x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ്ഞാ​ന ദ​ര്‍ശി​നി പ​ദ്ധ​തി​: ജി​ല്ല​യി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ചു​

വെബ് ഡെസ്ക്
Published: October 27, 2026 01:15 AM IST | Updated: October 27, 2026 01:15 AM IST

കോ​ട്ട​യം: സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി കു​റ​ഞ്ഞ ചെ​ല​വി​ല്‍ പ്ര​ത്യേ​ക വി​നോ​ദ​യാ​ത്രാ പാ​ക്കേ​ജ് ഒരുക്കുന്ന കെ​എ​സ്ആ​ര്‍ടി​സിയുടെ വി​ജ്ഞാ​ന ദ​ര്‍ശി​നി പ​ദ്ധ​തി​ക്ക് ജില്ലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു. പ​ഠ​ന​ത്തോ​ടൊ​പ്പം വി​നോ​ദ​വും പ്രാ​യോ​ഗി​ക അ​റി​വും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ച​രി​ത്ര, സാം​സ്‌​കാ​രി​ക, ശാ​സ്ത്ര, പ്ര​കൃ​തി​ദ​ത്ത കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച് അ​റി​വ് നേ​ടു​ന്ന​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്.

ബ​ജ​റ്റ് ടൂ​റി​സ​ത്തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി പോ​കേ​ണ്ട സ്ഥ​ല​ങ്ങ​ളും സ​മ​യ​വും ഉ​ള്‍പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു തീ​രു​മാ​നി​ക്കാം. യാ​ത്ര​യും ദൂ​ര​വും വി​ദ്യാ​ര്‍ഥി​ക​ളു​ടെ എ​ണ്ണ​വും പ​രി​ഗ​ണി​ച്ചു പ​ര​മാ​വ​ധി കു​റ​ഞ്ഞ നി​ര​ക്കി​ല്‍ കെ​എ​സ്ആ​ര്‍ടി​സി യാ​ത്ര സം​ഘ​ടി​പ്പി​ക്കും.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് വി​വി​ധ യാ​ത്രാ പാ​ക്കേ​ജു​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ചു വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കു​ന്ന​തി​നു​ള്ള ഇ​ന്‍ഡ​സ്ട്രി​യ​ല്‍ വി​സി​റ്റ് സൗ​ക​ര്യ​വും ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

വി​ദ്യാ​ര്‍ഥി​ക​ളു​ടെ സു​ര​ക്ഷി​ത​മാ​യ യാ​ത്ര​യ്ക്ക് അ​നു​യോ​ജ്യ​മാ​യ പ്ര​ത്യേ​ക കെ​എ​സ്ആ​ര്‍ടി​സി ബ​സു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ പ്ര​ത്യേ​ക ബ​സു​ക​ളി​ല്‍ ഒ​രേ​സ​മ​യം 36 വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും വി​ജ്ഞാ​ന​കേ​ന്ദ്ര​ങ്ങ​ളും സന്ദ​ര്‍ശി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന സ്‌​കൂ​ളു​ക​ള്‍ക്കും കോ​ള​ജു​ക​ള്‍ക്കും പ​ദ്ധ​തി​യു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. യാ​ത്രാ പാ​ക്കേ​ജു​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കും ബു​ക്കിം​ഗി​നും ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ ജി​ല്ലാ കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍മാ​രെ ബ​ന്ധ​പ്പെ​ടാം വി​വ​ര​ങ്ങ​ള്‍ക്ക്: 9188938526.

Tags :

Recent News

Corehub Up