NRI
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏട്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. അൽ നജാത്ത് സ്കൂൾ മംഗഫിൽ നടന്ന പരിപാടിയിൽ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു.
നടിയും തിരക്കഥാകൃത്തുമായ രോഹിണി ഉദ്ഘാടനം നിർവഹിച്ചു. കല കുവൈറ്റ് സജീവ പ്രവർത്തകനും മലയാളം മിഷൻ കുവൈറ്റ് പ്രസിഡന്റുമായ സനൽ കുമാറിന്റെ വിയോഗത്തിൽ ഫെസ്റ്റിവൽ അനുശോചനം രേഖപ്പെടുത്തി.
മലയാളംമിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ. സജി ചടങ്ങിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സ്വാഗതം ആശംസിച്ച ചടങ്ങിന് മൈക്രോ ഫിലിം ഫെസ്റ്റിവൽ ജനറൽ കൺവീനർ ജസ്റ്റിൻ നന്ദി പറഞ്ഞു.
സംവിധായകൻ ഷരീഫ് ഈസ, കല കുവൈറ്റ് വൈസ് പ്രസിഡന്റ് പി.വി. പ്രവീൺ, ജോയിൻ സെക്രട്ടറി പ്രസീദ് കരുണാകരൻ, കലാ വിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ്, ഫഹഹീൽ മേഖല സെക്രട്ടറി ബിജോയ്, കല കുവൈറ്റ് ഫിലിം സൊസൈറ്റി കൺവീനർ അജിത്ത് പട്ടമന എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
63 കൊച്ചു സിനിമകൾ മാറ്റുരച്ച ഫിലിം ഫെസ്റ്റിവലിൽ വി.കെ. ശ്രീജിത്ത് സംവിധാനം ചെയ്ത "The third triumphet' മികച്ച സിനിമയ്ക്കുള്ള അവാർഡ് കരസ്ഥമാക്കി. ഷൈജു ജോൺ മാത്യു സംവിധാനം ചെയ്ത "ഇതൾ' എന്ന സിനിമയാണ് മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള അവാർഡ്നേടിയത്.
രാജീവ് ദേവാനന്ദനം സംവിധാനം ചെയ്ത "പന്തം', സുശാന്ത് സുകുമാരൻ സംവിധാനം ചെയ്ത ഫോർമാറ്റ് എന്നിവ മികച്ച സിനിമകൾക്കുള്ള പ്രത്യേക ജൂറി പുരസ്കാരം നേടി. "The third triumphet' എന്ന സിനിമ സംവിധാനം ചെയ്ത വി.കെ. ശ്രീജിത്ത് ആണ് മികച്ച സംവിധായകൻ.
The shoes എന്ന സിനിമയിലൂടെ വിമൽ പി. വേലായുധൻ മികച്ച സ്ക്രിപ്റ്റ് റൈറ്ററായി തെരഞ്ഞെടുത്തു. സായിപ്പിന്റെ കൂടെ ഒരു രാത്രി എന്ന സിനിമയ്ക്ക് മികച്ച സ്ക്രിപ്റ്റ് റൈറ്റെറിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം നിഖിൽ പള്ളത്ത് നേടി.
ആവിർഭാവം എന്ന സിനിമയിലൂടെ മികച്ച സിനിമട്ടോഗ്രാഫികുള്ള അവാർഡ് അശ്വിൻ ശശികുമാർ, മികച്ച സൗണ്ട് ഡിസൈനർ അശ്വിൻ, ബെസ്റ്റ് ആർട്ട് ഡയറക്ടർ ആനന്ദ് ശ്രീകുമാർ എന്നിവർ അവാർഡ് കരസ്തമാക്കി.
ബെസ്റ്റ് എഡിറ്റർക്കുള്ള അവാർഡ് "Ray of Hope' എന്ന സിനിമയ്ക്ക് അരവിന്ദ് കൃഷ്ണൻ അർഹനായി. "The third triumphet' എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവച്ച നിഷാദ് മുഹമ്മദ് നല്ല നടനുള്ള അവാർഡ് കരസ്ഥമാക്കി.
ഭ്രമം എന്ന സിനിമയിൽ അഭിനയിച്ച ആൻഡ്രിയ ഷർളി ഡിക്രൂസ് മികച്ച നടിക്കുള്ള അവാർഡിന് അർഹയായി. "Hope' എന്ന സിനിമയിൽ അഭിനയിച്ച ഇസാൻ ഹിൽമി* ആണ് മികച്ച ബാലതാരം. കൂടാതെ "Room of shadows' എന്ന സിനിമയിലൂടെ ഇവഞ്ജലീന മറിയ സിബി മികച്ച ബാലതാരത്തിനുള്ള സ്പെഷ്യൽ ജൂറി അവാർഡും കരസ്ഥമാക്കി.
ജൂറി അംഗങ്ങൾ മത്സര ഫല പ്രഖ്യാപനവും മൈക്രോ ഫിലിം ഫെസ്റ്റിവൽ വിജയികൾക്കുള്ള അവാർഡ് ദാനവും നൽകി.
District News
കുട്ടിക്കാനം: മരിയന്‍ കോളജിലെ മാധ്യമപഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും ചേര്‍ന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള (കിഫ്)യുടെ എട്ടാം പതിപ്പ് 28, 29, 30 തീയതികളില്‍ മരിയന്‍ കോളജില്‍ നടക്കും.
പ്രശസ്ത എഴുത്തുകാരനും സംവിധായകനും നടനുമായ മധുപാല്‍ മേള ഉദ്ഘാടനം ചെയ്യും. സംവിധായകന് പ്രജേഷ് സെന്‍ മേളയുടെ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കും.
ലഹരിയോടുള്ള ജിജ്ഞാസയില്‍ തുടങ്ങി അടിമത്തത്തിലേക്ക് വീഴുകയും എന്നാല്‍ പരാജയപ്പെട്ടുപോകാതെ വീണ്ടും ജീവിതത്തിന്റെ പുതുവെളിച്ചത്തിലേക്ക് നടന്നുകയറുകയും ചെയ്ത കഥാപാത്രങ്ങളുടെ വിജയഗാഥകളാണ് "കിഫ് - ഹോപ്പ് 2025' അഭ്രപാളികളിലെത്തിക്കുന്നത്.
ലഹരി ഒരു സാമൂഹിക വിപത്താണെന്നും ലഹരിക്കടിമപ്പെടുന്നവരെ മാറ്റിനിര്‍ത്താതെ ശാസ്ത്രീയമായ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതും അവരെ ചേര്‍ത്തുപിടിക്കേണ്ടതും സമൂഹത്തിന്റെ കടമയാണെന്നുമുള്ള സന്ദേശം ജനങ്ങളിലേക്കെത്തിക്കുകയാണ് കിഫ് ഈ വര്‍ഷം ദൗത്യമായി ഏറ്റെടുത്തിരിക്കുന്നത്.
സാമൂഹിക പ്രസക്തമായ വിഷയങ്ങളെ സിനിമയിലൂടെ അഭിസംബോധന ചെയ്യുക എന്ന കിഫിന്റെ പ്രാഥമിക കര്ത്തവ്യത്തിലൂന്നിയാണ് ഇത്തവണയും മേള ഒരുക്കിയിരിക്കുന്നത്. എല്ലാം അവസാനിച്ചുവെന്നു കരുതുന്നിടത്തുനിന്ന് പരാജയങ്ങളെ അതിജീവിച്ച് പുതിയ പ്രതീക്ഷകളിലേക്കു നീങ്ങുന്നതിനെ സൂചിപ്പിക്കുവാനായി ഹോപ്പ് (ഹീലിംഗ് ഒസഷന് ആന്‍ഡ് പ്രോഗ്രഷന്‍ ടു എംപവര്‍മെന്റ്) എന്നാണ് മേളയ്ക്ക് പേര് നല്കിയിരിക്കുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നടന്നുവരുന്ന കിഫ് കേരളത്തിലെ കാമ്പസുകളില്‍ നടത്തപ്പെടുന്ന ചലച്ചിത്രമേളകളില്‍ പ്രധാനപ്പെട്ടതാണ്. കാലാകാലങ്ങളില്‍ ഉണ്ടാകുന്ന സാമൂഹികമാറ്റങ്ങളെ സിനിമകളിലൂടെ അഭിസംബോധന ചെയ്യുന്നതില്‍ മേള ഇതിനോടകം തന്നെ വിജയിച്ചിട്ടുണ്ട്. 2018ല്‍ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്ന ചിത്രങ്ങളുമായി "മല്‍ഹാര്‍', 2019ല്‍ അധികാരത്തിന്റെ സെന്‍സര്‍ കത്രികകള്ക്കെതിരേ സംസാരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ "കത്രിക', 2020 ല്‍ ചാപ്പകുത്തപ്പെടുന്ന മനുഷ്യരുടെ ജീവിതപരിവേദനങ്ങള്‍ അവതരിപ്പിച്ച "ചാപ്പ', 2021ല്‍ കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധികള്‍ക്കു ശേഷം തീരത്തണയുന്ന ജനതയുടെ ചിത്രം വരച്ചിടുന്ന "തീരം', 2022ല്‍ സ്നേഹത്തിന്റെ വിവിധ ഭാവങ്ങള്‍ അവതരിപ്പിച്ച "സിര', 2023ല്‍ യുദ്ധാന്തര ജീവിതങ്ങളുടെ നേര്കാഴ്ച്ചയായി മാറിയ "കലിംഗ', 2024ല്‍ സ്ത്രീ സമൂഹത്തില്‍ നേരിടുന്ന വെല്ലുവിളികളെയും അതിനെ അതിജീവിക്കാന്‍ അവര്‍ നടത്തുന്ന തീവ്രമായ ജീവിത സമരങ്ങളെയും അടയാളപ്പെടുത്തുന്ന ‘ഷി’ (സ്റ്റോറീസ് ഓഫ് ഹെര്‍ എംപവര്‍മെന്റ്) എന്നിവയായിരുന്നു കിഫിന്റെ മുന്‍ പതിപ്പുകള്‍.
സംവിധായകരായ ജിയോ ബേബി, ജോണി ആന്റണി, ഡോ. ബിജു, ഷാഹി കബീര്‍, പി.ടി. റത്തീന്ന, എഡിറ്റര്‍ രഞ്ജന്‍ ഏബ്രഹാം, കവി വയലാര്‍ ശരത്ചന്ദ്രവര്‍മ, ഛായാഗ്രഹകന് സണ്ണി ജോസഫ്, അഭിനേതാക്കളായ വിന്‍സി അലോഷ്യസ്, ഷറഫുദീന്‍ തുടങ്ങിയവര്‍ മുന്‍കാലങ്ങളില്‍ മേളയിലെത്തുകയും ഡെലിഗേറ്റുകളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.
മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മാസ്റ്റര്‍ ക്ലാസ്, കലാസന്ധ്യ, എക്സിബിഷന് തുടങ്ങിയ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. രജിസ്ട്രേഷന് ലിങ്ക്: https://forms.gle/Bhp16Lz UicgSa81YA
District News
അടൂർ: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഒമ്പതാം എഡിഷന് 26 മുതല്‍ 28 വരെ അടൂരില്‍ നടക്കും. 26-ന് വൈകുന്നേരം അഞ്ചിന് ചലച്ചിത്ര സംവിധായകന് ശ്യാമപ്രസാദ് മേള ഉദ്ഘാടനം ചെയ്യും.
സിനിമാ സംവിധായകന് ഡോ.ബിജു ഫെസ്റ്റിവല്‍ ഡയറക്ടറും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചെയര്‍മാനുമാണ്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രമേളയില്‍ ചലച്ചിത്ര സംവിധായകന് പ്രിയനന്ദനൻ, കവിയും ചിത്രകാരനും കേരള സാഹിത്യ അക്കാദമി അംഗവുമായ എം.ആർ. രേണുകുമാര്‍ കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ സി.അനൂപ്, കവിയും കഥാകൃത്തും നിരൂപകയുമായ കണിമോള്‍ തുടങ്ങി ചലച്ചിത്ര, സാഹിത്യ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.
District News
തിരുവനന്തപുരം: സിനിമ എന്ന സ്വപ്നം, അത് യാഥാർഥ്യമാകുമ്പോൾ നേരിടേണ്ടി വന്ന അനുഭവങ്ങൾ, ചലച്ചിത്ര വഴികളിലൂടെയുള്ള തങ്ങളുടെ യാത്ര തുട ങ്ങിയവ സംവിധായകർ പങ്കുവെച്ചപ്പോൾ വേദിക്ക് അത് നവ്യാനുഭവമായി.
30-ാമത് കേരള രാജ്യാന്തര ചലചിത്ര മേളയോടനുബന്ധിച്ചു ടാഗോർ തീയേറ്റർ കാമ്പസിൽ നടന്ന "മീറ്റ് ദി ഡയറക്ടർ' സെഷനിലാണ് സംവിധായകർ അവരുടെ സിനിമയുടെ അണിയറ പ്രവർത്തനത്തെ പറ്റിയും, സാമ്പത്തിക വശങ്ങളെ പറ്റിയും മനസ് തുറന്നത്.
ഏഷ്യയിൽ അവശേഷിക്കുന്ന ചോലനായ്ക്കർ എന്ന ഗുഹാവാസികളെക്കൊണ്ട് ഉണ്ണികൃഷ്ണൻ ആവള ചിത്രീകരിച്ച "തന്തപ്പേര്' കേരളത്തിലെ ആദിവാസി ഗോത്രത്തെ എങ്ങനെയാണ് അടിയന്തരാവസ്ഥ ബാധിച്ചതെന്ന് അഭ്രപാളിയിലൂടെ അനുവാചകരുടെ മുമ്പിലെത്തിക്കുന്നു. കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടായിട്ടും സ്വന്തം സമൂഹത്തിൽ നിന്നും സ്ത്രീകളെ ലഭിക്കാതെ പോകുന്ന ഒരു ജനതയുടെ കഥയാണ് സിനിമ.
തന്റെ മുമ്പിൽ പോലും നില്ക്കാൻ താല്പര്യമില്ലാത്തവരെ കാമറയുടെ മുമ്പിൽകൊണ്ട് വന്നു, അവരെ കഥാപാത്രങ്ങളാക്കി, അവരിലൂടെ ഒരു സിനിമ നിർമിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടി വന്നത് ആറ് വർഷമാണെന്നും ഉണ്ണികൃഷ്ണൻ ആവള പറഞ്ഞു. ഒരുപാട് സമയം എടുത്തു ചിത്രം നിർമിച്ചുവെങ്കിലും, സിനിമ എടുക്കണം എന്ന ലക്ഷ്യം മാത്രമേ തനിക്കു ഉണ്ടായിരുന്നുള്ളു എന്ന് "മിറാഷ്' സംവിധാനം ചെയ്ത ഇഷാൻ ഘോഷ് പറഞ്ഞു. കൂട്ടുകാരോടു കൂടി, ചെറിയ സോണി കാമറയുമായി ചിത്രം നിർമിക്കാൻ ഇറങ്ങിയപ്പോൾ ലഭിച്ച വിമർശനത്തെ പറ്റിയും, സ്ക്രിപ്റ്റ് ഇല്ലാതെ സിനിമ എടുക്കാൻ ഇറങ്ങിത്തിരിച്ച തന്റെ നാൾവഴികളെ കുറിച്ചും അദ്ദേഹം വിവരിച്ചു.
നാടക സംവിധായികയും എഴുത്തുകാരിയുമായ ഐ.ജി. മിനി തന്റെ ചിത്രമായ "ആദി സ്നേഹത്തിന്റെ വിരുന്നുമേശയിൽ' ഇന്നത്തെ കാലത്തെ സാമൂഹിക ബന്ധങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. നിർമാതാവ് ഇല്ലാത്തതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രം നിർമിക്കുകയായിരുന്നുവെന്നും സിനിമയുടെ അണിയറ പ്രവർത്തകരിൽ പലരും പ്രതിഫലം വാങ്ങിയില്ലെന്നും സംവിധായിക പറഞ്ഞു.
ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ബാലു കിരിയത്ത് മോഡറേറ്ററായ സെഷനിൽ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടത്തിയ ഷാഡോ ബോക്സിന്റെ സംവിധായകൻ സൗമ്യാനന്ദ സാഹിയും, ലാപ്തീൻ സംവിധാനം ചെയ്ത രവിശങ്കർ കൗശിക്കും പങ്കെടുത്തു.
ഇന്ന് 72 ചിത്രങ്ങൾ;രാത്രി ചിത്രമായി ഇന്തോനേഷ്യൻ ത്രില്ലർ
തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാം ദിനമായ ഇന്ന് 72 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ലോക ക്ലാസിക്കുകളും പുതിയ സിനിമകളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന കാഴ്ചകളാണ് ഇന്നത്തെ പ്രധാന ആകർഷണം.
ഇന്തോനേഷ്യൻ റിവഞ്ച് ത്രില്ലറായ "ദി ബുക്ക് ഓഫ് സിജിൻ ആൻഡ് ഇല്ലിയിൻ' പാതിരാപ്പടമായി നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. ഇന്ത്യൻ സിനിമയിലെ ഇതിഹാസ പ്രതിഭയായ ഋത്വിക് ഘട്ടക്കിന്റെ ചിത്രം "തിതാഷ് ഏക് തി നദീർ നാം' അജന്ത തിയേറ്ററിൽ രാത്രി 8.30-ന് പ്രദർശിപ്പിക്കും. അദ്വൈത മല്ലബർമന്റെ നോവൽ ആധാരമാക്കി നിർമിച്ച ഈ ചിത്രം, വിഭജനത്തിനു മുമ്പുള്ള കിഴക്കൻ ബംഗാളിലെ തിതാഷ് നദിയോരത്തെ മത്സ്യത്തൊ ഴിലാളികളുടെ നഷ്ടപ്പെട്ട സാമൂഹിക സൗഹൃദത്തിന്റെ കഥയാണ് അവതരിപ്പിക്കുന്നത്.
കൺട്രി ഫോക്കസ് വിഭാഗത്തിൽ വിയറ്റ്നാമീസ് കമിങ് ഓഫ് ഏജ് ഡ്രാമയായ "വൺസ് അപ്പോൺ എ ലവ് സ്റ്റോറി' ന്യൂ-3 തിയേറ്ററിൽ രാത്രി എട്ടി നു പ്രദർശിപ്പിക്കും. സമകാലിക ലോക സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ വിഖ്യാത സംവിധായകൻ ഗരിൻ നുഗ്രോഹോയുടെ "ലെറ്റർ ടു ആൻ എയ്ഞ്ചൽ' ഏരിസ്പ്ലെക്സ്-4-ൽ രാവിലെ 9.45-ന് പ്രദർശിപ്പിക്കും.
ലൈഫ് ടൈം അച്ചീവ്മെന്റ് ജേതാവ് അബ്ദ്റഹ്മാനെ സിസാക്കൊയുടെ "ബമാകോ', "ലൈഫ് ഓൺ എർത്ത്' എന്നീ ചിത്രങ്ങളും ഇന്നു പ്രദർശനത്തിനെത്തും.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ "ഖിഡ്കി ഗാവ്', "ദി സെറ്റിൽമെന്റ്', 'കിസ്സിംഗ് ബഗ്', "തന്തപ്പേര്' തുടങ്ങിയ ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകും.
മലയാളം സിനിമ ടുഡേ വിഭാഗത്തിൽ ഷെറി ഗോവിന്ദന്റെ "സമസ്താ ലോക', ശ്രീജിത്ത് എസ്. കുമാറിന്റെ "ശേഷിപ്പ്', നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത "പെണ്ണും പൊറാട്ടും' തുടങ്ങിപ്രമേയത്തിന്റെ പുതുമകൊണ്ടും ആഖ്യാന മികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളും പ്രദർശനത്തിനെത്തും.
ലോക സിനിമ വിഭാഗത്തിൽ പ്രശസ്ത സംവിധായകൻ റാഡു ജൂഡ് സംവിധാനം ചെയ്ത "കോണ്ടിനെന്റൽ 25' ഉൾപ്പെടെ 24 ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക.
കെഎസ്ഡബ്ല്യുഎംപി ഐഎഫ്എഫ്കെയിലെ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: നിങ്ങളുടെ നാട്ടിൽ ഖരമാലിന്യ പരിപാലനം വലിയൊരു പ്രശ്നമാണോ? അതിന് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരം കാണണോ? എങ്കിൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ കേരള സർക്കാരിന്റെ ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ്ഡബ്ല്യുഎംപി) യുടെ സ്റ്റാളിലേക്ക് പോന്നോളൂ. മാലിന്യ സംസ്കരണ മാർഗങ്ങളെ കുറിച്ച് അറിവ് പകരുന്ന എസ്ഡബ്ല്യുഎംപി) സ്റ്റാൾ കേരള ചലച്ചിത്ര മേളയുടെ പ്രധാനവേദിയായ ടാഗോർ തിയേറ്ററിൽ പ്രവർത്തനം തുടങ്ങി. പദ്ധതിയുടെ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു.
മാലിന്യത്തെ എങ്ങനെ ഭാവിയുടെ ഇന്ധനമായി മാറ്റാമെന്ന് അവതരണത്തോടെ വ്യക്തമാക്കുന്ന ബയോ സിഎൻജി പ്ലാന്റിന്റെ മാതൃകയാണ് സ്റ്റാളിലെ ഏറ്റവും വലിയ പ്രത്യേകത. ഈ സാങ്കേതികവിദ്യ കാഴ്ചക്കാർക്ക് നേരിട്ട് മനസിലാക്കുന്നതിനൊപ്പം തത്സമയ സംശയദൂരീകരണത്തിന് കെഎസ്ഡബ്ല്യുഎംപി ജീവനക്കാരുടെ സേവനവും ലഭിക്കും.
സംസ്ഥാനത്ത് ഒരിക്കൽ മാലിന്യക്കൂമ്പാരങ്ങളായി കിടന്ന സ്ഥലങ്ങൾ മനോഹരമായ ഹരിത ഉദ്യാനങ്ങളായി മാറിയ അത്ഭുതം വിആർ ഹെഡ് സെറ്റിലൂടെ (വെർച്വൽ റിയാലിറ്റി) നേരിട്ട് അനുഭവിച്ചറിയാനുള്ള വി ആർ "റിയാലിറ്റി ചെക്ക്' ആണ് സ്റ്റാളിന്റെ മറ്റൊരു ആകർഷണം.