x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര്യാ​ദ​യ്ക്ക് ചോ​ദി​ച്ചാ​ൽ പോ​രേ; യൂ​ട്യൂ​ബ​റോ​ട് ക്ഷു​ഭി​ത​നാ​യി അ​ർ​ജു​ൻ അ​ശോ​ക​ൻ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 14, 2026 12:41 PM IST | Updated: November 14, 2026 12:41 PM IST

അർജുൻ അശോകൻ

പു​തി​യ ചി​ത്രം കാ​ണാ​ൻ തി​യ​റ്റ​റി​ലെ​ത്തി​യ അ​ർ​ജു​ൻ അ​ശോ​ക​ന്‍ യു​ട്യൂ​ബ​റോ​ട് ക്ഷു​ഭി​ത​നാ​കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. പു​തി​യ ചി​ത്ര​മാ​യ ‘മെ​ൽ​കൗ അ​റ്റ് പോ​ണ്ടി​ച്ചേ​രി’ ആ​ദ്യ ഷോ ​കാ​ണാ​ൻ തി​യ​റ്റ​റി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ർ​ജു​ൻ.

മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​തി​നി​ടെ​യാ​ണ് ഒ​രു യൂ​ട്യൂ​ബ​ർ ന​ട​നെ ചൊ​ടി​പ്പി​ക്കു​ന്ന ഒ​രു ചോ​ദ്യ​വു​മാ​യി എ​ത്തി​യ​ത്. ‘ആ​ഴ്ച​യി​ൽ ആ​ഴ്ച​യി​ൽ സി​നി​മ ഇ​റ​ങ്ങു​ന്ന​ത് വെ​ല്ലു​വി​ളി​യാ​യി’ കാ​ണു​ന്നു​ണ്ടോ എ​ന്നാ​യി​രു​ന്നു ചോ​ദ്യം.

ആ​ഴ്ച​യി​ൽ ആ​ഴ്ച​യി​ൽ ത​ന്‍റെ ഏ​ത് സി​നി​മ​യാ​ണ് ഇ​റ​ങ്ങു​ന്ന​തെ​ന്നും നി​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളി​ൽ കു​റ​ച്ച് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​ർ​ജു​ൻ പ്ര​തി​ക​രി​ച്ചു.
 
‘‘ആ​ഴ്ച​യ്ക്ക് ആ​ഴ്ച​യ്ക്ക് സി​നി​മ​യോ, ഇ​തി​ന്റെ മു​മ്പ​ത്തെ ആ​ഴ്ച ഏ​താ ഇ​റ​ങ്ങി​യേ? പ​റ​യു​മ്പോ​ൾ കൃ​ത്യ​മാ​യി ഫ്രേ​സ് ചെ​യ്ത് പ​റ. വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യേ​ണ്ടെ, അ​ല്ലെ​ങ്കി​ൽ മ​ടു​ത്ത് ആ​ളു​ക​ൾ പൊ​യ്ക്കോ​ളാ​ൻ പ​റ​യും വീ​ട്ടി​ലേ​ക്ക്.

 

ന​മ്മു​ടെ സ്വ​പ്ന​മാ​ണ് സി​നി​മ ന​ട​നാ​കു​ക, അ​ഭി​ന​യി​ക്കു​ക എ​ന്ന​ത്. ഒ​രി​ക്ക​ലും ഇ​തൊ​രു വെ​ല്ലു​വി​ളി​യാ​യി ക​രു​തു​ന്നി​ല്ല. വെ​ല്ലു​വി​ളി നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ വ​രു​മ്പോ​ഴാ​ണ് അ​ങ്ങ​നെ വെ​ല്ലു​വി​ളി​യു​ണ്ടാ​കൂ. യ​ഥാ​ർ​ഥ​ത്തി​ൽ നി​ങ്ങ​ൾ ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് കു​റ​ച്ച് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ട്. ‘ആ​ഴ്ച​യ്ക്ക് ആ​ഴ്ച​യ്ക്ക് പ​ടം ഇ​റ​ങ്ങു​ന്നു​ണ്ടോ, ചാ​ല​ഞ്ചിം​ഗ് ആ​ണോ?’

മ​ര്യാ​ദ​യ്ക്ക് ചോ​ദി​ച്ചാ​ൽ പോ​രേ, ന​മ്മ​ൾ പ​റ​യി​ല്ലേ.’’–​അ​ർ​ജു​ൻ അ​ശോ​ക​ന്‍റെ വാ​ക്കു​ക​ൾ.

അ​തേ​സ​മ​യം വീ​ഡി​യോ​യി​ൽ ന​ട​നെ പി​ന്തു​ണ​ച്ചും വി​മ​ർ​ശി​ച്ചും ക​മ​ന്റു​ക​ൾ വ​രു​ന്നു​ണ്ട്. യൂ​ട്യൂ​ബ​ർ ചോ​ദി​ച്ച​ത് ശ​രി​യാ​യ ചോ​ദ്യ​മാ​ണെ​ന്ന് ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച റി​ലീ​സ് ചെ​യ്ത ‘ഡി​സ്കോ’ എ​ന്ന സി​നി​മ​യി​ൽ അ​ർ​ജു​ൻ അ​ശോ​ക​ൻ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യി​രു​ന്നു.

ഈ ​വ​ർ​ഷം ന​ട​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി​യ അ​ഞ്ചാ​മ​ത്തെ സി​നി​മ​യാ​ണ് ‘മെ​ൽ​കൗ അ​റ്റ് പോ​ണ്ടി​ച്ചേ​രി’.

Tags : arjun ashokan YouTuber arjun cinema Melcow Pondicherry

Recent News

Corehub Up