ഐഎന്‍ടിയുസി തൊടുപുഴ റീജൺ കമ്മിറ്റി യോഗം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിന് എല്ലാ കാലത്തും നിയമത്തിന്റെ പിന്‍ബലം നല്കാന് നിയമനിര്‍മാണങ്ങള്‍ നടത്തിയത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി.
മോദിസര്‍ക്കാര്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങളെ കാറ്റില്‍ പറത്തി ലേബര്‍കോഡുകള്‍ രൂപീകരിച്ചപ്പോഴും പുതിയ നിയമങ്ങള്‍ ഹാനികരമാകാതിരിക്കാന്‍ കേരളത്തില്‍ പ്രത്യേകസമിതി രൂപീകരിച്ച് തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന നടപടിയാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസി റീജൺ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജമാട്ടുക്കാരന് അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ചു. അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് എ.പി. ഉസ്മാന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ്, ജില്ലാ പഞ്ചായത്ത് മെംബര്‍ മനോജ് കോക്കാട്ട്, എന്‍.ഐ. ബെന്നി, ജാഫര്‍ഖാന്‍ മുഹമ്മദ്, ജയകുമാര്‍, കെ.പി. റോയി, രാജേഷ് ബാബു, എം.എച്ച്. സജീവ്, എം.എ. ഷെമീര്‍, അനില്‍ ആനിക്കനാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags :