ചേന്തംപള്ളിയിൽ റോഡ്സൈഡ് കാട് പിടിച്ച നിലയിൽ.
പാമ്പാടി: കെകെ റോഡില്‍ അരികിലെ കാടും അനധികൃത വ്യാപാരങ്ങളും വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരു പോലെ ദുരിതമാകുന്നു. പാതയിലെ കാടുകള്‍ വെട്ടിത്തെളിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത് അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല. വഴിയോര കച്ചവടക്കാരില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനു റോഡില്‍ ടാറിംഗിനോട് ചേര്‍ത്തു വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതു വീതി കുറഞ്ഞ റോഡില്‍ അപകട ഭീഷണി കൂട്ടുന്നു.
ശബരിമല മണ്ഡലകാലം തുടങ്ങുമ്പോൾ നിലവിലുള്ളതിന്റെ ഇരട്ടയിലധികം വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. തീര്‍ഥാടകരെ ലക്ഷ്യമിട്ടു പുതിയ വ്യാപാരങ്ങളും തുടങ്ങാന്‍ സാധ്യതയേറെയുണ്ട്.
അടിയന്തരമായി റോഡിലെ കാഴ്ചമറയ്ക്കുന്ന കാടുകള്‍ വെട്ടിനീക്കുകയും വഴിയോര വാണിഭങ്ങള്‍ പൂര്‍ണമായി തടയാനും അധികൃതരുടെ ഭാഗത്തുനിന്നു നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദേശീയപാത അഥോറിറ്റി കെകെ റോഡ് ഏറ്റെടുത്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടിട്ടുണ്ടെങ്കിലും വേഗമില്ല. മണര്‍കാട് മുതല്‍ പാമ്പാടി വരെയുള്ള ഭാഗത്താണ് ഇപ്പോള്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നത്.
പാതയോരങ്ങളിലെ കാട് തെളിക്കാൻ ഉടൻ നടപടി
കോട്ടയം: ദേശീയ പാതയോരങ്ങളിലെയും പിഡബ്ല്യുഡി റോഡരികുകളിലെയും കാട് തെളിക്കാൻ ഉടൻ നടപടി ഉണ്ടാകുമെന്ന് എംപിയുടെയും ജില്ലാ കളക്ടറുടെയും ഉറപ്പ്.
ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്ലാനിംഗ് ഹാളിൽ ചേർന്ന യോഗത്തിൽ പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക്ക് അടുത്തിടെ പാമ്പാടി പതിമൂന്നാം മൈലിൽ രണ്ടു യുവതികൾ റോഡപകടത്തിൽ മരണപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുത്തിയപ്പോളാണ് ഇരുവരും ഈ ഉറപ്പ് നൽകിയത്.
Tags :