Image for representation
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ വില്ലേജ് ഓഫീസ് ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനങ്ങളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രണ്ട് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. എന്നാൽ ഈ കേസുകളിൽ നിലവിൽ ആരെയും പ്രതിയാക്കിയിട്ടില്ല.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിനുള്ളിൽ ഉൾപ്പെട്ടവരെല്ലാം ഫിഷറീസ് സർവകലാശാലയിലെ വിദ്യാർഥികളാണ്. ചോദ്യപേപ്പർ തയാറാക്കിയതും ഇന്‍റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നതും ഇതേ സർവകലാശാലയിലെ അധ്യാപകരാണെന്നും, എസ്എഫ്ഐ പ്രവർത്തകർക്കും യൂണിയൻ നേതാക്കൾക്കുമായി ക്രമക്കേട് നടത്തിയെന്നുമാണ് മറ്റ് ഉദ്യോഗാർഥികളുടെ പ്രധാന ആരോപണം.
അതേസമയം, കേസുമായി ബന്ധപ്പെട്ട് രണ്ട് പിഎസ്‍സി അംഗങ്ങളെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചോദ്യംചെയ്യൽ നടപടികൾ വീഡിയോയിൽ റിക്കാർഡ് ചെയ്യും.
Tags : PSCExamIrregularities PSC Examination Irregularities FIR