x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളം ക​യ​റി​യ വീ​ടു​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ല്ല; നി​ര​ണ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: October 27, 2026 01:08 AM IST | Updated: October 27, 2026 01:08 AM IST

നി​ര​ണ​ത്ത് വെ​ള്ളം ക​യ​റി​യ വീ​ടു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫി​സ​റെ ഉ​പ​രോ​ധി​ച്ച​പ്പോ​ൾ.

നി​ര​ണം: വെ​ള്ള​പ്പൊ​ക്കം ക​ഴി​ഞ്ഞു ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും വെ​ള്ളം ക​യ​റി​യ വീ​ടു​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​ര​ണ​ത്ത് വി​ല്ലേ​ജ് ഓ​ഫ‌ി​സ​റെ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​പ​രോ​ധി​ച്ചു.

ഓ​ഗ​സ്റ്റി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി ദു​രി​തം അ​നു​ഭ​വി​ച്ച​വ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ സ​ഹാ​യ​മാ​യ 10000 രൂ​പ

നി​ര​ണം വി​ല്ലേ​ജി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ ചൂ​ണ്ടി​കാ​ട്ടി​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ നി​ര​ണം വി​ല്ലേ​ജ് ഓ​ഫി​സ​റെ ഉ​പ​രോ​ധി​ച്ച​ത്.
നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ല​ക്സ് പു​ത്തു​പ്പ​ള്ളി​ൽ, ബി​ന്ദു ജെ. ​വൈ​ക്ക​ത്തു​ശേ​രി, ജോ​മോ​ൾ മാ​ത്യു എ​ന്നി​വ​രാ​ണ് വാ​ർ​ഡി​ലെ ജ​ന​ങ്ങ​ളു​മാ​യി എ​ത്തി വി​ല്ലേ​ജ് ഓ​ഫി​സ​റെ ഉ​പ​രോ​ധി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ ഉ​റ​പ്പി​ൻ​മേ​ലാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​ച്ച​ത്. നി​ര​ണം വി​ല്ലേ​ജി​ലെ 3000-ൽ ​പ​രം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​താ​യി​ട്ടാ​ണ് ക​ണ​ക്ക്. ഇ​തി​ൽ 2500 ൽ ​പ​രം വീ​ട്ടു​കാ​ർ ദു​രി​ത സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൽ പ​ല​ർ​ക്കും 5000 രൂ​പ വീ​തം ല​ഭി​ച്ചു​വെ​ങ്കി​ലും യാ​തൊ​രു സ​ഹാ​യ​വും ല​ഭി​ക്കാ​ത്ത നി​ര​വ​ധി പേ​രു​ണ്ട്. ക​ടു​വ​ൻ​കു​ഴി ഉ​ന്ന​തി​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു. ഇ​വി​ടെ പ​ല​ർ​ക്കും ഇ​തേ​വ​രെ പ​ണം ല​ഭി​ച്ചി​ട്ടി​ല്ല. പ​ല​രും സ​ഹാ​യം വൈ​കു​ന്ന​തി​നാ​ൽ താ​ലൂ​ക്ക് ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും നി​ര​ണം വി​ല്ലേ​ജി​ൽ നി​ന്ന് അ​പേ​ക്ഷ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ച​ത്. ക​ടു​വ ൻ ​കു​ഴി,തോ​ട്ടു​മ​ട, നി​ര​ണം വെ​സ്റ്റ്, തോ​ട്ട​ടി, വ​ട​ക്കും​ഭാ​ഗം, നി​ര​ണം സെ​ൻ​ട്ര​ൽ , ഇ​ര​ത്തോ​ട് ഭാ​ഗ​ങ്ങ​ളി​ൽ എ​ല്ലാം വെ​ള്ളം ക​യ​റി​യ വീ​ട്ടു​കാ​ർ​ക്ക് പ​ണം ല​ഭി​ക്കു​വാ​നു​ണ്ട്.

Tags :

Recent News

Corehub Up