Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samantha

അ​മ്മ​യാ​കാ​നൊ​രു​ങ്ങി സ​മാ​ന്ത‍? വൈ​റ​ലാ​യി ഈ ​ചി​ത്ര​ങ്ങ​ൾ

തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ നാ​യി​ക സ​മാ​ന്ത റൂ​ത്ത് പ്ര​ഭു അ​മ്മ​യാ​കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 2026 ഡി​സം​ബ​റി​ൽ സ​മാ​ന്ത​യ്ക്കും ഭ​ർ​ത്താ​വ് രാ​ജ് നി​ഡി​മോ​രു​വി​നും കു​ഞ്ഞ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

സാ​മ​ന്ത​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ മാ ​ഇ​ന്‍റി ബം​ഗാ​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ​പ്പോ​ൾ താ​ര​ത്തി​ന്‍റെ ബേ​ബി ബം​പ് ക​ണ്ടു​വെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. ലൂ​സ് ഫി​റ്റ് ജീ​ൻ​സും വൈ​റ്റ് ബ​നി​യ​നു​മാ​ണ് താ​രം ധ​രി​ച്ച​ത്.

സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷ​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് താ​രം ഗ​ർ​ഭി​ണി​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​ക​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ​ത്.

ഇ​തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ താ​ര​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ താ​ര​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ വാ​ർ​ത്ത ശ​രി​വെ​യ്ക്കു​ക​യാ​യി​രു​ന്നു.

ദീ​ർ​ഘ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ 2025 ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് സാ​മ​ന്ത​യും രാ​ജ് നി​ഡി​മോ​രു​വും വി​വാ​ഹി​ത​രാ​യ​ത്. കോ​യ​മ്പ​ത്തൂ​രി​ലെ ഈ​ഷ യോ​ഗ സെ​ന്‍റ​റി​ൽ വെ​ച്ച് ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ദി ​ഫാ​മി​ലി മാ​ൻ 2, സി​റ്റാ​ഡ​ൽ: ഹ​ണി ബ​ണ്ണി തു​ട​ങ്ങി​യ ഹി​റ്റ് പ​ര​മ്പ​ര​ക​ളു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. ഇ​ത് സാ​മ​ന്ത​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​ണ്. മു​ൻ​പ് പ്ര​മു​ഖ തെ​ലു​ങ്ക് ന​ട​ൻ നാ​ഗ ചൈ​ത​ന്യ​യു​മാ​യി സാ​മ​ന്ത വി​വാ​ഹി​ത​യാ​യി​രു​ന്നു. 2017 ഒ​ക്ടോ​ബ​റി​ൽ ഗോ​വ​യി​ൽ വെ​ച്ച് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. എ​ന്നാ​ൽ 2021-ൽ ​ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു.

Movies

പ​ട്ടു​ടു​ത്ത് ചി​രി​തൂ​കി ക​ല്യാ​ണ​പ്പെ​ണ്ണാ​യി സ​മാ​ന്ത; രാ​ജി​നൊ​പ്പ​മു​ള്ള വി​വാ​ഹ​ചി​ത്ര​ങ്ങ​ളു​മാ​യി ന​ടി

വി​വാ​ഹം ക​ഴി​ഞ്ഞ കാ​ര്യം സ്ഥി​രീ​ക​രി​ച്ച് ന​ടി സ​മാ​ന്ത റൂ​ത്ത് പ്ര​ഭു. സം​വി​ധാ​യ​ക​ൻ രാ​ജ് നി​ദി​മോ​രു​വു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ സ്ഥി​രീ​ക​ര​ണം.

കോ​യ​മ്പ​ത്തൂ​രി​ലു​ള്ള ഇ​ഷ ഫൗ​ണ്ടേ​ഷ​ന്‍റെ ലിം​ഗ ഭൈ​ര​വി ക്ഷേ​ത്ര​ത്തി​ലാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. രാ​ജി​ന്‍റെ കൈ​പി​ടി​ച്ച് ന​ട​ക്കു​ന്ന സ​മാ​ന്ത​യെ ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം.

30-ഓ​ളം അ​തി​ഥി​ക​ള്‍ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കും.

സാ​മ​ന്ത​യും രാ​ജ് നി​ഡി​മോ​രു​വും ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്. ഇ​രു​വ​രും ദ് ​ഫാ​മി​ലി മാ​ൻ 2 എ​ന്ന സീ​രീ​സി​ൽ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം അ​മേ​രി​ക്ക​യി​ൽ ഇ​രു​വ​രു​മൊ​ന്നി​ച്ച് അ​വ​ധി​യാ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. സ​മാ​ന്ത ആ​രം​ഭി​ച്ച പെ​ർ​ഫ്യൂം ബ്രാ​ൻ​ഡി​ന്‍റെ ലോ​ഞ്ച് ച​ട​ങ്ങി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും അ​ഭ്യൂ​ഹ​ത്തി​ന് ആ​ക്കം​കൂ​ട്ടി.

Movies

പൊ​തു​ജ​ന​ങ്ങ​ൾ സൂ​ക്ഷി​ക്ക​ണം ഇ​ത്ത​രം സെ​ലി​ബ്രി​റ്റി​ക​ളെ; സ​മാ​ന്ത​യെ വി​മ​ർ​ശി​ച്ച് ഡോ​ക്ട​ർ

ഹെ​ൽ​ത്ത് സ​പ്ലി​മെ​ന്‍റ് ബ്രാ​ൻ​ഡി​ന്‍റെ പ്ര​മോ​ഷ​ൻ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ന​ടി സ​മാ​ന്ത​യ്ക്ക് നേ​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡോ​ക്ട​ർ. ദി ​ലി​വ​ർ ഡോ​ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡോ. ​സി​റി​യ​ക് ആ​ബി ഫി​ലി​പ്‌​സാ​ണ് സ​മാ​ന്ത​യെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച​ത്.

എ​ൻ​എം​എ​ൻ (നി​ക്കോ​ട്ടി​നാ​മൈ​ഡ് മോ​ണോ ന്യൂ​ക്ലി​യോ​ടൈ​ഡ്) അ​ട​ങ്ങി​യ സ​പ്ലി​മെ​ന്‍റ് ബ്രാ​ൻ​ഡാ​ണ് സ​മാ​ന്ത പ്രൊ​മോ​ട്ട് ചെ​യ്ത​ത്. ഈ ​സ​പ്ലി​മെ​ന്‍റ് ബ്രാ​ൻ​ഡി​ന്‍റെ സ​ഹ സ്ഥാ​പ​ക കൂ​ടി​യാ​ണ് സ​മാ​ന്ത.

പ്രാ​യ​മാ​കു​ന്തോ​റും മ​നു​ഷ്യ​രു​ടെ NAD+ ലെ​വ​ലു​ക​ൾ കു​റ​യു​ക​യും ഇ​ത് മൂ​ലം ഊ​ർ​ജ്ജം കു​റ​യു​ക​യും ഏ​കാ​ഗ്ര​ത ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​മെ​ന്ന് സ​മാ​ന്ത​യു​ടെ പ​ര​സ്യ​ത്തി​ൽ പ​റ​യു​ന്നു.

സ​മാ​ന്ത​യു​ടെ എ​ൻ​എം​എ​ൻ സ​പ്ലി​മെ​ന്‍റേ​ഷ​ൻ ഈ ​അ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​ണെ​ന്നും താ​രം അ​വ​കാ​ശ​പ്പെ​ടു​ന്നു. ഇ​ത് തെ​റ്റാ​യ വി​വ​ര​മാ​ണെ​ന്ന് ദി ​ലി​വ​ർ ഡോ​ക് പ​റ​യു​ന്നു.

ശാ​സ്ത്ര നി​ര​ക്ഷ​ര​ർ എ​ന്നാ​ണ് സ​മാ​ന്ത​യെ ഡോ​ക്ട​ർ വി​ശേ​ഷി​പ്പി​ച്ച​ത്. ശാ​സ്ത്രീ​യ പി​ന്തു​ണ​യി​ല്ലാ​തെ ഇ​ത്ത​രം ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സെ​ലി​ബ്രി​റ്റി​ക​ളെ പൊ​തു​ജ​ന​ങ്ങ​ൾ സൂ​ക്ഷി​ക്ക​ണ​മെ​ന്നു ഡോ​ക്ട​ർ പ​റ​ഞ്ഞു. യോ​ഗ്യ​ത​യു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ വൈ​ദ്യോ​പ​ദേ​ശം മാ​ത്രം സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​താ​ദ്യ​മാ​യ​ല്ല ഡോ​ക​ട്ർ സി​റി​യ​ക് സ​മാ​ന്ത​യെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം, ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡ് നെ​ബു​ലൈ​സേ​ഷ​ൻ ശു​പാ​ർ​ശ ചെ​യ്ത​തി​ന് സ​മാ​ന്ത​യെ ഫ്രോ​ഡ് എ​ന്നാ​ണ് ഡോ​ക്ട​ർ വി​ശേ​ഷി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം വി​മ​ർ​ശ​ന​ങ്ങ​ളി​ൽ സ​മാ​ന്ത നേ​രി​ട്ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. കൃ​ത്യ​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ക​ട​ന്നു പോ​യ ശേ​ഷ​മാ​ണ് ത​ന്‍റെ പ്രോ​ഡ​ക്ടു​ക​ൾ മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്ന​തെ​ന്നാ​ണ് സ​മാ​ന്ത പ​റ​യു​ന്ന​ത്.

Latest News

Corehub Up