x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തല​മു​റ​ക​ളു​ടെ സ്വ​പ്നവ​ഴി തു​റ​ന്നു; ത​ട​ത്തി​പ്പ​റ​മ്പി​ൽ ആ​ഹ്ലാ​ദം

വെബ് ഡെസ്ക്
Published: October 27, 2026 02:09 AM IST | Updated: October 27, 2026 02:09 AM IST

കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​ലെ ത​ട​ത്തി​പ്പ​റ​മ്പ് റോ​ഡ് മ​ന്ത്രി മോ​ൻ​സ് ജോ​സ്ഥ് തു​റ​ന്നുന​ൽ​കു​ന്നു.

കാ​ണ​ക്കാ​രി: സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്ത് വാ​ഹ​നം എ​ത്തു​ന്ന വ​ഴി​യെ​ന്ന സ്വ​പ്നം ക​ണ്ട ത​ല​മു​റ​ക​ൾ​ക്ക് ആ​ഹ്ലാ​ദം. പ​ഞ്ചാ​യ​ത്തി​ലെ ത​ട​ത്തി​പ​റ​മ്പ് നി​വാ​സി​ക​ളാ​ണ് വാ​ഹ​നം ക​ട​ന്നെ​ത്തു​ന്ന വ​ഴി പ്ര​തീ​ക്ഷി​ച്ച് അ​ര​നൂ​റ്റാ​ണ്ടാ​യി കാ​ത്തി​രി​പ്പ് ന​ട​ത്തി​യ​ത്. ജ​ന​കീ​യ ആ​വ​ശ്യം തി​രി​ച്ച​റി​ഞ്ഞു ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് മോ​ൻ മു​ണ്ട​ക്ക​ൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളി​ൽ ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വേ​ശം സ​മ്മാ​നി​ച്ച് ത​ട​ത്തി​പ്പ​റ​മ്പി​ൽ വ​ഴി മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് തു​റ​ന്നു ന​ൽ​കി. വ​ലി​യ ഉ​ത്സ​വ​പ്രീ​തി ജ​നി​പ്പി​ച്ചാ​ണ് നാ​ട് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. ത​ട​ത്തി​പ്പ​റ​മ്പ് പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് റോ​ഡി​ന്റെ ഉ​ദ്ഘാ​ട​ന​ക​ര്‍​മ്മം ന​ട​ത്തി​യ​ത്.

റോ​ഡ് നി​ര്‍​മ്മാ​ണ​ത്തി​ന് മു​ഖ്യ​നേ​തൃ​ത്വം വ​ഹി​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ന്‍​സി ജെ​യ്‌​സ​ൺ പ​ഞ്ചാ​യ​ത്തം​ഗം ജോ​ബി ജോ​സ​ഫ് എ​ന്നി​വ​ർ​ക്ക് നാ​ട്ടു​കാ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. റോ​ഡ് വി​ക​സ​നം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ​സ്ഥ​ലം വി​ട്ടു ന​ല്‍​കി​യ വി​ജ​യ​കു​മാ​രി ഹേ​മാ​ല​യ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ച് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ആ​ദ​രി​ച്ചു. റോ​ഡി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മ്മി​ക്കു​ന്ന​തി​നും ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നു​മാ​യി 10 ല​ക്ഷം രൂ​പ ഉ​ട​ന്‍ അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. ജി​ല്ലാ പ​ഞ്ചാ​യ ആം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം.​പി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഒ.​ആ​ര്‍. വി​ജേ​ഷ് , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്‍​സി ജെ​യ്‌​സ​ണ്‍, ര​തീ​ഷ് എ​ണ്ണ​ച്ചേ​രി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ഷാ​മോ​ള്‍ ജോ​ബി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബെ​ന്‍​സി ജോ​ഷി, ജോ​യി ചാ​ണ​ക​പ്പാ​റ, ജോ​ബി ജോ​സ​ഫ്, ജോ​യി ജോ​ര്‍​ജ് കൈ​ത​യ്ക്ക​ൽ, ആ​ശ ജോ​ണ്‍ സാ​മു​വ​ല്‍, മൈ​ക്കി​ള്‍ പ​ന​മ​ട, ബി​ജു ത​ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up