'ഓം' എന്ന ചിത്രത്തിൽ ധനുഷും മമ്മൂട്ടിയും.
തെന്നിന്ത്യൻ താരം ധനുഷും മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിക്കുന്ന 'ഓം' എന്ന മാസ് ത്രില്ലറിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. ആന്ധ്രാപ്രദേശിലെ ശേഷാചലം കാടുകളിലെ ചന്ദനക്കടത്ത് പശ്ചാത്തലമാക്കിയുള്ള ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
തമിഴ്നാട് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഓഫീസറായി, ചന്ദനക്കടത്ത് സംഘത്തിലേക്ക് നുഴഞ്ഞുകയറുന്ന ഡി-402 എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. അതേസമയം, ക്രിമിനൽ ശൃംഖലയുടെ പ്രധാന നിയന്ത്രണക്കാരനായ 'ബർമ കാർത്തികേയൻ' എന്ന ശക്തമായ വില്ലൻ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ തമിഴിലേക്കുള്ള ശക്തമായ തിരിച്ചുവരവും ധനുഷുമായുള്ള അദ്ദേഹത്തിന്റെ പ്രകടനവും സിനിമയുടെ പ്രധാന ആകർഷണമാകുമെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്.
ഓപ്പറേഷനു നേതൃത്വം നൽകുന്ന സിബിഐ ഓഫീസർ നിത്യ റെഡ്ഡിയായി സായി പല്ലവിയും വെള്ളിത്തിരയിലെത്തുന്നു. അമരൻ സിനിമയുടെ വിജയത്തിനുശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 20-ന് ലോകമെമ്പാടും റിലീസ് ചെയ്യും.
Tags : OMMovie Dhanush Mammootty SaiPallavi RajkumarPeriasamy FilmNews