എം.എന്‍.വി.ജി. അടിയോടി അനുസ്മരണം തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ആര്. ബിജുമോന് ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും അഖിലേന്ത്യാ സംഘടനയായ ഓള് ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി എം.എന്‍.വി.ജി. അടിയോടിയുടെ 20-ാമത് അനുസ്മരണം സംഘടിപ്പിച്ചു. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ അനുസ്മരണ യോഗം ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ആര്. ബിജുമോന് ഉദ്ഘാടനം ചെയ്തു.
ദേവികുളം സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ അനുസ്മരണ പരിപാടി ജില്ലാ പ്രസിഡന്റ് വി.കെ. ജിന്‍സും ഇടുക്കി താലൂക്ക് ഓഫിസിനു മുന്നില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.ജെ. മെര്‍ളി, നെടുങ്കണ്ടത്ത് സംസ്ഥാന കൗണ്‍സിലംഗം കെ.പി. പോള്‍, ഇടുക്കിയില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം വിനോദ് വി. നമ്പൂതിരി, കട്ടപ്പനയില്‍ സെക്രട്ടറി പ്രദീപ് രാജന്, ശാന്തന്‍പാറയില്‍ ജില്ലാ കമ്മിറ്റിയംഗം ടി.എസ്. അനിഷ്, പീരുമേട്ടില്‍ സംസ്ഥാന കൗണ്‍സിലംഗം പി.ടി. ഉണ്ണി, കുമളിയില്‍ എം. മുരുകന്, അടിമാലിയില്‍ അനിഷ് രാജ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
Tags :