x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​നി​യും തു​റ​ക്കാ​തെ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യം

വെബ് ഡെസ്ക്
Published: October 27, 2026 01:30 AM IST | Updated: October 27, 2026 01:30 AM IST

നി​​ർ​​മാ​​ണ​​ത്തി​​ലി​​രി​​ക്കു​​ന്ന ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭ​​യു​​ടെ ഓ​​ഫീ​​സ് മ​​ന്ദി​​രം.

ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭാ​​കാ​​ര്യാ​​ല​​യ​​ത്തി​​ന് പു​​തി​​യ കെ​​ട്ടി​​ടം നി​​ർ​​മി​​ച്ച് ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തി​​യി​​ട്ട് ഒ​​രു വ​​ർ​​ഷ​​മാ​​കു​​ന്നു. പ​​ക്ഷേ ന​​ഗ​​ര​​സ​​ഭാ​​കാ​​ര്യാ​​ല​​യം ഇ​​പ്പോ​​ഴും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത് പ​​ഴ​​യ കെ​​ട്ടി​​ട​​ത്തി​​ൽ ത​​ന്നെ.

ഒ​​ട്ടേ​​റെ നി​​ർ​​മാ​​ണ പ്ര​​വൃ​​ത്തി​​ക​​ൾ ബാ​​ക്കി നി​​ൽ​​ക്കേ ക​​ഴി​​ഞ്ഞ പ​​ഞ്ചാ​​യ​​ത്ത് - ന​​ഗ​​ര​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​മ്പാ​​യി ധൃ​​തി​​വ​​ച്ച് ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ ഒ​​രു വ​​ർ​​ഷം പി​​ന്നി​​ടു​​മ്പോ​​ഴും നി​​ർ​​മാ​​ണ പ്ര​​വൃ​​ത്തി​​ക​​ൾ അ​​വ​​ശേ​​ഷി​​ക്കു​​ക​​യാ​​ണ്.

നീ​​ണ്ടൂ​​ർ റോ​​ഡി​​ൽ പ​​ഴ​​യ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന സ്ഥ​​ല​​ത്താ​​ണ് പു​​തി​​യ ന​​ഗ​​ര​​സ​​ഭാ കാ​​ര്യാ​​ല​​യം നി​​ർ​​മി​​ക്കു​​ന്ന​​ത്. 2022ൽ ​​നി​​ർ​​മാ​​ണോ​​ദ്ഘാ​​ട​​നം ന​​ട​​ത്തി​​യ ആ​​ധു​​നി​​ക ഓ​​ഫീ​​സ് സ​​മു​​ച്ച​​യ​​ത്തി​​ൽ കൗ​​ൺ​​സി​​ൽ ഹാ​​ൾ, ചെ​​യ​​ർ​​പേ​​ഴ്സ​​ന്‍റെ​​യും വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ന്‍റെ​​യും സെ​​ക്ര​​ട്ട​​റി​​യു​​ടെ​​യും ഓ​​ഫീ​​സ് മു​​റി​​ക​​ൾ, വി​​വി​​ധ സ്ഥി​​രം​സ​​മി​​തി യോ​​ഗ ഹാ​​ൾ, വി​​വി​​ധ ഓ​​ഫീ​​സു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ വി​​ഭാ​​വ​​നം ചെ​​യ്യു​​ന്നു.

അ​​സൗ​​ക​​ര്യ​​ങ്ങ​​ളി​​ൽ വീ​​ർ​​പ്പു​​മു​​ട്ടു​​ന്ന നി​​ല​​വി​​ലെ ഓ​​ഫീ​​സി​​ൽ​നി​​ന്ന് എ​​ത്ര​​യും വേ​​ഗം പു​​തി​​യ കെ​​ട്ടി​​ട​​ത്തി​​ലേ​​ക്ക് ഓ​​ഫീ​​സ് മാ​​റ്റ​​ണ​​മെ​​ന്ന​​താ​​ണ് ജ​​ന​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യം.

നി​​ർ​​മാ​​ണം വേ​​ഗം പൂ​​ർ​​ത്തി​​യാ​​ക്ക​​ണം

കെ​​ട്ടി​​ട നി​​ർ​​മാ​​ണം അ​​ടി​​യ​​ന്ത​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കി എ​​ത്ര​​യും വേ​​ഗം ന​​ഗ​​ര​​സ​​ഭാ​​കാ​​ര്യാ​​ല​​യം തു​​റ​​ക്ക​​ണ​​മെ​​ന്ന് ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് വി​​ക​​സ​​ന​സ​​മി​​തി യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ്ര​​സി​​ഡ​ന്‍റ് കെ.​​എ​​ൻ. ര​​ഞ്ജി​​ത്കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സെ​​ക്ര​​ട്ട​​റി രാ​​ജു ഏ​ബ്ര​​ഹാം, എം.​​സി. ജോ​​സ്, മാ​​ലി​​ക് മു​​ഹ​​മ്മ​​ദ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ഡി​​സം​​ബ​​റി​​ൽ തു​​റ​​ക്കും: ചെ​​യ​​ർ​​മാ​​ൻ

ന​​ഗ​​ര​​സ​​ഭാ കാ​​ര്യാ​​ല​​യം ഡി​​സം​​ബ​​ർ മൂ​​ന്നാം വാ​​ര​​ത്തി​​ൽ പു​​തി​​യ കെ​​ട്ടി​​ട​​ത്തി​​ൽ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ക്കു​​മെ​​ന്ന് ചെ​​യ​​ർ​​മാ​​ൻ ടോ​​മി കു​​രു​​വി​​ള പ​​റ​​ഞ്ഞു. അ​​വ​​ശേ​​ഷി​​ക്കു​​ന്ന നി​​ർ​​മാ​​ണ പ്ര​​വൃ​​ത്തി​​ക​​ൾ​​ക്ക് സാ​​ങ്കേ​​തി​​കാ​​നു​​മ​​തി ല​​ഭി​​ച്ചു. ഫ​​ണ്ട് ഉ​​ട​​ൻ ല​​ഭ്യ​​മാ​​കും.

Tags :

Recent News

Corehub Up