ചിത്രത്തിന്റെ പോസ്റ്റർ
31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. രാജ്യാന്തരവിഭാഗത്തിലേക്ക് 14 ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് ഏഴ് സിനിമകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ദിൻജിത് അയ്യത്താന്റെ ‘എക്കോ’, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ഒറ്റഞാവൽമരം’ തുടങ്ങിയ ചിത്രങ്ങളാണ് മലയാളം സിനിമ ടുഡേ വിഭാഗത്തെ പ്രതിനിധീകരിക്കുന്നത്.
അടൂർ ഗോപാലകൃഷ്ണന് മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘പദയാത്ര’, ലിയോ തദേവൂസിന്റെ ‘ചെവിട്ടോര്‍മ’ രാജ്യാന്തര മത്സരവിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കലാപരമായ മികവും വ്യത്യസ്തമായ ആവിഷ്കാരശൈലിയും പുലർത്തുന്ന മലയാള ചിത്രങ്ങൾക്ക് രാജ്യാന്തര തലത്തിൽ കൂടുതൽ പ്രേക്ഷകശ്രദ്ധയും അംഗീകാരവും ലഭ്യമാക്കുന്നതിനായി ഇത്തവണ 'മലയാള സിനിമ ക്രിട്ടിക്സ് ഡിസ്കവറി' എന്ന പേരിൽ പുതിയ വിഭാഗവും ചലച്ചിത്രമേളയിൽ ഉൾപ്പെടുത്തി.
മലയാളത്തിലെ ശ്രദ്ധേയമായതും കലാപരമായ സവിശേഷതകൾ പുലർത്തുന്നതുമായ ചിത്രങ്ങളെ രാജ്യാന്തര ചലച്ചിത്രമേഖലയിലെ പ്രമുഖർക്കും നിരൂപകർക്കും പരിചയപ്പെടുത്തുകയും അവയ്ക്ക് കൂടുതൽ അന്താരാഷ്ട്ര പ്രേക്ഷകശ്രദ്ധയും ചലച്ചിത്രമേളകളിലെ പ്രാതിനിധ്യവും ലഭ്യമാക്കുകയുമാണ് ലക്ഷ്യം.
Tags : International Film Festival Malayalam cinema Film Festival goa eko padayathra