സൺസ് ഓഗസ്റ്റ് 14-ന് പ്രദർശനത്തിനെത്തും. മമിത ബൈജുവാണ് നായിക.
ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേല്‍ സൂര്യ ആരാധകര്‍ക്കും പ്രതീക്ഷ ഏറെയാണ്.
രവീണ ടണ്ടന്, രാധിക ശരത്കുമാര് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിതാര എന്റർടെയിൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിക്കുന്നു.
എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ - കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ - ശ്രീവാസ്തവ, കോ-ഡയറക്ടർ - അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ - വാസുദേവ റാവു മൊജ്ജാദ, ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് - ടി. ഉദയ് കുമാർ, ടീസർ കട്ട് - ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ - ബലറാം കൃഷ്ണൻ, പിആർഒ-വാഴൂർ ജോസ്.
Movies
ജയ് ഭീം,വേട്ടൈയ്യൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നാലെ ടി.ജെ. ജ്ഞാനവേല്‍ ഒരുക്കുന്ന പുതിയ ചിത്രത്തിൽ സൂര്യ നായകൻ. കയാദു ലോഹര്‍ നായികയാവുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് സായ് അഭ്യങ്കര്‍ ആണ്. എസ്.എ. കതിര് ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വഹിക്കും. ഹോംബാലെ ഫിലിംസ് ആണ് നിർമാണം.
കരിയറിലെ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം കറുപ്പിലൂടെ ബോക്സ്ഓഫിസിൽ സൂര്യ വലിയ തിരിച്ചുവരവ് നടത്തിയിരുന്നു. ആര്.ജെ. ബാലാജിയുടെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ കറുപ്പ് 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
ആവേശത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം, വെങ്കി അട്ലൂരിയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നിവയാണ് സൂര്യയുടെ നിലവിലുള്ള പ്രോജക്ടുകൾ.
‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ ഉടൻ തിയറ്ററുകളിലെത്തും. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. രാധിക ശരത്കുമാര് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Movies
അപ്രതിക്ഷിത വിലക്കിനെ തുടർന്ന് പ്രദർശനം മുടങ്ങിയ സൂര്യ ചിത്രം കറുപ്പ് തിയറ്ററുകളിൽ. ചിത്രത്തിന്റെ ആദ്യത്തെ പ്രദർശനം രാവിലെ പത്തിന് തുടങ്ങി. മേയ് 14-നായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ചില പ്രതിസന്ധികൾ കാരണം പ്രദർശനം റദ്ദാക്കിയിരുന്നു.
രാവിലെ ഒൻപത് മണിക്കുള്ള സിനിമയുടെ തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രദർശനങ്ങൾ റദ്ദാക്കിയിരുന്നു. ഇതോടെ ചിത്രം കാണാനെത്തിയ ആരാധകർ നിരാശരായി.
ഡ്രീം വാരിയർ പിക്ചേഴ്സിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിനു കാരണം. ഇതാദ്യമായല്ല ഈ ബാനറിന്റെ സിനിമകൾക്ക് ആദ്യ ദിവസം റിലീസ് പ്രതിസന്ധി ഉണ്ടാകുന്നത്.
സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ചിത്രം റിലീസ് ചെയ്യാമെന്നായിരുന്നു നിർമാതാക്കൾ ആദ്യം തീരുമാനിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി വിജയ് ചിത്രത്തിന് രാവിലെ ഒൻപതിന് പ്രത്യേക ഷോകൾ നടത്താൻ അനുമതിയും നൽകിയിരുന്നു. സർക്കാർ അനുമതി ഉണ്ടായിട്ടും ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഷോകൾ മുടങ്ങിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Movies
സൂര്യ നായകനായെത്തുന്ന കറുപ്പ് റിലീസിന് തയ്യാറാടുക്കവേ അപ്രതീക്ഷിത പ്രതിസന്ധി. ഇന്ന് രാവിലെ ഒൻപത് മണിക്കുള്ള സിനിമയുടെ തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രദർശനങ്ങൾ റദ്ദാക്കിയത് ആരാധകരെ നിരാശരാക്കി.
ഡ്രീം വാരിയർ പിക്ചേഴ്സിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രദർശനം റദ്ദായതിന് കാരണം.
ഇതാദ്യമായല്ല ഈ ബാനറിന്റെ സിനിമകൾക്ക് ആദ്യ ദിവസം റിലീസ് പ്രതിസന്ധി ഉണ്ടാകുന്നത്.
കോടിക്കണക്കിന് രൂപയുടെ നഷ്ടമാകും ഇതിലൂടെ തിയറ്റർ ഇൻഡസ്ട്രിക്കും വിതരണക്കാർക്കും നിർമാതാക്കൾക്കു സംഭവിക്കുക. ഏകദേശം 50 കോടി രൂപയുടെ സാമ്പത്തിക ഇടപാട് ഒത്തുതീർപ്പാക്കിയാൽ മാത്രമേ റിലീസ് സാധ്യമാകൂ എന്നും റിപ്പോർട്ട് ഉണ്ട്.
Movies
സൂര്യയും തൃഷയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം കറുപ്പിന് രാവിലെ പ്രത്യേക ഷോയ്ക്ക് അനുമതി നല്കി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ചിത്രത്തിന് രാവിലെ ഒൻപത് മണിക്കുള്ള ഷോയ്ക്ക് അനുമതി ലഭിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ രാവിലെ ഒൻപതു മണി ഷോകൾ സാധാരണമാണെങ്കിലും, സൂപ്പർതാരങ്ങളുടെ ആരാധകർക്കിടയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ തമിഴ്നാട്ടിലെ തിയേറ്ററുകൾ അതിരാവിലെ ഷോകൾ ഒഴിവാക്കാറാണ് പതിവ്.
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള വിജയ്യുടെ ഫോട്ടോ പങ്കിട്ടാണ് ഡ്രീം വാരിയര്‍ പിക്ചേഴ്സ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.
കറുപ്പിന്, രാവിലെ ഒൻപത് മണിക്ക് നടക്കുന്ന ഷോകൾക്ക് പ്രത്യേക അനുമതി നല്കിയ ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രിക്ക് നന്ദിയെന്നും കുറിപ്പിലുണ്ട്. കറുപ്പിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മേയ് 14 രാവിലെ 9 മണിക്ക് ആരംഭിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
2023-ലെ പൊങ്കൽ റിലീസിനിടെയുണ്ടായ ദുരന്തത്തെത്തുടർന്നാണ് പുലർച്ചെ നാല് മണി പോലുള്ള അതിരാവിലെ ഷോകൾക്ക് സംസ്ഥാന അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
അന്ന് അജിത്തിന്റെ തുനിവ്, വിജയ്യുടെ വാരിസ് എന്നീ വൻകിട ചിത്രങ്ങൾ ഒരേസമയം റിലീസ് ചെയ്തപ്പോൾ പുലർച്ചെ 4 മണിക്കും രാത്രി ഒരു മണിക്കും ഷോകൾ ഉണ്ടായിരുന്നു.
തുനിവ് ആഘോഷങ്ങൾക്കിടയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരണപ്പെട്ടതിനെത്തുടർന്ന് ഡിഎംകെ സർക്കാർ അതിരാവിലെ ഷോകൾ നിരോധിക്കുകയും പ്രത്യേക അനുമതിയോടെ മാത്രം 9 മണി മുതൽ ഷോകൾ അനുവദിക്കുകയും ചെയ്തു.
സൂര്യയുടെ കംഗുവ, വിജയ്യുടെ ലിയോ തുടങ്ങിയ ചുരുക്കം ചില ചിത്രങ്ങൾക്ക് മാത്രമേ ഇതിനുമുമ്പ് ഇളവ് നൽകിയിട്ടുള്ളൂ. ലിയോ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ പ്രത്യേക അനുമതി റദ്ദാക്കിയിരുന്നു.
ഇതിനെതിരെ നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാർ നിലപാടിൽ ഉറച്ചുനിന്നു.
Movies
സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തൃഷയാണ് നായിക.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സംവിധായകനായ ആർജെ. ബാലാജി തന്നെ സൂര്യയ്ക്ക് വില്ലനായി എത്തുന്നു.
ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കലൈവാനൻ എഡിറ്റിംഗും അന്‍പറിവ്, വിക്രം മോർ എന്നിവർ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു.
സൗത്ത് ഇന്ത്യൻ സെൻസേഷൻ ആയ സായ് ആഭ്യങ്കർ ആണ് സംഗീതം. ഛായാഗ്രഹണം ജി.കെ. വിഷ്ണു. മലയാളിയായ അരുൺ വെഞ്ഞാറമൂടാണ് കറുപ്പിന്റെ സെറ്റ് ഡിസൈൻ ചെയ്യുന്നത്. പിആർഓ: പ്രതീഷ് ശേഖർ. ചിത്രം മേയ് 14-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും
Movies
തിയേറ്റർ ഓഫ് ഡ്രീംസ്, അനന്തു എൻറർടെയ്ൻമെന്റ്സ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നു.
തമിഴ് താരം സൂര്യ, ബി. ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, എസ്.എൻ സ്വാമി, നസ്രിയ, റംലത്ത്, കൃഷ്ണമൂർത്തി, ഷിഫിന, ജിത്തു മാധവൻ, ആൽബി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.
രോമാഞ്ചം, ആവേശം എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പാക്കർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
ഡോ. അനന്തു എസ്., ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ക്യാമറ പൂജ, സ്വിച്ച് ഓൺ കർമം എന്നിവ ഷൈജു ഖാലിദ് നിർവഹിച്ചു. ക്ലാപ്പ് സൂര്യയും സ്ക്രിപ്റ്റ് കൈമാറ്റം അൻവർ റഷീദും നിർവഹിക്കുകയുണ്ടായി. പൂജ ചടങ്ങിൽ സിനിമയിലെ അണിയറപ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഏപ്രിൽ ആറിന് കൊടുങ്ങല്ലൂരിൽ ചിത്രത്തിന്റെ ഔദ്യോഗിക ചിത്രീകരണം ആരംഭിക്കും.
ചിത്രത്തിന്റെ സാങ്കേതിക നിരയിൽ മലയാളത്തിലെ മുൻനിര പ്രവർത്തകരാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം: ആൽബി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മൻസൂർ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടർ: ജോമി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാംജിത്ത് പ്രഭാത്, നൃത്തസംവിധാനം: ഷെരീഫ് മാസ്റ്റർ, സുമേഷ് മാസ്റ്റർ, സംഘട്ടനം: അഷറഫ് ഗുരുക്കൾ, സിങ്ക് സൗണ്ട്: വൈശാഖ്, സ്റ്റിൽസ്: ഷെയ്ൻ, പിആർഒ: ആതിര ദിൽജിത്ത്.
Movies
സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന പുതിയ ചിത്രം വിശ്വനാഥ് ആൻഡ് സൺസിന്റെ ടീസർ പുറത്ത്. മമിത ബൈജുവാണ് മറ്റൊരു കഥാപാത്രം. സൂര്യയുടെ കഥാപാത്രത്തേക്കാൾ ഇരുപതു വയസ് കുറഞ്ഞ പെൺകുട്ടിക്ക് തോന്നുന്ന പ്രണയത്തിന്റെ സൂചനയും ടീസർ തരുന്നുണ്ട്.
ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേല്‍ സൂര്യ ആരാധകര്‍ക്കും പ്രതീക്ഷ ഏറെയാണ്.
Movies
ജ്യോതികയും സൂര്യയും തമ്മിലുള്ള പ്രണയത്തിന് വഴിയൊരുക്കിയതിന്റെ കഥ പറഞ്ഞ് നടി രാധിക ശരത്കുമാറും സൂര്യയുടെ പിതാവ് ശിവകുമാറും. ആദ്യ കാലത്ത് രാധികയ്ക്കൊപ്പം അഭിനയിച്ച നടനായിരുന്നു സൂര്യയുടെ അച്ഛൻ ശിവകുമാർ.
ഇപ്പോഴിതാ സൂര്യയുടെയും ജ്യോതികയുടെയും പ്രണയത്തിന് വഴിയൊരുക്കിയത് രാധികയാണെന്ന് പറയുകയാണ് ശിവകുമാർ. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
സെറ്റിൽ സൂര്യ വളരെ സൈലന്റാണ്. അടങ്ങിയിരിക്കും. സൂര്യാ, നീയിങ്ങനെ ഇരിക്കരുത്, ധൈര്യമായിരിക്കൂ, നന്നായി ചിരിക്കൂ എന്നെല്ലാം ഞാൻ പറയും. ആ സിനിമയില്‍ ജ്യോതികയാണ് നായിക. ഒരു മൂലയില്‍ ജ്യോതികയും ശാന്തമായിരിക്കും. ജ്യോതികയോട് പോയി സംസാരിക്കൂ എന്ന് സൂര്യയോട് ഞാൻ പറയും.
ചിട്ടി എന്ന സീരിയലില്‍ ഞാൻ അഭിനയിക്കുന്ന കാലത്ത് സൂര്യ- ജ്യോതിക പ്രണയം വലിയ വിഷയമാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ശിവകുമാർ സാറിന്റെ അടുത്ത് അതേക്കുറിച്ച് മാത്രമേ ഞാൻ ചോദിക്കൂ.
സൂര്യ എന്നെ ഫോണ്‍ ചെയ്ത് അപ്പ എന്ത് പറയുകയാണെന്ന് ചോദിക്കുമായിരുന്നെന്നും രാധിക ഓർത്തെടുത്തു. ഇതേക്കുറിച്ച് ശിവകുമാറും തമാശയായി സംസാരിച്ചു. "വെറുതേ ഇരുന്ന സൂര്യയോട് സംസാരിക്ക് സംസാരിക്ക് എന്ന് പറഞ്ഞ് ജ്യോതികയുമായി ചേര്‍ത്ത് വച്ചത് ഈ അയോഗ്യപ്പയലാണ്.
അവർ ചുമ്മാതിരുന്നേനെ. ഇവള് അവരെ ഇളക്കി വിട്ടു. ഇന്നവന് രണ്ട് കുട്ടികളുടെ അച്ഛനായി. ശിവകുമാർ പറഞ്ഞു. എനിക്കൊപ്പം അഭിനയിച്ച നായികമാരോടൊപ്പം എത്ര സിനിമകളില്‍ ഞാൻ ക്ലോസ് ആയി അഭിനയിച്ചു എന്ന് എനിക്കു തന്നെ അറിയില്ല. പക്ഷേ സൂര്യ ഡീസന്റാണ്. പ്രണയ രംഗങ്ങളില്‍ പോലും നായികയെ തൊടാതെയാണ് സൂര്യ അഭിനയിക്കുന്നത്.
അത്രയധികം പരിധികള്‍ സൂര്യ സൂക്ഷിക്കും. തന്നെ സംബന്ധിച്ച് സൂര്യയോട് ജ്യോതികയെ വിവാഹം ചെയ്യരുത് എന്ന് പറയാനുള്ള ഒരു അവകാശവും ഇല്ലായിരുന്നു. പ്രശ്നം എല്ലാം സൂര്യയുടെ അമ്മയ്ക്കായിരുന്നു. നാല് നാലര വര്‍ഷം അവര്‍ പ്രണയിച്ചു, സത്യസന്ധമായ പ്രണയത്തിന് മുന്നില്‍ ഞങ്ങള്‍ സല്യൂട്ട് അടിച്ച് മുട്ടുമടക്കി. ശിവകുമാര്‍ കൂട്ടിച്ചേർത്തു.
Movies
ആവേശം സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ സൂര്യ നായകൻ. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. നസ്രിയയാണ് നായിക. മറ്റൊരു പ്രധാന കഥാപാത്രമായി നസ്ലിനുമുണ്ട്.
സൂര്യയുടെ 47ാം ചിത്രമാണ് ജിത്തു മാധവന്റെ സംവിധാനത്തിൽ ഒരുങ്ങുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. പൂജ ചടങ്ങിൽ നിന്നുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ചിത്രത്തിൽ സൂര്യ പൊപോലീസ് ഓഫിസറായാണ് എത്തുന്നത് എന്ന് റിപ്പോർട്ടുണ്ട്. മാസ് എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന.
Movies
സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് സിനിമയുടെ ടീസർ എത്തി. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ്.
ഡ്രീം വാരിയർ പിക്ചേഴ്സിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തൃഷയാണ് നായിക. ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലൈവാനൻ എഡിറ്റിംഗും അന്‍പറിവ്, വിക്രം മോർ എന്നിവർ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു.
Movies
നടി ജ്യോതികയുടെയും സൂര്യയുടെയും അവധി ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം. കുട്ടികളെ കൂട്ടാതെ സൂര്യയും ജ്യോതികയും മാത്രമാണ് അവധി ആഘോഷത്തിനെത്തിയത്.
നടി ജ്യോതികയുടെയും സൂര്യയുടെയും അവധി ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം. കുട്ടികളെ കൂട്ടാതെ സൂര്യയും ജ്യോതികയും മാത്രമാണ് അവധി ആഘോഷത്തിനെത്തിയത്.