x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​റു​പ്പി​ന്‍റെ ആ​ദ്യ ഷോ ​റ​ദ്ദാ​ക്കി, നി​രാ​ശ​യോ​ടെ ആ​രാ​ധ​ക​ർ; കാ​ര​ണം ഇ​ത്


Published: May 14, 2026 01:02 PM IST | Updated: May 14, 2026 01:02 PM IST

സൂ​ര്യ നാ​യ​ക​നാ​യെ​ത്തു​ന്ന ക​റു​പ്പ് റി​ലീ​സി​ന് ത​യ്യാ​റാ​ടു​ക്ക​വേ അ​പ്ര​തീ​ക്ഷി​ത പ്ര​തി​സ​ന്ധി. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​ക്കു​ള്ള സി​നി​മ​യു​ടെ ത​മി​ഴ്നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​ലെ​യും പ്ര​ദ​ർ​ശ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​ത് ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി.

ഡ്രീം ​വാ​രി​യ​ർ പി​ക്ചേ​ഴ്സി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം റ​ദ്ദാ​യ​തി​ന് കാ​ര​ണം.

ഇ​താ​ദ്യ​മാ​യ​ല്ല ഈ ​ബാ​ന​റി​ന്‍റെ സി​നി​മ​ക​ൾ​ക്ക് ആ​ദ്യ ദി​വ​സം റി​ലീ​സ് പ്ര​തി​സ​ന്ധി ഉ​ണ്ടാ​കു​ന്ന​ത്.

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​കും ഇ​തി​ലൂ​ടെ തി​യ​റ്റ​ർ ഇ​ൻ​ഡ​സ്ട്രി​ക്കും വി​ത​ര​ണ​ക്കാ​ർ​ക്കും നി​ർ​മാ​താ​ക്ക​ൾ​ക്കു സം​ഭ​വി​ക്കു​ക. ഏ​ക​ദേ​ശം 50 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ഒ​ത്തു​തീ​ർ​പ്പാ​ക്കി​യാ​ൽ മാ​ത്ര​മേ റി​ലീ​സ് സാ​ധ്യ​മാ​കൂ എ​ന്നും റി​പ്പോ​ർ​ട്ട് ഉ​ണ്ട്.

Tags : Karuppu suriya trisha show

Recent News

Corehub Up