സുധീഷ്
മലപ്പുറം: ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. പെരുവയല്‍ മുണ്ടയ്ക്കല്‍ സ്വദേശിയായ സുധീഷിന്റെ മൃതദേഹമാണ് പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് സുധീഷ് പുഴയില്‍ ഒഴുക്കിൽപ്പെട്ടത്.
തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശക്തമായ അടിയൊഴുക്കുള്ള പ്രദേശമായതിനാല്‍ ഊര്‍ക്കടവ് പാലത്തിന് സമീപം രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നു. അപകടവിവരം അറിഞ്ഞ ഉടന്‍തന്നെ വിവിധ സേനാവിഭാഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു.
പുഴയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ആദ്യഘട്ടത്തില്‍ സുധീഷിനെ കണ്ടെത്താനായില്ല. അപകടസാധ്യത കണക്കിലെടുത്ത് ഏറെ ജാഗ്രതയോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. വിവിധ സംഘങ്ങളെ ഏകോപിപ്പിച്ച് പുഴയില്‍ പരിശോധന തുടരുന്നതിനിടെയാണ് പാലത്തിന് സമീപം പുഴയുടെ നടുവില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.
Tags : ChaliyarRiver Chaliyar Malappuram NewsUpdate Headlines