തിരുവല്ലയിൽ നടന്ന ജന്തർ മന്തർ ഐക്യദാർഢ്യ കൂട്ടായ്മ മുൻ എംഎൽഎ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, നിയമവിരുദ്ധമായ എസ്ഐആർ പിൻവലിക്കുക, 2023-ലെ നിയമ ഭേദഗതി റദ്ദാക്കി കമ്മിഷണർ നിയമന സമിതിയിൽ ചീഫ് ജസ്റ്റിസിനെ തിരികെ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിൽ നടക്കുന്ന സമരത്തിന് അഭിവാദ്യമർപ്പിച്ച് ജന്തർമന്ദിർ കൂട്ടായ്മ സംഘടിപ്പിച്ചു
തിരുവല്ല ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പരിപാടി മുൻ എംഎൽഎ ജോസഫ് എം.
പുതുശേരി ഉദ്ഘാടനം ചെയ്തു. വോട്ടർമാർ സർക്കാരിനെ തെരഞ്ഞെടുക്കുന്നതിന് പകരം സർക്കാർ വോട്ടർമാരെ തെരഞ്ഞെടുക്കുന്ന ജനാധിപത്യ വിരുദ്ധ നടപടിയാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. ഈ നടപടികളെ ചോദ്യം ചെയ്യുന്നവരെ രാജ്യവിരുദ്ധരായി മുദ്രകുത്തി മുന്നോട്ടു പോകാനുള്ള ബിജെപിയുടെ പരിശ്രമങ്ങൾ ജനാധിപത്യ സമരങ്ങൾക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് രാജ്യത്തു കണ്ടുവരുന്നതെന്ന് പുതുശേരി അഭിപ്രായപ്പെട്ടു.
എസ്. രാധാമണി അധ്യക്ഷത വഹിച്ചു. പ്രഫ. കെ. എം. തോമസ്, പി.ജി.പ്രസന്നകുമാർ, ബിനു വി. ഈപ്പൻ, എസ്. രാജീവൻ, അജിമോൻ ചാലക്കേരി, സി.പി.ജോൺ, കെ.അംബുജാക്ഷൻ, ശരണ്യരാജ്, ജോസഫ് ചാക്കോ, എ. വി. ജോർജ്, ജിനു തൊമ്പുകുഴി, ഏകലവ്യൻ ബോധി, വി. ജെ. റെജി, അജികുമാർ കറ്റാനം, ബിനു ബേബി, കെ. ജി.അനിൽകുമാർ, സുരേഷ് കല്ലേലി, ടി. കോശി, ജോയ് ജോസഫ്, ജോൺസൻ തിരുവല്ല, ഹരി പാട്ടപ്പറമ്പിൽ, സിജു സാമുവേൽ എന്നിവർ പ്രസംഗിച്ചു.
Tags :