x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ക്ക​നാ​ട് മേ​ൽ​പ്പാ​ലം: പൈ​ലു​ക​ളു​ടെ ഭാ​ര​ക്ഷ​മ​താ​പ​രി​ശോ​ധ​ന നാ​ളെ തു​ട​ങ്ങും

വെബ് ഡെസ്ക്
Published: October 26, 2026 11:46 PM IST | Updated: October 26, 2026 11:46 PM IST

കാ​യ​കു​ളം കാ​ക്ക​നാ​ട് റെ​യി​ൽ​വേ ഗേ​റ്റി​ൽ മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു.

കാ​യം​കു​ളം: കാ​യം​കു​ളം-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ൽ കാ​ക്ക​നാ​ട് റെ​യി​ൽ​വേ ഗേ​റ്റി​ലെ മേ​ൽ​പ്പാ​ല​ത്തി​നു​ള്ള പ​രീ​ക്ഷ​ണ പൈ​ലു​ക​ളു​ടെ ഭാ​ര​ക്ഷ​മ​താ പ​രി​ശോ​ധ​ന നാ​ളെ തു​ട​ങ്ങും. ര​ണ്ടു​മാ​സം മു​മ്പ് പ​രീ​ക്ഷ​ണ പൈ​ലിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പാ​ലം​നി​ർ​മാ​ണ​ത്തി​നു​ള്ള അ​ടി​സ്ഥാ​ന​ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന ജോ​ലി​ക​ളും ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ് നി​ർ​മാ​ണ​സ്ഥ​ല​ത്തെ മ​തി​ലു​ക​ൾ, വൃ​ക്ഷ​ങ്ങ​ൾ എ​ന്നി​വ നീ​ക്കം​ ചെ​യ്ത് ഭൂ​മി നി​ര​പ്പാ​ക്കു​ക​യും പാ​ല​ത്തി​ന്‍റെ അ​രി​കി​ലൂ​ടെ​യു​ള്ള ഓ​ട​നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യും ചെ​യ്യു​ന്നു.

വൈ​ദ്യു​തി​ പോ​സ്റ്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ കെ​എ​സ്ഇബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​ന് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. 400 മീ​റ്റ​ർ നീ​ള​വും 7.5 മീ​റ്റ​ർ വീ​തി​യും ഇ​രു​വ​ശ​വും 1.5 മീ​റ്റ​റി​ൽ ന​ട​പ്പാ​ത​യു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. 32.5 കോ​ടി​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. പൂ​ർ​ണ​മാ​യും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ച്ചു​മ​ത​ല കെ-​റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​നാ​ണ്.

തീ​ര​ദേ​ശ റെ​യി​ല്‍​വേ പാ​ത​യി​ലാ​ണ് കാ​ക്ക​നാ​ട്‌ മേ​ല്‍​പ്പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ചെ​ട്ടി​കു​ള​ങ്ങ​ര-​പ​ത്തി​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍​ത്തിഭാ​ഗ​ത്ത്‌ കൂ​ടി​യാ​ണ് തീ​ര​ദേ​ശ റെ​യി​ല്‍​പാ​ത ക​ട​ന്നുപോ​കു​ന്ന​ത്‌. കാ​യം​കു​ളം റെ​യി​ല്‍​വേ ജം​ഗ്‌​ഷ​ന് ഏ​റ്റ​വും അ​ടു​ത്ത് നി​ൽ​ക്കു​ന്ന ലെ​വ​ൽക്രോ​സാ​ണ് കാ​ക്ക​നാ​ട് ലെ​വ​ൽ​ക്രോ​സ്. അ​തി​നാ​ൽ കാ​യം​കു​ളം റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്നും ട്രെ​യി​ന്‍ പു​റ​പ്പെ​ടു​മ്പോ​ൾ ത​ന്നെ ഇ​വി​ടെ ഗേ​റ്റ്‌ അ​ടയ്​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഇ​തു​മൂ​ലം വ​ലി​യ ഗ​താ​ഗ​തക്കുരു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ച്‌ റെ​യി​ല്‍​വേ ഗേ​റ്റ്‌ ത​ക​രാ​റി​ലാ​കു​ന്ന​തും നി​ത്യസം​ഭ​വ​മാ​യി​രു​ന്നു. കാ​യം​കു​ള​ത്തുനി​ന്നും തി​രു​വ​ല്ല, കോ​ട്ട​യം ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു പോ​കു​ന്ന ആം​ബു​ല​ന്‍​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഗേ​റ്റി​ല്‍ കു​രു​ങ്ങു​ന്ന​ത്‌ രോ​ഗി​ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കാ​റു​ണ്ടാ​യി​രു​ന്നു.

ഏ​റെ തി​ര​ക്കു​ള്ള കാ​യം​കു​ളം-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ലെ ഏ​ക റെ​യി​ല്‍​വെ ഗേ​റ്റാ​ണി​ത്‌. നൂ​റു​ക​ണ​ക്കി​ന്‌ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ക​ട​ന്നു​പോ​കു​ന്ന തി​ര​ക്കേ​റി​യ പാ​ത​യു​മാ​ണ്‌. റെ​യി​ല്‍​വേ ഗേ​റ്റ്‌ അ​ട​ച്ചി​ടു​മ്പോ​ൾ ഇ​ടവ​ഴി​ക​ളി​ലൂ​ടെ തി​രി​ഞ്ഞുപോ​കേ​ണ്ടിവ​രു​ന്ന​ത്‌ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യാ​സ​ക​ര​വു​മാ​യി​രു​ന്നു. മേ​ൽ​പ്പാ​ലം യ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ശാ​ശ്വ​തപ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

റെ​യി​ൽ​വേ ഗേ​റ്റ് താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കും


കാ​യം​കു​ളം: റെ​യി​ൽ​വ മേ​ൽ​പ്പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ക്ക​നാ​ട് റെ​യി​ൽ​വേ ഗേ​റ്റ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​ന്നു. നാ​ളെ​മു​ത​ൽ ന​വം​ബ​ർ 18 വ​രെ​യാ​ണ് ഗേ​റ്റ് അ​ട​ച്ചി​ടു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നി​ർ​മാ​ണജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​നഗ​താ​ഗ​തം നി​രോ​ധി​ച്ചു. അ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പ​ത്തി​യൂ​ർ, എ​രു​വ റോ​ഡു​ക​ൾ യാ​ത്ര​ക്കാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up