x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​ധ്യാ​​പ​​ക​​ർ മാ​​റ്റ​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന ചാ​​ല​​ക​​ശ​​ക്തി​​യാ​​ക​​ണം: ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി

വെബ് ഡെസ്ക്
Published: October 27, 2026 01:38 AM IST | Updated: October 27, 2026 01:38 AM IST

മാ​​ന്നാ​​നം സെ​ന്‍റ് ജോ​​സ​​ഫ്സ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജി​​ൽ 2024-26 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തെ ബി​​എ​​ഡ്-​​എം​​എ​​ഡ് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങ് ജി​​ല്ലാ പൊ​ലി​​സ് മേ​

മാ​​ന്നാ​​നം: അ​​ധ്യാ​​പ​​ന​​ത്തെ ജോ​​ലി​​ക്ക​​പ്പു​​റം സേ​​വ​​ന​​മാ​​യി കാ​​ണ​​ണ​​മെ​​ന്നും കു​​ട്ടി​​ക​​ളി​​ൽ മാ​​റ്റ​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന ചാ​​ല​​ക ശ​​ക്തി​​യാ​​യി മാ​​റാ​​ൻ ഓ​​രോ അ​​ധ്യാ​​പ​​ക​​നും ത​​യാ​​റാ​​ക​​ണ​​മെ​​ന്നും ജി​​ല്ലാ പൊ​​ലി​സ് ചീ​​ഫ് കെ.​​എം. സാ​​ബു മാ​​ത്യു. മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ്സ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജി​​ൽ 2024-26 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തെ ബി​​എ​​ഡ്-​​എം​​എ​​ഡ് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങി​​നോ​​ടൊ​​പ്പം ന​​ട​​ന്ന മെ​​റി​​റ്റ് ഡേ​​യി​​ൽ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ബി​​എ​​ഡ് ഡി​​ഗ്രി പ​​രീ​​ക്ഷ​​യി​​ൽ മൂ​​ന്ന് ഒ​​ന്നാം റാ​​ങ്കു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ മി​​ക​​ച്ച റാ​​ങ്കു​​ക​​ൾ ക​​ര​​സ്ഥ​​മാ​​ക്കി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും പാ​​ഠ്യ-​​പാ​​ഠ്യേ​​ത​​ര മേ​​ഖ​​ല​​ക​​ളി​​ൽ മി​​ക​​വ് തെ​​ളി​​യി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും ആ​​ദ​​രി​​ച്ചു. യം​​ഗ് പ്രോ​​മി​​സിം​​ഗ് ടീ​​ച്ച​​റാ​​യി സി​​സ്റ്റ​​ർ എ.​​കെ​.​സ​​ജി​​നി​യെ​​യും ബെ​​സ്റ്റ് പെ​​ർ​​ഫോ​​മ​​റാ​​യി ജു​​വ​​ൽ ജ​​യിം​​സി​​നെ​​യും തെ​​രെ​​ഞ്ഞെ​​ടു​​ത്തു.

കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ കോ​​ള​​ജ് മാ​​നേ​​ജ​​ർ ഫാ. ​​ജോ​​സ​​ഫ് വ​​ട്ട​​പ്പ​​റ​​മ്പി​​ൽ സി​​എം​​ഐ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ല​​ത ജോ​​സ​​ഫ്, ബ​​ർ​​സാ​​ർ ഫാ.​ ​ഡോ. ടി​​ൻ​​സ് ന​​ടു​​പ്പ​​റ​​മ്പി​​ൽ, പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി സം​​ഘ​​ട​​ന​​യു​​ടെ പ്ര​​സി​​ഡ​​ന്‍റ് ജ​​യിം​​സ് കു​​ര്യ​​ൻ, സ്റ്റാ​​ഫ് സെ​​ക്ര​​ട്ട​​റി ഷൈ​​ജു ഫ്രാ​​ൻ​​സി​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags :

Recent News

Corehub Up