x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ത്തി​ല്ല, നെ​ല്‍​ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍

വെബ് ഡെസ്ക്
Published: October 27, 2026 01:16 AM IST | Updated: October 27, 2026 01:16 AM IST

കോ​​ട്ട​​യം: തു​​ലാ​​മാ​​സം പി​​റ​​ന്നി​​ട്ടും വി​​ത്ത് കി​​ട്ടാ​​നി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ജി​​ല്ല​​യി​​ലെ നെ​​ല്‍​ക​​ര്‍​ഷ​​ക​​ര്‍ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി. പ​​ര​​മ്പ​​രാ​​ഗ​​ത​​മാ​​യി കൃ​​ഷി ചെ​​യ്യു​​ന്ന അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട് മേ​​ഖ​​ല​​യി​​ലെ ക​​ര്‍​ഷ​​ക​​ര്‍ കൃ​​ഷി​​വ​​കു​​പ്പി​​ന്‍റെ അ​​നാ​​സ്ഥ​​യി​​ൽ വ​​ലി​​യ ആ​​ശ​​ങ്ക​​യി​​ലാ​​ണ്. പു​​ഞ്ച​​കൃ​​ഷി​​ക്കാ​​യി അ​​ധി​​ക​​ജ​​ലം പ​​മ്പ് ചെ​​യ്തു നി​​ല​​മൊ​​രു​​ക്കി കാ​​ത്തി​​രി​​ക്കു​​ന്ന ക​​ര്‍​ഷ​​ക​​ര്‍​ക്ക് ദി​​വ​​സ​​ങ്ങ​​ള്‍​ക്കു​​ള്ളി​​ല്‍ ഞാ​​റ്റ​​ടി ത​​യാ​​റാ​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ വ​​ലി​​യ സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത​​യു​​ണ്ടാ​​കും.

ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി വി​​ത്തു​​വി​​ത​​ര​​ണ​​ത്തി​​ന് സാ​​ഹ​​ച​​ര്യ​​മൊ​​രു​​ക്കി​​യെ​​ങ്കി​​ലും വി​​ത്തു​​വി​​ത​​ര​​ണ ഏ​​ജ​​ന്‍​സി​​ക​​ളെ ബ​​ന്ധ​​പ്പെ​​ട്ട് വി​​ത്ത് ല​​ഭ്യ​​മാ​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ ത​​യാ​​റാ​​കാ​​ത്ത​​താ​​ണ് പ്ര​​തി​​സ​​ന്ധി​​ക്ക് കാ​​ര​​ണം. കൃ​​ഷി വ​​കു​​പ്പി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള കെ​​എ​​സ്എ​​സ്ഡി​​എ, എ​​ന്‍​എ​​സ്‌​​സി, ആ​​ര്‍​എ​​ആ​​ര്‍​എ​​സ് തു​​ട​​ങ്ങി​​യ ഏ​​ജ​​ന്‍​സി​​ക​​ളെ​​യാ​​ണ് വി​​ത്തു​​വി​​ത​​ര​​ണ​​ത്തി​​ന് സ​​ര്‍​ക്കാ​​ര്‍ നി​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള​​ത്.

അ​​പേ​​ക്ഷ​​ക​​ളെ​​ല്ലാം പൂ​​ര്‍​ത്തി​​യാ​​ക്കി കാ​​ത്തി​​രി​​ക്കു​​ന്ന ക​​ര്‍​ഷ​​ക​​ര്‍​ക്ക് വി​​ത്ത് ന​​ല്‍​കാ​​മെ​​ന്ന് പ​​റ​​ഞ്ഞ തീ​​യ​​തി​​ക​​ള്‍ പ​​ല ത​​വ​​ണ മാ​​റ്റി​​യെ​​ന്നാ​​ണ് ക​​ര്‍​ഷ​​ക​​രും പാ​​ട​​ശേ​​ഖ​​ര സ​​മി​​തി​​ക​​ളും ആ​​രോ​​പി​​ക്കു​​ന്ന​​ത്. കൃ​​ഷി​​വ​​കു​​പ്പി​​ന്‍റെ മു​​ന്നൊ​​രു​​ക്ക​​മി​​ല്ലാ​​യ്മ​​യാ​​ണ് പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​ക്കി​​യ​​ത്. ഗു​​ണ​​നി​​ല​​വാ​​ര​​മു​​ള്ള നെ​​ല്‍​വി​​ത്തു​​ക​​ള്‍ ക​​ര്‍​ഷ​​ക​​രി​​ല്‍ എ​​ത്തി​​ക്കേ​​ണ്ട കൃ​​ഷി​​വ​​കു​​പ്പ് ആ ​​ചു​​മ​​ത​​ല പാ​​ട​​ശേ​​ഖ​​ര​​സ​​മി​​തി​​ക​​ളു​​ടെ ത​​ല​​യി​​ല്‍ കെ​​ട്ടി​​വ​​ച്ച് കാ​​ഴ്ച​​ക്കാ​​രാ​​യി നോ​​ക്കി​​നി​​ല്‍​ക്കു​​ക​​യാ​​ണെ​​ന്നാ​​ണ് ആ​​ക്ഷേ​​പം.

വി​​പ​​ണി​​യി​​ല്‍ നെ​​ല്ലു​​വി​​ല വ​​ര്‍​ധി​​ച്ച​​തോ​​ടെ വി​​ത്തി​​നും വി​​ല വ​​ര്‍​ധി​​ച്ചു. മൂ​​ന്നു മാ​​സ​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ നെ​​ല്‍​വി​​ത്തു​​ക​​ള്‍ കേ​​ടു​​കൂ​​ടാ​​തി​​രി​​ക്കു​​ക​​യി​​ല്ല. ഇ​​തി​​നാ​​ല്‍ മു​​ന്‍​കൂ​​ട്ടി ബു​​ക്ക് ചെ​​യ്ത​​വ​​ര്‍​ക്ക് മാ​​ത്ര​​മേ വി​​ത്തു​​ക​​ള്‍ നി​​ല​​വി​​ല്‍ ല​​ഭി​​ച്ചി​​ട്ടു​​ള്ളൂ.

വ​​ന്‍​കി​​ട പാ​​ട്ട​​കൃ​​ഷി​​ക്കാ​​ര്‍ ഇ​​ത്ത​​ര​​ത്തി​​ല്‍ വി​​ത്തു​​ക​​ള്‍ വാ​​ങ്ങി​​ക്കൂ​​ട്ടി​​യി​​ട്ടു​​ണ്ട്. ചെ​​റു​​കി​​ട ക​​ര്‍​ഷ​​ക​​രാ​​ണ് ഇ​​പ്പോ​​ള്‍ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി​​രി​​ക്കു​​ന്ന​​ത്. കൃ​​ഷി​​വ​​കു​​പ്പി​​ന്‍റെ വി​​ത്തു​​വി​​ഭാ​​ഗ​​ത്തി​​ന്‍റെ അ​​നാ​​സ്ഥ​​യാ​​ണ് ഈ ​​പ്ര​​തി​​സ​​ന്ധി​​ക്കു പ്ര​​ധാ​​ന​​കാ​​ര​​ണം. വി​​പ​​ണി​​യി​​ല്‍ 50 രൂ​​പ​​യ്ക്കു മു​​ക​​ളി​​ല്‍ വി​​ല​​യു​​ള്ള വ​​ടി​​നെ​​ല്ലി​​ന്‍റെ വി​​ത്ത് ക​​ര്‍​ഷ​​ക​​ര്‍​ക്ക് ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്ന് മു​​ന്‍​കൂ​​ട്ടി കൃ​​ഷി​​വ​​കു​​പ്പി​​നോ​​ട് ക​​ര്‍​ഷ​​ക​​രും പാ​​ട​​ശേ​​ഖ​​ര സ​​മി​​തി​​ക​​ളും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടും ഒ​​രു ന​​ട​​പ​​ടി​​യു​​മു​​ണ്ടാ​​യി​​ല്ല.

നി​​ല​​വി​​ല്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് ല​​ഭി​​ക്കു​​ന്ന​​ത് ഉ​​മ ഇ​​ന​​ത്തി​​ല്‍​പ്പെ​​ട്ട പു​​റം​​വി​​പ​​ണി​​യി​​ല്‍ നെ​​ല്ലി​​ന് ആ​​വ​​ശ്യ​​ക്കാ​​രി​​ല്ലാ​​ത്ത വി​​ത്തി​​ന​​മാ​​ണ്. വി​​ത്തി​​നാ​​യി പ്ര​​ത്യേ​​കം കൃ​​ഷി ചെ​​യ്ത നെ​​ല്ലാ​​ണ് കൃ​​ഷി​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​ത്. എ​​ന്നാ​​ല്‍ നി​​ല​​വി​​ല്‍ ക​​ര്‍​ഷ​​ക​​രി​​ല്‍ നി​​ന്നും മി​​ല്ലു​​കാ​​ര്‍ സം​​ഭ​​രി​​ക്കു​​ന്ന നെ​​ല്ലു​​ത​​ന്നെ​​യാ​​ണ് വി​​ത്താ​​യി ഉ​​യ​​ര്‍​ന്ന വി​​ല​​യ്ക്ക് വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്.

Tags :

Recent News

Corehub Up