Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scene

ന​ന്ദി മാ​ത്രം പോ​രാ, അ​തി​ഥി വേ​ഷ​ത്തി​നു പ്ര​തി​ഫ​ലം കൂ​ടി വേ​ണം: സൂ​ര്യ​യോ​ട് ജ്യോ​തി​ക  

സൂ​ര്യ നാ​യ​ക​നാ​യെ​ത്തി​യ ‘സീ​ൻ’ സി​നി​മ​യി​ലെ സ​ർ​പ്രൈ​സ് വേ​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ജ്യോ​തി​കു​ടെ എ​ൻ​ട്രി. ന​സ്രി​യ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രം ത​ന്നെ​ക്കു​റി​ച്ച് വ​ർ​ണി​ക്കു​മ്പോ​ൾ സൂ​ര്യ മ​ന​സി​ൽ കാ​ണു​ന്ന​ത് ജ്യോ​തി​ക​യെ ആ​ണ്. ഈ ​ഗ്ലിം​പ്സ് ഇ​പ്പോ​ൾ സൂ​ര്യ ത​ന്നെ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ്.

‘മൈ ​ല​വ്, ജ്യോ​തി​ക’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് സൂ​ര്യ ഈ ​രം​ഗം ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്. ‘‘​ഭാ​ഷാ​ഭേ​ദ​മ​ന്യേ, എ​ല്ലാ തി​യ​റ്റ​റു​ക​ളി​ലും ഓ​രോ സ്ക്രീ​നു​ക​ളി​ലും നി​ങ്ങ​ൾ ന​ൽ​കി​യ നി​റ​ഞ്ഞ കൈ​യ​ടി​ക​ൾ​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി. അ​വ​ളെ​യും ഞ​ങ്ങ​ളെ​യും ഞ​ങ്ങ​ളു​ടെ ഈ ​യാ​ത്ര​യെ​യും ഇ​ത്ര​മേ​ൽ സ്നേ​ഹ​ത്തോ​ടെ നെ​ഞ്ചേ​റ്റി​യ​തി​ന്, ആ​ഘോ​ഷ​മാ​ക്കി​യ​തി​ന് എ​ല്ലാ​വ​ർ​ക്കും ഒ​രാ​യി​രം ന​ന്ദി.’’​സൂ​ര്യ​യു​ടെ വാ​ക്കു​ക​ൾ.

 

Movies

200 കോ​ടി പി​ന്നി​ട്ട് സൂ​ര്യ​യു​ടെ 'സീ​ൻ'; ന​ന്ദി അ​റി​യി​ച്ച് ജ്യോ​തി​ക

ത​മി​ഴ​ക​ത്തി​ന്‍റെ പ്രി​യ​താ​രം സൂ​ര്യ നാ​യ​ക​നാ​യെ​ത്തി​യ 'സീ​ൻ' ബോ​ക്‌​സ് ഓ​ഫീ​സി​ൽ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. റി​ലീ​സ് ചെ​യ്തു ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ​നി​ന്ന് 200 കോ​ടി​യി​ലേ​റെ ക​ള​ക്ഷ​ൻ വാ​രി​ക്കൂ​ട്ടി.

ച​രി​ത്ര വി​ജ​യ​ത്തി​നു പി​ന്നാ​ലെ സൂ​ര്യ​യു​ടെ ഭാ​ര്യ​യും ന​ടി​യു​മാ​യ ജ്യോ​തി​ക പ്രേ​ക്ഷ​ക​രോ​ടു​ള്ള ന​ന്ദി അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി. 'മ​ന​സ് ന​ന്ദി​കൊ​ണ്ടു നി​റ​ഞ്ഞി​രി​ക്കു​ന്നു. ഭാ​ഷ​യ്ക്കും അ​തി​രു​ക​ൾ​ക്കും അ​തീ​ത​മാ​യി 'സീ​ൻ' സി​നി​മ​യ്ക്കു നി​ങ്ങ​ൾ ന​ൽ​കി​യ സ്നേ​ഹ​വും പി​ന്തു​ണ​യും ഞ​ങ്ങ​ൾ ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്തു​വ​യ്ക്കു​ന്നു. എ​ല്ലാ പ്രേ​ക്ഷ​ക​ർ​ക്കും ന​ന്ദി.

നി​ങ്ങ​ളു​ടെ സ്നേ​ഹ​മാ​ണ് പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു​ള്ള ധൈ​ര്യം. എ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു...' താ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു. ക്രൈം ​കോ​മ​ഡി ചി​ത്ര​മാ​യ 'സീ​ൻ' സം​വി​ധാ​നം ചെ​യ്ത​ത് ജി​ത്തു മാ​ധ​വ​നാ​ണ്.

ചി​ത്ര​ത്തി​ൽ ഇ​ൻ​ബ​രാ​ജ് എ​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് സൂ​ര്യ​യെ​ത്തു​ന്ന​ത്. ഒ​പ്പം ന​സ്രി​യ ന​സീം, ന​സ്ല​ൻ എ​ന്നി​വ​രും വെ​ള്ളി​ത്തി​ര​യി​ലു​ണ്ട്. വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ന​സ്ല​ന്‍റെ പ്ര​ക​ട​ന​ത്തി​നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ക്കു​ന്ന​ത്.

ജ്യോ​തി​ക​യു​ടെ സ​ർ​പ്രൈ​സ് കാ​മി​യോ വേ​ഷ​വും പ്രേ​ക്ഷ​ക​ർ​ക്കു വ​ലി​യ ആ​വേ​ശ​മാ​യി.

Movies

ന​സ്രി​യ​യും ഞ​ങ്ങ​ളും ക​വി​ത തി​യേ​റ്റ​റി​ൽ പോ​യി സീ​ൻ ക​ണ്ടു, ആ​രും ഞ​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല; അ​നു​ഭ​വം പ​ങ്കു​വെ​ച്ച് ജി​ത്തു മാ​ധ​വ​ൻ

സീ​ൻ എ​ന്ന ചി​ത്രം ന​സ്രി​യ​യ്ക്കൊ​പ്പം തി​യ​റ്റ​റി​ൽ പോ​യി ക​ണ്ട​തി​നെ​ക്കു​റി​ച്ച് ജീ​ത്തു മാ​ധ​വ​ൻ. ബി​ഹൈ​ന്‍​ഡ് വു​ഡ്‌​സ് ടി​വി​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ന്‍ മ​ന​സ് തു​റ​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് ശേ​ഷ​മു​ള്ള ന​സ്രി​യ​യു​ടെ പ്ര​തി​ക​ര​ണം എ​ന്താ​ണെ​ന്ന അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു ജി​ത്തു.

''വ​ള​രെ സ​ന്തോ​ഷ​ത്തി​ലാ​ണ്. കു​റേ കാ​ല​മാ​യി ന​സ്രി​യ ത​ന്‍റെ സി​നി​മ​ക​ള്‍ തി​യേ​റ്റ​റി​ല്‍ പോ​യി ക​ണ്ടി​ട്ടേ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​യി​രം പേ​രെ ഉ​ള്‍​ക്കൊ​ള്ളു​ന്ന തി​യേ​റ്റ​റി​ല്‍ പോ​യി സി​നി​മ ക​ണ്ടു. പ​ക്ഷെ ആ​രും ക​ണ്ടു​പി​ടി​ച്ചി​ല്ല.

കേ​ര​ള​ത്തി​ല്‍ ക​വി​ത എ​ന്നൊ​രു തി​യേ​റ്റ​റി​ലാ​യി​രു​ന്നു. ആ​ര്‍​ക്കും ഞ​ങ്ങ​ളെ മ​ന​സി​ലാ​യി​ല്ല. പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ക​ണ്ട​പ്പോ​ള്‍ ഭ​യ​ങ്ക​ര സ​ന്തോ​ഷ​മാ​യി''

ന​സ്രി​യ ന​ല്ല സി​നി​മ വ​ന്നാ​ല്‍ ചെ​യ്യ​ണം എ​ന്ന് ചി​ന്തി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഞാ​ന്‍ ആ​ദ്യം സ​മീ​പി​ച്ച​തി​നാ​ല്‍ അ​ത് എ​ന്‍റെ സി​നി​മ​യി​ലൂ​ടെ​യാ​യി എ​ന്നാ​ണ് ന​സ്രി​യ​യു​ടെ തി​രി​ച്ചു​വ​ര​വി​നെ​ക്കു​റി​ച്ച് ജി​ത്തു മാ​ധ​വ​ന്‍ പ​റ​യു​ന്ന​ത്.

തി​ര​ക്ക​ഥ​യ്ക്കാ​ണ് പ്രാ​ധാ​ന്യം. ക​ഥാ​പാ​ത്ര​ങ്ങ​ള്‍ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​താ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്. തി​ര​ക്ക​ഥ വ​ച്ചാ​ണ് എ​ല്ലാം ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. ആ ​ധാ​ര​ണ സൂ​ര്യ സാ​റി​നും ഉ​ണ്ട്. അ​തി​നാ​ല്‍ അ​ദ്ദേ​ഹം വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ ആ ​സീ​ന്‍ ചെ​യ്യാ​ന്‍ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

എ​നി​ക്ക് അ​ത് അ​ത്ഭു​ത​വും സ​ന്തോ​ഷ​വു​മാ​യി​രു​ന്നു. ക​ണ്‍​വി​ന്‍​സ് ചെ​യ്യേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു ഞാ​ന്‍ ക​രു​തി​യി​രു​ന്ന​ത്. അ​ദ്ദേ​ഹം വ​ലി​യ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ആ​ണ​ല്ലോ, എ​ങ്ങ​നെ​യെ​ടു​ക്കു​മെ​ന്ന് ചി​ന്തി​ച്ചി​രു​ന്നു.

പ​ക്ഷെ അ​തൊ​ന്നും വേ​ണ്ടി വ​ന്നി​ല്ല. ഇ​താ​ണ് ക​ഥാ​പാ​ത്ര​മെ​ന്നും ഇ​താ​ണ് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കി. അ​തി​നാ​ല്‍ എ​നി​ക്ക് എ​ളു​പ്പ​മാ​യി​രു​ന്നു'' എ​ന്നാ​ണ് ജി​ത്തു പ​റ​യു​ന്ന​ത്.

 

 

 

Movies

ഈ ​ഇ​ൻ​ഡ​സ്ട്രി​യെ ഇ​നി ഇ​വ​ൻ ഭ​രി​ക്കും; ന​സ്‌​ലി​നെ പു​ക​ഴ്ത്തി അ​റ്റ്ലി  

സി​നി​മ ഇ​ൻ​ഡ​സ്ട്രി​യി​ൽ ഹി​റ്റാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സൂ​ര്യ ചി​ത്രം സീ​നി​നെ പു​ക​ഴ്ത്തി സം​വി​ധാ​യ​ക​ൻ അ​റ്റ്ലി. ന​സ്‌​ലി​ന്‍റെ അ​ഭി​ന​യ​മി​ക​വും സ്ക്രീ​ൻ പ്ര​സ​ൻ​സും ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നും ഭാ​വി​യി​ലെ സൂ​പ്പ​ർ​താ​ര​മാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള ന​ട​നാ​ണ് ന​സ്‌​ലി​നെ​ന്നും അ​റ്റ്‌​ലി പ​റ​ഞ്ഞു.

‘‘സീ​ൻ, എ​ന്തൊ​രു സി​നി​മ. വ​ള​രെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​ത്ര​യും ഫ്ര​ഷും തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ പി​ടി​ച്ചി​രു​ത്തു​ന്ന​തു​മാ​യ ക​ഥ​പ​റ​ച്ചി​ലു​മു​ള്ള ഗം​ഭീ​ര ക​മേ​ഴ്സ്യ​ൽ എ​ന്‍റ​ർ​ടെ​യ്ന​ർ കാ​ണു​ന്ന​ത്! ജി​ത്തു സാ​റി​ന്‍റെ ക​ഥ​പ​റ​ച്ചി​ലി​ന്‍റെ വ​ലി​യ ആ​രാ​ധ​ക​നാ​ണ് ഞാ​ൻ. എ​ന്നാ​ൽ ഈ ​ചി​ത്രം ശ​രി​ക്കും സ​വി​ശേ​ഷ​മാ​ണ്.
 
സൂ​ര്യ സാ​ർ, എ​ന്തൊ​രു ഗം​ഭീ​ര പ്ര​ക​ട​നം! സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന പൈ​സ വ​സൂ​ർ എ​ന്‍റ​ർ​ടെ​യ്ന​ർ.

ന​സ്‌​ല​ൻ, എ​ന്‍റെ ദൈ​വ​മേ! എ​ന്തൊ​രു അ​ഭി​നേ​താ​വാ​ണ്! അ​തി​ശ​യി​പ്പി​ക്കു​ന്ന വ്യ​ക്തി​പ്ര​ഭാ​വ​വും സ്ക്രീ​ൻ പ്ര​സ​ൻ​സും. ഒ​രു സൂ​പ്പ​ർ​താ​രം പി​റ​ക്കു​ക​യാ​ണ് സ​ഹോ​ദ​രാ! തീ​ർ​ച്ച​യാ​യും നീ ​സി​നി​മാ​ലോ​കം ഭ​രി​ക്കും.

പി​ന്നെ എ​ന്‍റെ പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​രി ന​സ്രി​യ, പാ​പ്പാ! ത​മി​ഴി​ലേ​ക്കു​ള്ള എ​ന്തൊ​രു മ​നോ​ഹ​ര​മാ​യ തി​രി​ച്ചു​വ​ര​വാ​ണി​ത്! ഒ​രു ആ​യാ​സ​വു​മി​ല്ലാ​തെ​യു​ള്ള നി​ന്‍റെ ഹ്യൂ​മ​റും, ചാ​മും, ആ ​കു​ഞ്ഞു കു​ഞ്ഞു ഭാ​വ​ങ്ങ​ളു​മൊ​ക്കെ വേ​റെ ലെ​വ​ൽ ആ​യി​രു​ന്നു! നി​ന്നെ ഇ​നി​യും സ്ക്രീ​നി​ൽ ഒ​രു​പാ​ട് കാ​ണ​ണം! 

ആ​ന​ന്ദ​രാ​ജ് സാ​ർ അ​ടി​പൊ​ളി എ​ന്‍റ​ർ​ടെ​യ്നിം​ഗ് ആ​യി​രു​ന്നു! സു​ഷി​ൻ ശ്യാ​മി​ന്‍റെ ഗം​ഭീ​ര സം​ഗീ​ത​വും, സി​നി​മ​യ്ക്ക് മു​ന്നി​ലും പി​ന്നി​ലും പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രു​ടെ​യും മി​ക​ച്ച പ്ര​ക​ട​ന​വും എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്! നി​ർ​മാ​താ​ക്ക​ൾ​ക്കും 'ഴ​ഗ​രം സ്റ്റു​ഡി​യോ​സി'​ലെ മു​ഴു​വ​ൻ ടീ​മി​നും എ​ന്‍റെ വ​ലി​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ‌‌സൂ​ര്യ സാ​റി​നും ജ്യോ​തി​ക മാ​ഡ​ത്തി​നും പ്ര​ത്യേ​ക സ്നേ​ഹ​വും ആ​ശം​സ​ക​ളും. ശ​രി​ക്കും ഫു​ൾ ഓ​ൺ ഫ​ൺ റൈ​ഡ്.’’–​അ​റ്റ്ലി​യു​ടെ വാ​ക്കു​ക​ൾ

Movies

സൂ​ര്യ​യ്ക്കൊ​പ്പം ആ​ക്ഷ​നു​മാ​യി ന​സ്രി​യ; ന​സ്‌​ലി​ൻ വി​ല്ല​നോ?; സീ​ൻ ട്രെ​യി​ല​ർ  

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സീ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സാ​യി. ന​വം​ബ​ർ ആ​റി​ന് ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ഡി​എ​സ്പി ഇ​മ്പ​രാ​ജാ​യാ​ണ് സൂ​ര്യ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. സൂ​ര്യ​യു​ടെ വി​ല്ല​നാ​യാ​ണ് ന​സ്ലി​ൻ എ​ത്തു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ചി​ത്രി​ത്തി​ന്‍റെ ടീ​സ​റും ഗാ​ന​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. സു​ഷി​ൻ ശ്യാ​മാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.

 

Movies

കൊ​വി​ഡ് കാ​ല​ത്തെ ക​ഥാ​പ​രി​സ​രം; സീ​നി​ലെ സൂ​ര്യ​യു​ടെ ക്യാ​ര​ക്ട​ർ ടീ​സ​റെ​ത്തി  

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ‘സീ​നി’​ലെ പു​തി​യ ഗ്ലിം​പ്സ് വി​ഡി​യോ പു​റ​ത്തു​വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

ഡി​എ​സ്പി ഇ​മ്പ​രാ​ജാ​യി സൂ​ര്യ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ലെ സൂ​ര്യ​യു​ടെ ടീ​സ​റാ​ണ് പു​റ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പൊ​ലി​സ് യൂ​ണി​ഫോ​മി​ൽ ക്രൈം ​സീ​നി​ലേ​ക്ക് എ​ത്തു​ന്ന സൂ​ര്യ​യാ​ണ് ടീ​സ​റി​ൽ. 

കൊ​വി​ഡ് കാ​ല​ത്തെ ക​ഥാ​പ​രി​സ​ര​മാ​ണ് ടീ​സ​റി​ലു​ള്ള​ത്. മാ​സ്ക് ധ​രി​ച്ചാ​ണ് സൂ​ര്യ ടീ​സ​റി​ലു​ള്ള​ത്. പൊ​ലി​സ് യൂ​ണി​ഫോ​മി​ലും ചു​ണ്ടി​ൽ സി​ഗ​ര​റ്റു​മാ​യും ര​ണ്ട്  ഗെ​റ്റ​പ്പി​ൽ സൂ​ര്യ ടീ​സ​റി​ലു​ണ്ട്. ടീ​സ​റി​ന് ഒ​ടു​വി​ൽ ‘ഒ​ന്നും ക​ഴി​ഞ്ഞി​ട്ടി​ല്ല’ എ​ന്ന് പ​റ​യു​ന്ന ന​സ്ലി​ന്‍റെ ഈ​ശ്വ​ര​ൻ എ​ന്ന വി​ല്ല​ന്‍റെ ശ​ബ്ദ​വും കേ​ൾ​ക്കാം. 

 

Movies

ഇ​ത് 'സീ​നാ'​കും; സൂ​ര്യ​യ്ക്ക് വി​ല്ല​നാ​യി ന​സ്‌​ലി​ൻ

സി​നി​മാ​പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സൂ​ര്യ – ജി​ത്തു മാ​ധ​വ​ൻ ചി​ത്രം ‘സീ​നി’​ലെ ന​സ്ലി​ന്‍റെ ക്യാ​ര​ക്ട​ർ ടീ​സ​ർ പു​റ​ത്ത്. ഈ​ശ്വ​ര​ൻ എ​ന്ന വി​ല്ല​നാ​യാ​ണ് ന​സ്‌​ലി​ൻ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

ന​സ്ലി​ന്‍റെ ഇ​തു​വ​രെ കാ​ണാ​ത്ത വേ​ഷ​പ്പ​ക​ർ​ച്ച​യാ​ണ് ‘സീ​നി​ലെ’ വി​ല്ല​ൻ ഈ​ശ്വ​ര​ന്‍. ന​സ്ലി​ന്‍റെ സം​ഭാ​ഷ​ണ ശ​ക​ല​ത്തോ​ടെ​യാ​ണ് ടീ​സ​റി​ലെ ക്യാ​ര​ക്ട​ർ റി​വീ​ൽ. വാ​യി​ൽ ലോ​ലി​പോ​പ്പു​മാ​യി എ​ത്തു​ന്ന വി​ല്ല​നൊ​പ്പം സൂ​ര്യ​യും ടീ​സ​റി​ലു​ണ്ട്.

ഴ​ഗ​രം സ്റ്റു​ഡി​യോ​സി​ന്‍റെ​യും 2D എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് സ്റ്റു​ഡി​യോ​സി​ന്‍റെ​യും ബാ​ന​റി​ൽ ജ്യോ​തി​ക​യും സൂ​ര്യ​യും ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മ്മാ​താ​വ് ജ​യ​ശ്രീ ദാ​മോ​ദ​ര​നാ​ണ്. ന​വം​ബ​ർ ആ​റി​ന് ദീ​പാ​വ​ലി റി​ലീ​സാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്രം കേ​ര​ള​ത്തി​ൽ ശ്രീ ​ഗോ​കു​ലം ഗോ​പാ​ലന്‍റെ ശ്രീ ​ഗോ​കു​ലം മൂ​വീ​സാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്. 

 

Movies

സൂ​ര്യ- ജി​ത്തു മാ​ധ​വ​ന്‍ ചി​ത്രം സീ​നി​ന്‍റെ ആ​ദ്യ ഗാ​നം മ​റ്റ​ന്നാ​ൾ; ദീ​പാ​വ​ലി റി​ലീ​സാ​യി ന​വം​ബ​ര്‍ ആ​റി​ന് തി​യ​റ്റ​റു​ക​ളി​ൽ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സു​ഷി​ന്‍ ശ്യാം ​ത​മി​ഴി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​മാ​ണ് സീ​ൻ. സൂ​ര്യ​യെ നാ​യ​ക​നാ​ക്കി മ​ല​യാ​ളി സം​വി​ധാ​യ​ക​ന്‍ ജി​ത്തു മാ​ധ​വ​ന്‍ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് സിം​ഗി​ള്‍ ഒ​ക്ടോ​ബ​ർ എ​ട്ടി​ന് പു​റ​ത്തി​റ​ങ്ങും.

ആ​വേ​ശം, രോ​മാ​ഞ്ചം എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം ജി​ത്തു മാ​ധ​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ഒ​രു മാ​സ് ആ​ക്ഷ​ന്‍ എ​ന്‍റ​ര്‍​ടെ​യ്ന​റാ​യി ഒ​രു​ങ്ങു​ന്ന സീ​നി​ല്‍ ന​സ്‌​ല​​ന്‍ വി​ല്ല​ന്‍ വേ​ഷ​ത്തി​ലെ​ത്തു​ന്നു​വെ​ന്ന ച​ര്‍​ച്ച​ക​ള്‍ ടീ​സ​റി​ന് പി​ന്നാ​ലെ സി​നി​മാ ആ​സ്വാ​ദ​ക​ര്‍​ക്കി​ട​യി​ലു​ണ്ട്. ന​സ്രി​യ​യാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.

ക​റു​പ്പ്, വി​ശ്വ​നാ​ഥ് ആ​ന്‍​ഡ് സ​ണ്‍​സ് എ​ന്നീ വി​ജ​യ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷ​മെ​ത്തു​ന്ന സൂ​ര്യ ചി​ത്ര​മെ​ന്ന നി​ല​യി​ലും വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ആ​രാ​ധ​ക​ര്‍​ക്കു​ള്ള​ത്. സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ 47-ാമ​ത് ചി​ത്ര​മാ​യ സീ​ന്‍ ദീ​പാ​വ​ലി റി​ലീ​സാ​യി ന​വം​ബ​ര്‍ ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചെ​ന്നൈ​യി​ലും കേ​ര​ള​ത്തി​ലു​മാ​യി​ട്ടാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത്.

ജോ​ണ്‍ വി​ജ​യ്, ആ​ന​ന്ദ് രാ​ജ് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത്. സോ​ണി മ്യൂ​സി​ക്കാ​ണ് ചി​ത്ര​ത്തി​ന്‍റെ മ്യൂ​സി​ക് റൈ​റ്റ്‌​സ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഴഗ​രം സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ല്‍ ന​ടി ജ്യോ​തി​ക​യാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം വി​നീ​ത് ഉ​ണ്ണി പാ​ലോ​ട്, സം​ഗീ​തം സു​ഷി​ൻ ശ്യാം, ​എ​ഡി​റ്റിം​ഗ് അ​ജ്മ​ൽ സാ​ബു, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ അ​ശ്വി​നി കാ​ലേ, സം​ഘ​ട്ട​നം ചേ​ത​ൻ ഡി​സൂ​സ, പി​ആ​ർ​ഒ ശ​ബ​രി എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. വ​ന്‍ തു​ക​യ്ക്കാ​ണ് ചി​ത്ര​ത്തി​ന്‍റെ ഒ​ടി​ടി അ​വ​കാ​ശം വി​റ്റു​പോ​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

 

 

District News

ചൂടുപിടിച്ച് തെരഞ്ഞെടുപ്പ് രംഗം

പു​തു​പ്പ​ള്ളി​യി​ല്‍ പ​ര​സ്യപ്ര​ചാ​ര​ണം ആ​രം​ഭി​ച്ച് ചാ​ണ്ടി ഉ​മ്മ​ന്‍

പു​തു​പ്പ​ള്ളി: സ്ഥാ​നാ​ര്‍ഥി പ്ര​ഖ്യാ​പ​ന​മാ​യി​ല്ലെ​ങ്കി​ലും പു​തു​പ്പ​ള്ളി​യി​ല്‍ പ​ര​സ്യപ്ര​ചാ​ര​ണം ആ​രം​ഭി​ച്ച് ചാ​ണ്ടി ഉ​മ്മ​ന്‍.
ഇ​ന്ന​ലെ അ​യ​ര്‍ക്കു​ന്നം മു​ത​ല്‍ മ​ണ​ര്‍കാ​ടുവ​രെ ബൈ​ക്ക് റാ​ലി ന​ട​ത്തി​യാ​ണ് പ്ര​ച​ാര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്.
ജോ​ഷി ഫി​ലി​പ്പ്, ജി​ജി നാ​ക​മ​റ്റം, ബി​നു പാ​ത​യി​ല്‍, സാ​ബു പു​തു​പ്പ​റ​മ്പി​ല്‍, സു​നി​ല്‍ മാ​മ്പു​ഴ​യ്ക്ക​ല്‍, ബാ​ബു കെ. ​കോ​ര, ഗ്രേ​സി ക​രി​മ്പ​ന്നൂ​ര്‍ മു​ത​ലാ​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ൽ​ഡി​എ​ഫ് റോ​ഡ്ഷോ

​പു​തു​പ്പ​ള്ളി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ മ​ണ്ഡ​ല​ത്തി​ൽ റോ​ഡ്ഷോ ​ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വാ​ക​ത്താ​ന​ത്തു​നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ ​മീ​ന​ടം, പു​തു​പ്പ​ള്ളി, മ​ണ​ർ​കാ​ട്, അ​യ​ർ​ക്കു​ന്നം, കൂ​രോ​പ്പ​ട, അ​ക​ല​ക്കു​ന്നംവ​ഴി പാ​മ്പാ​ടി​യി​ൽ സ​മാ​പി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ജോ​സ​ഫ് ചാ​മ​ക്കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ പു​തു​പ്പ​ള്ളി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി​ബി താ​ളി​ക്ക​ല്ല് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം റെ​ജി സ​ഖ​റി​യ, പു​തു​പ്പ​ള്ളി ഏ​രി​യാ സെ​ക്ര​ട്ട​റി സു​ഭാ​ഷ് പി. ​വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

​അ​ങ്ക​ത്ത​ട്ടു​ണ​ർ​ത്തി വി.​എ​ൻ. വാ​സ​വ​ൻ

​ഏ​റ്റു​മാ​നൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പു പോ​രാ​ട്ട​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​ൻ. വാ​സ​വ​ന്‍റെ റോ​ഡ്ഷോ. പേ​രൂ​ർ പ​ള്ളി​ക്കൂ​ടം ക​വ​ല​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് കു​മ​ര​ക​ത്ത് അ​വ​സാ​നി​ച്ച റോ​ഡ്ഷോ ​ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം എ​ത്തി​ച്ചേ​ർ​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജിം ​അ​ല​ക്സും തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പേ​രൂ​ർ പ​ള്ളി​ക്കൂ​ടം ക​വ​ല​യി​ൽ സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം സി.​കെ. ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​എ​ൻ. വേ​ണു​ഗോ​പാ​ൽ, എം.​എ​സ്. സാ​നു, ഇ.​എ​സ്. ബി​ജു, വി. ​ജ​യ​പ്ര​കാ​ശ്, ബാ​ബു ജോ​ർ​ജ്, കെ.​ഐ. കു​ഞ്ഞ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up