കാട്ടാന്പാക്കില് പ്രവര്‍ത്തിക്കുന്ന ഖാദി ഉത്പാദക കേന്ദ്രം
ഞീഴൂർ: കാട്ടാമ്പാക്ക്-ഞീഴൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ഖാദി ഉദ്പാദക കേന്ദ്രം തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി സ്വീകരിച്ചതായി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം ബോബന് മഞ്ഞളാമലയില്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആറ് ലക്ഷം രൂപ ഖാദി ഉദ്പാദന കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ പ്രവര്‍ത്തനത്തിനായി അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്തംഗം അറിയിച്ചു.
ശ്രീധരന്‍പിള്ള മഴുവഞ്ചേരി സൗജന്യമായി നല്കിയ സ്ഥലത്താണ് ഖാദി ഉദ്പാദന കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. 1983 ഡിസംബര്‍ ഒന്നിന് ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായിരുന്ന റ്റി.എച്ച്. മുസ്തഫ എംഎല്‍എയാണ് ഖാദി ഉദ്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തത്. തുടക്കത്തില്‍ ഏതാനും വനിതകള്‍ നൂല് നൂല്പ് പണികളാണ് ചെയ്തിരുന്നത്. പിന്നീട് അതു നിന്നുപോയി.
ഇപ്പോള്‍ നാല് വനിതകള്‍ മാത്രമാണ് ഇവിടെ തൊഴില്‍ ചെയ്തുവരുന്നത്. തൊഴിലാളികള്‍ക്ക് ആവശ്യത്തിനുള്ള വേതനം ലഭിക്കാത്തതുമൂലം തൊഴില്‍ ചെയ്യുന്നതിന് വനിതകളും താത്പര്യം കാണിക്കുന്നില്ല. 1983 ല്‍ കെട്ടിടം പണിതതിനുശേഷം മെയിന്റന്‍സ് പണികളോ, മറ്റു വികസന പ്രവര്‍ത്തനങ്ങളോ ചെയ്യാത്തതുമൂലം കെട്ടിടം ജീര്‍ണാവസ്ഥയിലാണ്. ഖാദി ഉദ്പാദന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായി ഡിവിഷന് മെംബർ ബോബന് മഞ്ഞളാമലയില്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തുണി നെയ്ത്ത് ശാലയായി ഖാദി കേന്ദ്രം ഉയര്‍ത്തി കൂടുതല്‍ വനിതകള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുവേണ്ട പദ്ധതികള്‍ തയാറാക്കി കെട്ടിടം അറ്റകുറ്റപ്പണികള്‍ ചെയ്തു ഭംഗിയാക്കുന്നതിനും തുണിനെയ്ത്ത് ശാലയായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിച്ചു.
കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ ചെയ്യുന്നതിനും തറി മെഷീന് വാങ്ങി ഖാദി ഉദ്പാദന കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് മന്ത്രി മോന്‍സ് ജോസഫിന് നിവേദനം നല്‍കുമെന്നും ബോബന് അറിയിച്ചു. ത്രിതല പഞ്ചായത്തുകളില്‍ നിന്നും ഫണ്ടുകള്‍ ലഭ്യമായാല്‍ മാത്രമേ പദ്ധതി പൂര്‍ണമായ രീതിയില്‍ നടപ്പിലാക്കാനാവു. നൂറോളം വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ബ്ലോക്ക് പഞ്ചായത്ത് മെംബർ ബോബന് മഞ്ഞളാമലയില്‍ അറിയിച്ചു.
Tags :