x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ മ​ർ​ദി​ക്കു​ന്ന​ത് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 26, 2026 10:56 PM IST | Updated: October 26, 2026 10:56 PM IST

ശ്യാം​കു​മാ​ർ

ആ​ല​പ്പു​ഴ: വീ​യ​പു​ര​ത്ത് ഭാ​ര്യ​യെ മ​ർ​ദി​ക്കു​ന്ന​ത് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. കാ​ർ​ത്തി​ക​പ്പ​ള്ളി ചെ​റു​ത​ന ശ്യാം ​നി​വാ​സി​ൽ ശ്യാം​കു​മാ​ർ(42) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശ്യാം​കു​മാ​ർ ഭാ​ര്യ​യെ മ​ർ​ദി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു പൊ​ലി​സ് സം​ഘം. പ്ര​തി​യെ അ​നു​ന​യി​പ്പി​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ജീ​പ്പി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ടെ ഇ​യാ​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ജീ​പ്പി​ൽ ക​യ​റാ​ൻ വി​സ​മ്മ​തി​ച്ച പ്ര​തി സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ സേ​തു​നാ​ഥി​ന്‍റെ വ​ല​തു​കൈ​യി​ലെ ചെ​റു​വി​ര​ൽ പി​ടി​ച്ചു​തി​രി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​ര​ലി​ലെ ലി​ഗ​മെ​ന്‍റി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : CrimeNews Alappuzha Veeyapuram NewsUpdate Headlines Investigation CaseFile FIR

Recent News

Corehub Up