പന്തളം എമിനൻസ് പബ്ലിക് സ്കൂളിൽ ആരംഭിച്ച സെൻട്രൽ ട്രാവൻകൂർ സഹോദയ സിബിഎസ്ഇ കലോത്സവം അതിവേഗ ചിത്രകാരൻ ഡോ.ജിതേഷ്ജി ഉദ്ഘാടനം ചെയ്യുന്നു.
പന്തളം: സെൻട്രൽ ട്രാവൻകൂർ സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവ മത്സരങ്ങൾ പന്തളം എമിനൻസ് പബ്ലിക് സ്കൂളിൽ ആരംഭിച്ചു. അതിവേഗ ചിത്രകാരൻ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് ലത പ്രകാശ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബിൻസി, എമിനൻസ് ചെയർമാൻ പി. എം. ജോസ്, എമിനൻസ് പബ്ളിക് സ്കൂൾ പ്രിൻസിപ്പാൾ ജെസി വർഗീസ്, വൈസ് പ്രിൻസിപ്പൽ വിന്നി ചന്ദ്രശേഖർ, മാനേജർ എലിസബത്ത് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്ഘാടനസമ്മേളനത്തെ വ്യത്യസ്തമാക്കിക്കൊണ്ട് ഡോ. ജിതേഷ്ജിയുടെ വരയരങ്ങ് തനതുകലാരൂപവും കലോത്സവവേദിയിൽ അരങ്ങേറി.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സഹോദയ കലോത്സവത്തിൽ മധ്യതിരുവിതാകൂറിലെ 58 സ്കൂളുകളിൽ നിന്നായി 4000 വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. മാവേലിക്കര സെന്റ് മേരീസ് സ്കൂളിൽ നടന്ന മത്സരങ്ങളുടെ തുടർച്ചയായാണ് പന്തളത്തെ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
Tags :