മൂന്നാര്‍ വൈബ് റിസോര്‍ട്ട് ആൻഡ് സ്പായില്‍ നടത്തിയ കേക്ക് മിക്സിംഗ് ചടങ്ങ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
മൂന്നാര്‍: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് മൂന്നാര്‍ വൈബ് റിസോര്‍ട്ട് ആൻഡ് സ്പായില്‍ കേക്ക് മിക്സിംഗ് ചടങ്ങ് സംഘടിപ്പിച്ചു. മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റും വൈബ് റിസോര്‍ട്ട് ഡയറക്ടറുമായ വിജി ജോളി മുഖ്യാതിഥിയായിരുന്നു. റിസോര്‍ട്ടിന്റെ ഹെലിപാഡില്‍ നടന്ന ചടങ്ങില്‍ വൈബ് മൂന്നാര്‍ റിസോര്‍ട്ട് ചെയര്മാന് ഡോ. ജോളി ആന്റണി, മാനേജിംഗ് ഡയറക്ടര്‍ ഷോജന്‍ കൊക്കാടന്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ജെറിന് ഫിലിപ്പ്, കോര്‍പറേറ്റ് ഷെഫ് അബ്ദുള്‍ റഹ്മാന് എന്നിവര്‍ പങ്കെടുത്തു.
നിരവധി വിശിഷ്ടാതിഥികളും വിനോദസഞ്ചാരികളും പങ്കെടുത്ത ചടങ്ങില്‍ വൈവിധ്യമാര്‍ന്ന ഡ്രൈ ഫ്രൂട്ട്സും സുഗന്ധവ്യഞ്ജനങ്ങളുടെ ചേരുവകളും ചേര്‍ത്തുള്ള കേക്ക് മിക്സിംഗ് രുചികരമായ അനുഭവമായി.
പച്ചപ്പട്ടുവിരിച്ച മൂന്നാര്‍ മലനിരകളുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച കേക്ക് മിക്സിംഗ് ചടങ്ങ് ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ ആവേശം വിളിച്ചോതുന്നതായി.
Tags :