Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chaliyar

ചാ​ലി​യാ​റി​ല്‍ വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു

എ​ട​ക്ക​ര: കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം പു​ഴ കാ​ണാ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി ചാ​ലി​യാ​റി​ല്‍ മു​ങ്ങി മ​രി​ച്ചു. പാ​ലേ​മാ​ട് എ​സ്‌​വി​എ​ച്ച്എ​സ്എ​സ് എ​ട്ടം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ചാ​ത്തം​മു​ണ്ട പീ​പ്പി​ള്‍​സ് വി​ല്ലേ​ജ് പ​ര​പ്പ​ന്‍ ഷ​മീ​റി​ന്‍റെ മ​ക​ന്‍ ഷാ​മി​ല്‍ (13) ആ​ണ് ചാ​ലി​യാ​ര്‍ പു​ഴ​യു​ടെ പോ​ത്തു​ക​ല്ല് ക​ട​വി​ല്‍ മു​ങ്ങി മ​രി​ച്ച​ത്.

ഉ​ച്ച​ക്ക് 12.15 ഓ​ടെ​യാ​ണ് സം​ഭ​വം. ന​ല്ലം​ത​ണ്ണി ത്വ​യി​ബ​ത്തു​ല്‍ ഉ​ലൂം അ​ക്കാ​ഡ​മി​യി​ല്‍ പ​ഠി​ക്കു​ന്ന ഷാ​മി​ല്‍, ദ​ര്‍​സി​ന്‍റെ പി​രി​വി​നാ​യാ​ണ് മ​റ്റ് മൂ​ന്നു സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പോ​ത്തു​ക​ല്ലി​ലെ​ത്തി​യ​ത്. സു​ഹൃ​ത്തു​ക്ക​ളെ പു​ഴ കാ​ണി​ക്കാ​നാ​യി ചാ​ലി​യാ​റി​ന്‍റെ പോ​ത്തു​ക​ല്ല് ക​ട​വി​ലെ താ​ല്‍​ക്കാ​ലി​ക പാ​ല​ത്തി​ന് സ​മീ​പ​മെ​ത്തി​യ ഷാ​മി​ല്‍ പു​ഴ​യി​ലി​റ​ങ്ങു​ക​യും ക​യ​ത്തി​ല്‍ മു​ങ്ങി​ത്താ​ഴു​ക​യു​മാ​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ള്‍ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ര്‍ പു​ഴ​യി​ലി​റ​ങ്ങി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഷാ​മി​ലി​നെ കി​ട്ടി​യ​ത്. ഉ​ട​ന്‍ പോ​ത്തു​ക​ല്ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം രാ​ത്രി ഏ​ഴോ​ടെ മ​ണി​യോ​ടെ പീ​പ്പി​ള്‍​സ് വി​ല്ലേ​ജി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. ക​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30ന് ​ഭൂ​ദാ​നം തു​ടി​മു​ട്ടി ജു​മാ മ​സ്ജി​ദി​ൽ ന​ട​ക്കും. നു​സ്റ​ത്താ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഫ​യാ​സ്, ഫാ​യി​സ, ജ​സ.

Latest News

Corehub Up