x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്ട​പ്പ​ന മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ന്‍-കു​ന്ത​ളം​പാ​റ റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ല്‍

വെബ് ഡെസ്ക്
Published: October 27, 2026 12:14 AM IST | Updated: October 27, 2026 12:14 AM IST

അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ റോ​ഡ്.

ക​ട്ട​പ്പ​ന: മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ന്‍- കു​ന്ത​ളം​പാ​റ റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞുവീ​ണ​തോ​ടെ റോ​ഡ് അ​പ​ക​ട ഭീ​ഷ​ണി​യി​ല്‍. ഒ​രു മാ​സം മു​മ്പാ​ണ് ഇ​വി​ടെ റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞുവീ​ണ​ത്. നി​ത്യേ​ന നി​ര​വ​ധി പേ​ര്‍ ക​ട​ന്നുപോ​കു​ന്ന ഇ​വി​ടെ റോ​ഡ​രി​കി​ലെ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ മാ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് പി​ഡ​ബ്ല്യുഡി റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞ​ത്. പി​ന്നീ​ട് റി​ബ​ണ്‍ കെ​ട്ടി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ണ്ടും ഇ​ടി​ഞ്ഞു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും സ​ഞ്ച​രി​ക്കു​ന്ന ഇ​വി​ടെ സു​ര​ക്ഷ​യി​ല്ലാ​ത്ത​തി​നാ​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. നി​ല​വി​ല്‍ റിംഗ് റോ​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട റോ​ഡാ​യ​തി​നാ​ലും ഫ​ണ്ടി​ന്‍റെ ല​ഭ്യ​തക്കു​റ​വി​നാ​ലു​മാ​ണ് സം​ര​ക്ഷ​ണഭി​ത്തി നി​ര്‍​മാ​ണ​ത്തി​ന് ത​ട​സ​മാ​കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞ​തി​നാ​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പടെ അ​പക​ട​ത്തി​ല്‍​പെ​ടാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണ്.

ഇ​ടി​ഞ്ഞ റോ​ഡി​നോ​ടു ചേ​ര്‍​ന്ന് 11 കെ​വി വൈ​ദ്യു​ത പോ​സ്റ്റു​മു​ണ്ട്. റോ​ഡി​ലെ അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ പി​ഡ​ബ്ല്യുഡി അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

 

 

Tags :

Recent News

Corehub Up