ലോകപോളിയോ ദിനത്തോടനുബന്ധിച്ച് വൈക്കം ടൗൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോളിയോ നിർമാർജനത്തെക്കുറിച്ച് അവബോധം നൽകാൻ നടത്തിയ ബോധവത്കരണ സെമിനാറും ക്ല
വൈക്കം: ലോകപോളിയോ ദിനത്തോടനുബന്ധിച്ച് വൈക്കം ടൗൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോളിയോ നിർമാർജനത്തെക്കുറിച്ച് അവബോധം നൽകാൻ ബോധവത്കരണ സെമിനാറും ക്ലബ്ബ് തയ്യാറാക്കിയ വീഡിയോയുടെ പ്രദർനവും നടത്തി.റോട്ടറി അസിസ്റ്റന്റ് ഗവര്‍ണർ ടി.കെ. ശിവപ്രസാദ് ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് ഡോ. അനൂപ്കുമാര്‍ രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ബോധവത്കരണ സന്ദേശം കൂടുതൽ പേരിൽ എത്തിക്കുന്നതിനായി വീഡിയോയുടെ പകർപ്പുകൾ വൈക്കത്തെ വിവിധ ആശുപത്രികൾക്ക് കൈമാറി. റോട്ടേറിയൻ ജീവൻ ശിവറാം ബോധവത്കരണ ക്ലാസ് നയിച്ചു. ക്ലബ് സെക്രട്ടറി ഡോ. മനോജ്, റോട്ടേറിയൻമാരായ സ്വാമിനാഥന്, എൻ.കെ . സെബാസ്റ്റ്യൻ, സന്ദീപ് മുരളീധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags :