x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രി​യ​ൻ കോ​ളജ് രജതജൂബിലി: ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 28, 2026 01:22 AM IST | Updated: July 28, 2026 01:22 AM IST

മ​രി​യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം

ക​ഴ​ക്കൂ​ട്ടം: മ​രി​യ​ൻ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​രി​യ​ൻ ഫി​ലിം ക്ല​ബും കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജേ​താ​വും ഗാ​ന​ര​ച​യി​താ​വു​മാ​യ സു​ജേ​ഷ് ഹ​രി ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഭി​നേ​താ​വും പൂ​ർ​വ വി​ദ്യാ​ർ​ഥിയു​മാ​യ ദീ​പ​ക് ദി​ലീ​പ് മു​ഖ്യാ​തി​ഥി​യാ​യി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. അ​ജി​ത് പ്ര​ഭു അ​ധ്യക്ഷത വഹിച്ചു. ഫി​ലിം ഫെ​സ്റ്റ് കോ​-ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ ര​ജ​നീ​ഷ് ആ​ർ ച​ന്ദ്ര​ൻ, കെ.​പി. സൗ​മ്യ, ഫി​ലിം ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ഭി​ന​വ്, ദേ​വ ക​ല്യാ​ണി തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു. തു​ട​ർ​ന്ന് കു​ന്പ​ള​ങ്ങി നൈ​റ്റ്സ്, ദ ​ല​ഞ്ച് ബോ​ക്സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.

Tags : Film Festival NattuVishasham DistrictNews

Recent News

Corehub Up