തലയോലപ്പറമ്പ് കൃഷിഭവന്റെ കീഴിലുള്ള കോലത്താർ പാടശേരത്തിൽ പുഞ്ച കൃഷിക്ക് വിതയ്ക്കാനുള്ള നെൽവിത്തിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് അം
തലയോലപ്പറമ്പ്: പഞ്ചായത്ത് കൃഷിഭവന്റെ കീഴിലുള്ള കോലത്താർ പാടശേഖരത്തിൽ പുഞ്ച കൃഷി ചെയ്യുന്നതിന് ജനകീയാസൂത്രണ പദ്ധതി പ്രകാരം സൗജന്യമായി ലഭിച്ച ഉമ ഇനത്തിൽപെട്ട നെൽവിത്ത് വിതരണം ചെയ്തു.
93ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ അര ഏക്കറും ഒരേക്കറുമൊക്കെ നിലമുള്ള സാധാരണ കർഷകരാണ് ഭൂരിഭാഗവും. വിത്ത് വിതരണോദ്ഘാടനം പഞ്ചായത്ത് അംഗം കെ.കെ.ഷാജി നിർവഹിച്ചു.
പാടശേഖര സമിതി പ്രസിഡന്റ് സാബുജോർജ് മംഗലത്ത് അധ്യക്ഷത വഹിച്ചു. പാടശേഖര സമിതി സെക്രട്ടറി പി.ജി. ഷാജിമോൻ, സമിതി അംഗങ്ങളായ കെ.എസ്. പുഷ്പരാജൻകണ്ടത്തിൽ,കുമാരിനടേശൻ, ഉല്ലാസ് വാവപഴമ്പെട്ടി എന്നിവർ പ്രസംഗിച്ചു.
Tags :