സമാന്ത പങ്കുവച്ച ചിത്രം
തന്റെ ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടി സാമാന്ത റൂത്ത് പ്രഭു. ഭർത്താവും സംവിധായകനുമായ രാജ് നിധിമോറുവിനൊപ്പം ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുന്ന താരം തന്റെ നിറവയർ വ്യക്തമാക്കുന്ന പുതിയൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
തികച്ചും സാധാരണവും റിലാക്സ്ഡ് ആയതുമായ ലുക്കിലുള്ള ഈ ചിത്രത്തിന് ആരാധകരുടെ വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
ഗ്ലാമർ നിറഞ്ഞ മെറ്റേണിറ്റി ഷൂട്ടുകൾക്ക് പകരം ലളിതമായ രീതിയാണ് സാമാന്ത തിരഞ്ഞെടുത്തത്. കൗച്ചിൽ സുഖമായി വിശ്രമിക്കുന്നതിനിടയിൽ ബേബി ബമ്പിൽ തൊട്ടുകൊണ്ടുനിൽക്കുന്ന കാൻഡിഡ് ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
ചുവപ്പ് ടോപ്പും വെള്ള ട്രൗസറും ധരിച്ച് കറുത്ത സൺഗ്ലാസും വെച്ചുള്ള ലളിതമായ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. "ഇത് എന്റെ മെറ്റേണിറ്റി ഫൊട്ടോഷൂട്ട് ആയി കണക്കാക്കിക്കോളൂ" എന്ന രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
കോയമ്പത്തൂർ ഇഷ യോഗാ സെന്ററിൽ വെച്ച് 2025 ഡിസംബർ ഒന്നിനായിരുന്നു സാമാന്തയുടെയും രാജ് നിധിമോറുവിന്റെയും വിവാഹം.
വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കുറച്ചു ആഴ്ചകൾക്ക് മുൻപ് കോയമ്പത്തൂർ ഇഷ ഫൗണ്ടേഷനിൽ വെച്ച് ഇവർ പരമ്പരാഗത രീതിയിലുള്ള സീമന്തം ചടങ്ങും ആഘോഷമാക്കിയിരുന്നു.
തന്റെ പുതിയ ചിത്രമായ മാ ഇന്റി ബംഗാരത്തിന്റെ വിജയാഘോഷവേളയിലാണ് സമാന്ത തന്റെ ഗർഭകാലവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. നിലവിലുള്ള കമ്മ്യൂണിറ്റികൾ പൂർത്തിയാക്കിയ ശേഷം ജീവിതത്തിലെ ഈ മനോഹരമായ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുറച്ചുകാലത്തേക്ക് സിനിമയിൽ നിന്ന് ഇടവേള എടുക്കുമെന്നും താരം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എങ്കിലും ഈ ഇടവേള താൽക്കാലികം മാത്രമാണെന്നും അമ്മയായ ശേഷം താരം തിരിച്ചെത്തുമെന്നും ആരാധകർക്ക് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
Tags : samantha ruth prabhu Samantha maternity shoot baby bump photo viral