കളക്ടറുടെ ഉത്തരവു പ്രകാരം പെരുന്ന എൻപി ഉണ്ണിപ്പിള്ള വലിയ വീട് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുതിനു സ്വകാര്യ വ്യക്തി നികത്തിയ നീർച്ചാൽ തുറക്കുന്ന ജോലി ആരംഭി
ചങ്ങനാശേരി: ഒമ്പതു മാസങ്ങള്‍ക്ക് മുമ്പ് അടച്ചു കെട്ടിയ ഓട കളക്ടറുടെ ഉത്തരവിനെ ത്തുടര്‍ന്ന് തുറന്നു. ചങ്ങനാശേരി നഗരസഭ 21-ാം വാര്‍ഡില്‍ എൻ.പി. ഉണ്ണിപ്പിള്ള വലിയവീട് റോഡിലെ വെള്ളക്കെട്ടിനാണ് ഇതോടെ പരിഹാരമായത്.
സ്വകാര്യവ്യക്തിയുടെ പുരയിടത്തിലൂടെ ളാപ്പാലം-പെരുമ്പുഴക്കടവിലേക്ക് പോയിരുന്ന ഓടയാണ് അടച്ചുകെട്ടിയത്. ഇതിനെതിരേ എസ്എംആര്എ ഭാരവാഹികളും 21-ാം വാര്‍ഡ് നിവാസികളുമായ 42 പേര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തഹസീല്‍ദാർ, വില്ലേജ് ഓഫീസർ, കൃഷിഓഫിസര്‍, നഗരസഭാ സെക്രട്ടറി എന്നിവര്‍ നല്കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇവിടെയുണ്ടായിരുന്ന വെള്ളമൊഴുകിപ്പോയിരുന്ന നീര്ച്ചാല് പൂര്‍വസ്ഥിതിയിലാക്കാന്‍ ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്മാന് കൂടിയായ കളക്ടര്‍ ഉത്തരവിട്ടത്.
ഇതിനെത്തുടര്‍ന്ന് നഗരസഭാ ചെയര്മാന് ജോമി ജോസഫ്, തഹസീല്‍ദാര്‍ സാജന് സി. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസിന്റെ സാന്നിധ്യത്തിലാണ് ഓട തുറന്നത്. അടുത്തദിവസം ഇതിലൂടെ പൈപ്പ് സ്ഥാപിച്ച് നീരൊഴുക്കിനു തടസമില്ലാതെയാക്കും.
Tags :