x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മാ​ന്ത​യെ വ​ഞ്ചി​ച്ചു, അ​വ​രു​ടെ ക​രി​യ​ർ ന​ശി​പ്പി​ച്ചു: വ്യാ​ജ​വീ​ഡി​യോ​യ്ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് നാ​ഗ ചൈ​ത​ന്യ


Published: May 30, 2026 10:27 AM IST | Updated: May 30, 2026 10:27 AM IST

ത​ന്‍റെ പേ​രും ചി​ത്ര​വും അ​നു​മ​തി​യി​ല്ലാ​തെ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് ന​ട​ൻ നാ​ഗ ചൈ​ത​ന്യ.

അ​ന​ധി​കൃ​ത മെ​ർ​ച്ച​ൻ​ഡൈ​സ് ലി​സ്റ്റിം​ഗു​ക​ൾ, എ​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഉ​ള്ള​ട​ക്ക​ങ്ങ​ൾ, അ​ശ്ലീ​ല​മാ​യ സെ​ർ​ച്ച് ടേ​മു​ക​ൾ എ​ന്നി​വ​യ്‌​ക്കെ​തി​രെ​യാ​ണ് ന​ട​ൻ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

മു​ൻ​ഭാ​ര്യ സാ​മ​ന്ത റൂ​ത്ത് പ്ര​ഭു​വി​നെ നാ​ഗ​ചൈ​ത​ന്യ ച​തി​ച്ചു​വെ​ന്നും അ​വ​രു​ടെ ക​രി​യ​ർ ന​ശി​പ്പി​ച്ചു എ​ന്നും സൂ​ചി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഓ​ൺ​ലൈ​ൻ ഉ​ള്ള​ട​ക്ക​ങ്ങ​ളെ ന​ട​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വൈ​ഭ​വ് ഗ​ഗ്ഗ​ർ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം ഉ​ള്ള​ട​ക്ക​ങ്ങ​ൾ കേ​വ​ലം വി​മ​ർ​ശ​ന​ങ്ങ​ള​ല്ലെ​ന്നും മ​റി​ച്ച് അ​നാ​വ​ശ്യ​മാ​യ ട്രോ​ളിം​ഗാ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.

പ​ല വെ​ബ്‌​സൈ​റ്റു​ക​ളും ട്രാ​ഫി​ക് വ​ർ​ദ്ധി​പ്പി​ക്കാ​നാ​യി ചൈ​ത​ന്യ​യു​ടെ പേ​രി​നൊ​പ്പം മോ​ശ​മാ​യ സെ​ർ​ച്ച് ടേ​മു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും കോ​ട​തി​യെ അ​റി​യി​ച്ചു.

ഡീ​പ്പ് ഫേ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ, വോ​യ്‌​സ് ക്ലോ​ണിം​ഗ്, എ​ഐ ടൂ​ളു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ​മാ​യ ദൃ​ശ്യ​ശ്ര​വ്യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ന​ട​ന്‍റെ അ​ന്ത​സി​നും സ്വ​കാ​ര്യ​ത​യ്ക്കും വ​ലി​യ ദോ​ഷം വ​രു​ത്തു​ന്നു​വെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ഇ​ത്ത​രം സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ വാ​ണി​ജ്യ ലാ​ഭ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ്യ​ക്തി​യു​ടെ പൊ​തു​പ്ര​തി​ച്ഛാ​യ​യെ ത​ക​ർ​ക്കു​മെ​ന്നും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. യൂ​ട്യൂ​ബി​ലെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വീ​ഡി​യോ​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് ജ്യോ​തി സിം​ഗ് പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു​ള്ള​വ​ർ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​കാ​മെ​ങ്കി​ലും അ​തി​ന് പ​രി​ധി​യു​ണ്ടെ​ന്ന് നി​രീ​ക്ഷി​ച്ചു. പൊ​തു​ജീ​വി​ത​ത്തി​ലു​ള്ള​വ​ർ മ​റ്റു​ള്ള​വ​രേ​ക്കാ​ൾ കൂ​ടു​ത​ൽ വ്യ​ക്തി​ഹ​ത്യ​യ്ക്ക് ഇ​ര​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രാ​ണെ​ന്നും എ​ന്നാ​ൽ അ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Tags : Samantha High Court Naga Chaitanya

Recent News

Corehub Up