കൊല്ലപ്പെട്ട ഇന്ദിരയും സഹോദരൻ അപ്പുവും
തൃശൂർ: പാലിയേക്കര ചിറ്റിശേരിയിൽ ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി. ചിറ്റിശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57) എന്നിവരാണ് മരിച്ചത്.
ഭിന്നശേഷിക്കാരിയായ ഇന്ദിരയെ വീട്ടിൽ മരിച്ച നിലയിലും അപ്പുവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അപ്പു ചുമട്ടുതൊഴിലാളിയാണ്. ഇയാൾക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Thrissur NewsUpdate Headlines Crime Police Investigation CaseFile FIR